HOME
DETAILS

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം; അമ്മയുടെ പങ്കാളി കസ്റ്റഡിയിൽ; കുഞ്ഞ് ക്രൂരമർദനത്തിന് ഇരയായതായി കണ്ടെത്തൽ 

  
Web Desk
May 30, 2026 | 1:25 PM

police arrest step father in nedumangad child death case

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരൻ ക്രൂരമർദ്ദനത്തെ തുടർന്ന് മരിച്ച സംഭവത്തിൽ  കുട്ടിയുടെ അമ്മയുടെ പങ്കാളി പിടിയിൽ. കുട്ടിയുടെ അമ്മ അഖിലയുടെ പങ്കാളി അഷ്കറിനെയാണ് പൊലിസ് കസ്റ്റഡിയിൽ എടുത്തത്.  അഖിലയേയും വിശദമായി ചോദ്യം ചെയ്യാനാണ്  പൊലീസ് നീക്കം. 

മർദനത്തനമേറ്റ കുഞ്ഞ് ഇന്നലെയാണ് കുഞ്ഞ് മരിച്ചത്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങി മരിച്ചെന്ന് ആയിരുന്നു അഷ്കറിന്റെ മൊഴി. എന്നാൽ ഇൻക്വസ്റ്റിൽ കുഞ്ഞിൻറെ ശരീരത്തിൽ മർദ്ദനത്തിൻറെ പാടുകൾ കണ്ടെത്തി. കുഞ്ഞിനെ പ്രതി മർദിക്കാറുണ്ടെന്നു ബന്ധുക്കൾ പൊലീസിന് മൊഴിനൽകി. കുട്ടിയെ രണ്ടാനച്ഛൻ നിരന്തരമായി മർദ്ദിക്കാറുണ്ടെന്ന് അമ്മൂമ്മ അടക്കമുള്ള ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം വിശദമായി അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. 

തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞ് ഇന്നലെയാണ് അഷ്കർ കുഞ്ഞിനെ എസ് എടി ആശുപത്രിയിൽ എത്തിച്ചത്. ചികിത്സക്കിടെ കുഞ്ഞ് മരിച്ചു. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ കുഞ്ഞിൻറ ശരീരത്തിൽ മർദനമേറ്റതിൻറെ പാടുകൾ കണ്ടെത്തിയതോടെ ദുരൂഹത ഏറി. പിന്നാലെ കുട്ടിയുടെ മരണത്തിൽ രണ്ടാനച്ഛൻ അഷ്കറിന് പങ്കുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ മുത്തച്ഛൻ സുനിൽകുമാർ രം​ഗത്തെത്തി. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാണ് കുട്ടി മരിച്ചത് എന്നാണ് തങ്ങളെ അറിയിച്ചതെന്നും പക്ഷേ കുട്ടിയുടെ മൃതദേഹത്തിൽ പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നതായും കുടുംബം പറയുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ 2026: ആഴ്‌സണലോ പിഎസ്ജിയോ? ഇൻസ്റ്റാഗ്രാം പോളുമായി ശൈഖ് ഹംദാൻ

uae
  •  3 hours ago
No Image

എബോള വൈറസ് വ്യാപനം: പൊതുജനാരോഗ്യം സുരക്ഷിതമെന്ന് യുഎഇ; യാത്രക്കാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം

uae
  •  3 hours ago
No Image

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി വീണ്ടും പോസ്റ്റ്; കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

ബഹ്‌റൈന്‍ ആകാശത്ത് അപൂര്‍വ കാഴ്ച; നാളെ 'ബ്ലൂ മൈക്രോ മൂണ്‍' ദൃശ്യമാകും

bahrain
  •  3 hours ago
No Image

ബഹ്‌റൈനില്‍ അതിശക്തമായ ചൂട്; ഈ ആഴ്ച്ചയില്‍ രേഖപ്പെടുത്തിയത് 45 ഡിഗ്രി 

bahrain
  •  4 hours ago
No Image

മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പ്രിന്‍സിപ്പലിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ നിര്‍ദേശം 

Kerala
  •  4 hours ago
No Image

ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ; ഏകീകൃത ജിസിസി വിസയെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  4 hours ago
No Image

കര്‍ണാടകയില്‍ ഇനി ഡി.കെ യുഗം; സത്യപ്രതിജ്ഞ ജൂണ്‍ 3ന്

National
  •  4 hours ago
No Image

പുതിയ ബയോമെട്രിക് സംവിധാനവും പണിമുടക്കും; യുഎഇയിൽ നിന്ന് യൂറോപ്പിലേക്ക് പോകുന്നവർ വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നേക്കും

uae
  •  5 hours ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; എട്ട് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം 

Kerala
  •  5 hours ago