HOME
DETAILS

എബോള വൈറസ് വ്യാപനം: പൊതുജനാരോഗ്യം സുരക്ഷിതമെന്ന് യുഎഇ; യാത്രക്കാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം

  
May 30, 2026 | 3:27 PM

ebola outbreak uae assures public health safety issues strict travel advisory

ദുബൈ: രാജ്യത്തെ പൊതുജനാരോഗ്യ സ്ഥിതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് യുഎഇ അധികൃതർ. നിലവിൽ യുഎഇയ്ക്കുള്ളിൽ ഇതുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി വ്യക്തമാക്കി. എന്നാൽ, എബോള റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലേക്ക് അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ യാത്ര ചെയ്യരുതെന്ന് യുഎഇ തങ്ങളുടെ പൗരന്മാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ഹെൽത്ത് ആൻഡ് പ്രിവൻഷൻ മന്ത്രാലയം, എമർജൻസി മാനേജ്‌മെന്റ് ഉദ്യോഗസ്ഥർ, വിവിധ തന്ത്രപ്രധാന പങ്കാളികൾ എന്നിവർ പങ്കെടുത്ത അടിയന്തര യോഗത്തിന് ശേഷമാണ് എൻസിഇഎംഎ ഈ വിലയിരുത്തൽ നടത്തിയത്. രാജ്യാന്തര തലത്തിലെ എബോള വൈറസ് വ്യാപനവും അതുണ്ടാക്കാവുന്ന ആരോഗ്യപരമായ അപകടങ്ങളും നേരിടാൻ രാജ്യം പൂർണ്ണ സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി. റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിൽ എബോള കേസുകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് യുഎഇയുടെ മുൻകരുതൽ നടപടികൾ. ഇതിന്റെ ഭാഗമായി ഉഗാണ്ട, കോംഗോ, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാനാണ് പൗരന്മാരോട് നിർദ്ദേശിച്ചിരിക്കുന്നത്.

നിലവിൽ പൊതുജനങ്ങൾക്കുള്ള അപകടസാധ്യത വളരെ കുറവാണെന്ന് യുഎഇയിലെ മെഡിക്കൽ വിദഗ്ധർ ഉറപ്പുനൽകുന്നുണ്ട്. വിമാനത്താവളങ്ങൾ, പൊതുഗതാഗതം, ഷോപ്പിംഗ് മാളുകൾ തുടങ്ങിയ പൊതുവിടങ്ങളിലെ സാധാരണ സമ്പർക്കത്തിലൂടെ എബോള പടരില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. എങ്കിലും യാത്രക്കാർ രോഗലക്ഷണങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും അടിസ്ഥാന ആരോഗ്യ മുൻകരുതലുകൾ പാലിക്കണമെന്നും വിദഗ്ധർ ഓർമ്മിപ്പിച്ചു.

എബോള വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ പ്രതിരോധ നടപടികൾ ശക്തമായിട്ടുണ്ട്. നേരത്തേ ബഹ്‌റൈൻ എബോള ബാധിത രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിരുന്നു. കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ സഞ്ചാരികൾക്ക് ബഹ്‌റൈൻ 30 ദിവസത്തെ പ്രവേശന വിലക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ പ്രവേശനം ജോർദാനും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.

The UAE has assured residents that public health remains protected despite concerns over the Ebola outbreak in parts of Africa. Authorities have issued strict travel advisories, urging passengers to follow health guidelines and stay informed about official updates.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി വീണ്ടും പോസ്റ്റ്; കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

ബഹ്‌റൈന്‍ ആകാശത്ത് അപൂര്‍വ കാഴ്ച; നാളെ 'ബ്ലൂ മൈക്രോ മൂണ്‍' ദൃശ്യമാകും

bahrain
  •  3 hours ago
No Image

ബഹ്‌റൈനില്‍ അതിശക്തമായ ചൂട്; ഈ ആഴ്ച്ചയില്‍ രേഖപ്പെടുത്തിയത് 45 ഡിഗ്രി 

bahrain
  •  4 hours ago
No Image

മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പ്രിന്‍സിപ്പലിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ നിര്‍ദേശം 

Kerala
  •  4 hours ago
No Image

ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ; ഏകീകൃത ജിസിസി വിസയെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  4 hours ago
No Image

കര്‍ണാടകയില്‍ ഇനി ഡി.കെ യുഗം; സത്യപ്രതിജ്ഞ ജൂണ്‍ 3ന്

National
  •  4 hours ago
No Image

പുതിയ ബയോമെട്രിക് സംവിധാനവും പണിമുടക്കും; യുഎഇയിൽ നിന്ന് യൂറോപ്പിലേക്ക് പോകുന്നവർ വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നേക്കും

uae
  •  5 hours ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; എട്ട് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം 

Kerala
  •  5 hours ago
No Image

പൊരുതി തോറ്റ് വിനേഷ്; ഏഷ്യന്‍ ഗെയിംസ് യോഗ്യത മത്സരത്തിന്റെ സെമി ഫൈനലില്‍ തോല്‍വി; യോഗ്യത നേടാനായില്ല  

National
  •  5 hours ago
No Image

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം; അമ്മയുടെ പങ്കാളി കസ്റ്റഡിയിൽ; കുഞ്ഞ് ക്രൂരമർദനത്തിന് ഇരയായതായി കണ്ടെത്തൽ 

Kerala
  •  5 hours ago