HOME
DETAILS

വാനവിസ്മയമായി ബ്ലൂ മൂണ്‍; ഖത്തര്‍ ആകാശം ഇന്ന് പൂര്‍ണ്ണചന്ദ്രനാല്‍ തിളങ്ങും

  
Web Desk
May 31, 2026 | 4:13 AM

Blue Moon set to illuminate Qatars sky on Sunday

ദോഹ: അപൂര്‍വ ആകാശവിസ്മയമായ 'ബ്ലൂ മൂണ്‍' (Blue Moon) പ്രതിഭാസത്തിന് ഇന്ന് (മേയ് 31) ഖത്തര്‍ സാക്ഷ്യം വഹിക്കും. ദുല്‍ഹിജ്ജ മാസത്തിലെ ചന്ദ്രന്‍ ഇന്ന് ദോഹ സമയം പകല്‍ 11:45-ഓടെ പൂര്‍ണ്ണ ഘട്ടത്തില്‍ എത്തിയതായി ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു. ഇന്ന് വൈകുന്നേരം ചന്ദ്രോദയം മുതല്‍ നാളെ പുലര്‍ച്ചെ സൂര്യോദയം വരെ ഖത്തറിലെ പൊതുജനങ്ങള്‍ക്ക് ഈ അപൂര്‍വ പൂര്‍ണ്ണചന്ദ്രനെ നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാനാകുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് ജ്യോതിശാസ്ത്ര വിദഗ്ധന്‍ ഡോ. ബഷീര്‍ മര്‍സൂഖ് വ്യക്തമാക്കി.

സമയക്രമം

* ചന്ദ്രോദയം: ഇന്ന് വൈകുന്നേരം 6:39-ന് ചന്ദ്രന്‍ ഖത്തര്‍ ആകാശത്ത് ഉദിച്ചുയരും.
* അസ്തമയം: നാളെ പുലര്‍ച്ചെ 4:44-ന് സൂര്യന്‍ ഉദിക്കുന്നതിന് തൊട്ടുമുമ്പ് വരെ ഈ പൂര്‍ണ്ണചന്ദ്രനെ ആകാശത്ത് കാണാം.

എന്താണ് ബ്ലൂ മൂണ്‍?

പേര് സൂചിപ്പിക്കുന്നത് പോലെ ചന്ദ്രന് നീല നിറം ഉണ്ടാകില്ലെന്നും സാധാരണ പൂര്‍ണ്ണചന്ദ്രന്റെ അതേ നിറത്തില്‍ തന്നെയാണ് ഇത് ദൃശ്യമാവുകയെന്നും ജ്യോതിശാസ്ത്രജ്ഞര്‍ ഓര്‍മ്മിപ്പിച്ചു. ഒരു ഇംഗ്ലീഷ് കലണ്ടര്‍ മാസത്തില്‍ തന്നെ രണ്ട് പൂര്‍ണ്ണചന്ദ്രന്‍മാര്‍ (വെളുത്ത വാവ്) ഒത്തുവരുമ്പോഴാണ് രണ്ടാമത്തെ ചന്ദ്രനെ 'ബ്ലൂ മൂണ്‍' എന്ന് വിളിക്കുന്നത്.
മേയ് ഒന്നിന് വെള്ളിയാഴ്ചയായിരുന്നു ഈ മാസത്തെ ആദ്യ പൂര്‍ണ്ണചന്ദ്രന്‍ ദൃശ്യമായത്. ഇന്ന് രണ്ടാമത്തെ പൂര്‍ണ്ണചന്ദ്രനും എത്തുന്നതോടെയാണ് ഇത് ബ്ലൂ മൂണ്‍ പ്രതിഭാസമായി മാറുന്നത്.

രണ്ടര - മൂന്ന് വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന ഒന്നാണ് ഈ പ്രതിഭാസം. ഇതിനുമുമ്പ് 2023 ഓഗസ്റ്റിലായിരുന്നു ബ്ലൂ മൂണ്‍ ദൃശ്യമായത്. ഇനി അടുത്തത് 2028 ഡിസംബറിലായിരിക്കും ഈ പ്രതിഭാസം വീണ്ടും ആവര്‍ത്തിക്കുകയെന്നും ഖത്തര്‍ ന്യൂസ് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

Summary: Qatar's skies are set to be illuminated by the 'Blue Moon' phenomenon on Sunday, May 31, with the Dhu Al-Hijjah lunar Moon becoming full at 11:45 a.m. Doha local time, the Qatar Calendar House (QCH) announced on Saturday. Bashir Marzouq, an astronomy expert at QCH, highlighted that folks in Qatar will be able to behold this Blue Moon with the naked eye after moonrise on Sunday evening until just before sunrise on Monday.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട്ടിൽ വഴിയിൽ കുടുങ്ങിയ മലയാളി യാത്രക്കാർക്ക് തുണയായി ആഭ്യന്തരമന്ത്രി; സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കി

Kerala
  •  2 days ago
No Image

വിമാനത്താവളത്തിൽ വെച്ച് 16 ലക്ഷം രൂപയും 150 ​ഗ്രാം സ്വർണവും അടങ്ങിയ ബാ​ഗ് നഷ്ടപ്പെട്ടു; യുവതിക്ക് രക്ഷകരായി ദുബൈ പൊലിസ്

uae
  •  2 days ago
No Image

യുഎഇ ആകാശത്ത് ഇന്ന് അത്ഭുത പ്രതിഭാസം; അപൂർവ 'ബ്ലൂ മൈക്രോമൂൺ' കാണാം, അറിയേണ്ടതെല്ലാം

uae
  •  2 days ago
No Image

കണ്ണൂരിൽ ചായ കുടിക്കാൻ തട്ടുകടയിലെത്തിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ക്രൂരമായി മർദിച്ച സംഭവം: രണ്ട് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

'വെടിവെച്ചു കൊല്ലും'; സന്ദീപ് വാര്യർ എം.എൽ.എയ്ക്ക് എതിരെ വധഭീഷണി; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  2 days ago
No Image

വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച സംഭവം: മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത അമർഷം

Kerala
  •  2 days ago
No Image

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നാളെ മുഖ്യമന്ത്രിയെ സന്ദർശിക്കും

Kerala
  •  2 days ago
No Image

ആഗോള സുരക്ഷാ രംഗത്ത് വിപ്ലവം തീർത്ത 'സ്മാർട്ട്' യാത്ര; ദുബൈ പൊലിസിന് 70 വയസ്സ്

uae
  •  2 days ago
No Image

കരിപ്പൂരിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട; മുൻപ് ഒരു കിലോ എംഡിഎംഎ കടത്തിയ പ്രതികൾ 650 ഗ്രാമുമായി വീണ്ടും പിടിയിൽ

Kerala
  •  2 days ago
No Image

എ.ഡി.എം നവീൻ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണ ഉത്തരവ് ആശ്വാസകരമെന്ന് ഭാര്യ മഞ്ജുഷ; അധികാരത്തിൽ വന്നതിനുശേഷം   സർക്കാരിന്റെ ആദ്യ സി.ബി.ഐ ശുപാർശ

Kerala
  •  2 days ago