HOME
DETAILS

ഡല്‍ഹിയില്‍ എല്‍.പി.ജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു; 11 പേര്‍ക്ക് പരുക്ക്

  
Web Desk
June 02, 2026 | 11:09 AM

Cylinder explosion in Delhi 11 injured one in critical condition

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ മുകുന്ദ്പൂരില്‍ എല്‍.പി.ജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നുവീണു. അപകടത്തില്‍ 11 പേര്‍ക്ക് പരുക്കേറ്റു. പൊള്ളലേറ്റ ഒരു സ്ത്രീയുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. 

ചൊവ്വാഴ്ച രാവിലെ 9.30ഓടെയാണ് അപകടം ഉണ്ടായത്. 

അപകടത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ നാട്ടുകാരും ഡല്‍ഹി ഫയര്‍ഫോഴ്‌സും പൊലിസും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. സംഭവസമയത്ത് പട്രോളിങ്ങിലുണ്ടായിരുന്ന എമര്‍ജന്‍സി റെസ്പോണ്‍സ് സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. 

ഫയര്‍ഫോഴ്‌സും പൊലിസും എത്തുന്നതിന് മുമ്പ് നാട്ടുകാര്‍ ചേര്‍ന്ന് നാലഞ്ച് പേരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു.

വലിയ സിലണ്ടറില്‍ നിന്ന് ചെറിയ സിലണ്ടറിലേക്ക് പാചകവാതകം മാറ്റുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് നിന്ന് നിരവധി സിലണ്ടറുകള്‍ പൊലിസ് കണ്ടെത്തി.

തകര്‍ന്ന വീടിനുള്ളില്‍ പാത്രങ്ങള്‍ക്ക് നിറം നല്‍കുന്ന ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നതായി ഔട്ടര്‍നോര്‍ത്ത് ഡെപ്യൂട്ടി പൊലിസ് കമ്മീഷണര്‍ ഹരീഷ് സ്വാമി അറിയിച്ചു. 

അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന ്പരിശോധിക്കാന്‍ ജെ.സി.ബി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് തിരച്ചില്‍ തുടരുകയാണ്.

 

A house collapsed in Mukundpur, North Delhi, following an LPG cylinder explosion. The incident left 11 people injured, who were rushed to the hospital for treatment. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവാക്കളെ വലയിലാക്കി എംഡിഎംഎ വിൽപ്പന നടത്തിയ യുവതിയും,സുഹൃത്തും കോഴിക്കോട്ട് പിടിയിൽ

crime
  •  22 days ago
No Image

ട്രംപിന് വമ്പൻ തിരിച്ചടി; പൗരത്വം ജന്മാവകാശമെന്ന് സുപ്രീംകോടതി, വിവാദ ഉത്തരവ് റദ്ദാക്കി!

International
  •  22 days ago
No Image

കാഷ്യറായും സെയിൽസ്മാനായും തുടക്കം, ഇന്ന് ഇത്തിഹാദ് റെയിലിന്റെ ലൈൻ മാനേജർ; പ്രവാസികൾക്ക് അഭിമാനമായി മലയാളി യുവാവ്

uae
  •  22 days ago
No Image

റെഡ് ബോളിൽ സിംബാബ്‌വേയ്ക്ക് ചരിത്ര വിജയം; ബംഗ്ലാദേശിനെ തൂക്കിയടിച്ചത് ഇന്നിങ്‌സിനും 85 റൺസിനും!

Cricket
  •  22 days ago
No Image

ഉറങ്ങാൻ സമ്മതിക്കില്ല! ഇക്വഡോർ കളിക്കാരുടെ ഹോട്ടലിന് മുന്നിൽ പാതിരാത്രിയിൽ പാട്ടും ഡ്രമ്മുമായി മെക്സിക്കൻ ആരാധകരുടെ 'അരാജകത്വം'

Football
  •  22 days ago
No Image

യുഎഇയിൽ ഇനി ട്രെയിൻ യു​ഗം; ഇത്തിഹാദ് റെയിലിന്റെ ആദ്യ യാത്ര നയിച്ച് ഹമദ് മൻസൂർ

uae
  •  22 days ago
No Image

മഴ കനക്കും, ഒപ്പം ഓറഞ്ച് അലർട്ടും; കണ്ണൂരും കാസർഗോഡും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!

Kerala
  •  22 days ago
No Image

അന്ന് മകന്റെ ജീവനു വേണ്ടി കണ്ണീരോടെ വിറ്റ ബൂട്ടുകൾ, ഇന്ന് ജർമനിയുടെ നെഞ്ച് തകർത്ത ഗ്ലൗസുകൾ; ഇത് ഗില്ലിന് കാലം കരുതിവെച്ച കാവ്യനീതി!

Football
  •  22 days ago
No Image

ഷാർജയിലെ ബിസിനസ് സ്ഥാപനങ്ങൾക്ക് ആശ്വാസം; വിവിധ പിഴകൾക്കും സുരക്ഷാ ഫീസുകൾക്കും 50% ഇളവ് പ്രഖ്യാപിച്ച് ഷാർജ പൊലിസ്

uae
  •  22 days ago
No Image

വിജയ്‌യുടെ രാഷ്ട്രീയ തന്ത്രത്തിൽ അടിപതറി ഡിഎംകെ; തമിഴ്‌നാട്ടിൽ മുന്നണി മാറ്റത്തിനൊരുങ്ങി വിസികെ, നാളെ നിർണായക സഖ്യച്ചർച്ച!

National
  •  22 days ago