HOME
DETAILS

കാലവർഷമെത്തി രണ്ട് ദിവസത്തിനിടെ ഏഴ് മരണം; മരണക്കെണിയായി 'ഹൈഡ്രോപ്ലാനിങ്'

  
കെ.ജംഷാദ് 
June 07, 2026 | 2:47 AM

hydroplaning turns into a deadly trap how to prevent it

കോഴിക്കോട്: മൺസൂൺ തുടങ്ങി രണ്ടുദിവസത്തിനകം വാഹനം നിയന്ത്രണം വിട്ടുള്ള അപകടങ്ങൾ കൂടുന്നു. രണ്ടുനാളിനിടെ വടക്കൻ ജില്ലകളിൽ  ഏഴു പേരാണ് മരിച്ചത്. മഴ സമയത്തുള്ള അമിതവേഗത ഹൈഡ്രോപ്ലാനിങ് എന്ന കെണിയിൽ ഡ്രൈവർമാരെ പെടുത്തുന്നതാണ് അപടങ്ങൾക്ക് കാരണം. 

കഴിഞ്ഞ ദിവസം കോഹിനൂരിൽ അർധരാത്രി നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ലോറിക്ക് പിന്നിലിടിച്ച് തൃശൂർ സ്വദേശികളായ മൂന്നുപേർ മരിച്ചു. കുന്ദമംഗലത്തിനടുത്ത് കോട്ടാംപറമ്പിൽ ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞ് രോഗി മരിച്ചു. ഇന്നലെ രാവിലെ കൊണ്ടോട്ടി- പെരിയമ്പലത്ത് കൊട്ടിയൂർ തീർഥാടക സംഘം സഞ്ചരിച്ച ട്രാവലർ അപകടത്തിൽപ്പെട്ട് രണ്ടുപേരും മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് ബസിലിടിച്ച് വിദ്യാർഥി മരിച്ചു.

മഴയിൽ വാഹനങ്ങളുടെ വേഗത കൂടുമ്പോൾ റോഡും ടയറും തമ്മിലുള്ള ബന്ധം നഷ്ടമാകുന്ന വിധത്തിൽ ജലപാളി രൂപം കൊള്ളുന്നതാണ് ഹൈഡ്രോപ്ലാനിങ് അഥവാ അക്വാപ്ലാനിങ് പ്രതിഭാസത്തിന് കാരണം. മഴയില്ലാത്തപ്പോൾ പോകുന്ന വേഗതയിൽ  മഴയിൽ വാഹനം ഓടിച്ചാൽ ഈ കെണിയിൽപെട്ട്  നിയന്ത്രിക്കാൻ കഴിയാതെ വരും. 

എന്താണ് ഹൈഡ്രോപ്ലാനിങ് ?

ടയറുകൾക്ക് റോഡുമായുള്ള സമ്പർക്കം പൂർണമായും നഷ്ടപ്പെട്ട് വാഹനം വെള്ളത്തിന് മുകളിലൂടെ വഴുതി നീങ്ങുന്ന അവസ്ഥയാണിത്. അതിവേഗം ഓടിച്ചു പോകുമ്പോൾ ടയറുകൾക്ക് അടിയിൽപ്പെടുന്ന വെള്ളത്തെ പൂർണമായി പുറംതള്ളാൻ കഴിയാതെ വരുന്നു. ഇത് ടയറിനും റോഡിലും ഇടയിൽ നേർത്ത ജലപാളി രൂപപ്പെടാനും ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനും കാരണമാകുന്നു. ഈ അവസ്ഥയിൽ ബ്രേക്ക് ചവിട്ടിയാലോ സ്റ്റിയറിങ് തിരിച്ചാലോ വാഹനം പ്രതികരിക്കില്ല എന്നത് പലപ്പോഴും ഡ്രൈവർമാർക്ക് അറിയില്ല.

കാരണങ്ങൾ
അമിതവേഗത കാരണം ടയറുകൾക്ക് വെള്ളം വശങ്ങളിലേക്ക് മാറ്റി മുന്നോട്ടുപോകാൻ സമയം കിട്ടാതെ വരുന്നു. 
തേയ്മാനം സംഭവിച്ച ടയറുകൾ ആണെങ്കിൽ ഹൈഡ്രോപ്ലാനിങ് സാധ്യത പലമടങ്ങ് വർധിക്കും. ടയറിലെ ചാലുകൾ (ത്രെഡ്‌സ്) ആണ് വെള്ളം പുറത്തേക്ക് കളയാൻ സഹായിക്കുന്നത്. ഇവ തേഞ്ഞുതീർന്നാൽ അപകട സാധ്യത വളരെ കൂടുതലാണ്. റോഡിലെ വെള്ളക്കെട്ടും കനത്ത മഴയും ഉള്ളപ്പോൾ വാഹനം 40 കി.മി ൽ കുറവ് വേഗതയിലേ ഒാടിക്കാവൂ. 

അപകടം ഒഴിവാക്കാൻ 
വേഗത കുറയ്ക്കുകയാണ് പ്രധാനമായും ചെയ്യേണ്ടത്. സാധാരണ വേഗതയേക്കാൾ മൂന്നിലൊന്നു വേഗത കുറച്ചു മാത്രം  മഴയുള്ളപ്പോൾ വാഹനം ഓടിക്കുക. ടയറുകളിലെ ചാലുകളുടെ ആഴം കൃത്യമായ അളവിലുണ്ടെന്ന് ഉറപ്പുവരുത്തുക. മയ്ക്കു മുൻപ് തേഞ്ഞ ടയറുകൾ മാറ്റുക. ടയറിൽ വായു സമ്മർദം കൃത്യമായ അളവിലുണ്ടെന്ന് ഉറപ്പു വരുത്തുക. കാറ്റ് കുറഞ്ഞാൽ ഹൈഡ്രോപ്ലാനിങ് സാധ്യത കൂടും. 
മഴയുള്ളപ്പോൾ ക്രൂയിസ് കൺട്രോൾ സംവിധാനം ഉപയോഗിക്കരുത്. ഇത് പെട്ടെന്ന് വാഹനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുന്നത് തടസ്സപ്പെടുത്തും. മുന്നിലുള്ള വാഹനവുമായി സാധാരണയേക്കാൾ കൂടുതൽ അകലം പാലിക്കണം. ബ്രേക്ക് ചെയ്യേണ്ടിവന്നാൽ വഴുതൽ സാധ്യത ഒഴിവാക്കാനാണിത്. 

 ഹൈഡ്രോപ്ലാനിങ്ങിൽ പെട്ടാൽ എന്തു ചെയ്യണം
പരിഭ്രാന്തരാകരുത്. ബ്രേക്ക് ചവിട്ടാതിരിക്കാൻ ശ്രദ്ധിക്കണം. ബ്രേക്ക് ചവിട്ടിയാൽ വാഹനം കുടൂതൽ കറങ്ങി മറിയാൻ (സ്‌ക്ഡിങ്) കാരണമാകും. ആക്‌സിലേറ്ററിൽ നിന്ന് കാൽമാറ്റി വേഗത പതുക്കെ കുറയ്ക്കുക. സ്റ്റിയറിങ് വെട്ടിക്കാതെ നേരേ പിടിക്കുക. വാഹനം ഏതു ദിശയിലേക്കാണോ പോകുന്നത് അതേ ദിശയിലേക്ക് മാത്രം സ്റ്റിയറിങ് പിടിക്കുക. ടയറുകൾക്ക് വീണ്ടും റോഡുമായി സമ്പർക്കം കിട്ടുന്നതുവരെ ഇതു തുടരണം. 
പുതിയ റോഡിലും ദേശീയപാതയിലും മഴയില്ലാത്തപ്പോൾ പോകുന്ന അതേ വേഗതയിൽ പോകുമ്പോൾ ഹൈഡ്രോപ്ലാനിങ് എന്ന മരണക്കെണിയെ മനസിൽ കരുതി വേണം വാഹനം ഓടിക്കാൻ. ചുരുങ്ങിയ സമയം അതിശക്തമായി കോരിച്ചൊരിയുന്ന മഴയും ഹൈഡ്രോപ്ലാനിങ്ങിന് സഹായകരമായ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് ഓർക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ജാ​ഗ്രത നിർദേശം 

Kerala
  •  2 hours ago
No Image

സുപ്രഭാതം കരിയർ ക്ലിനിക്കിന് ഇന്ന് മണ്ണാർക്കാട്ട് സമാപനം

Kerala
  •  2 hours ago
No Image

ജനങ്ങളുടെ നെഞ്ചത്തടിച്ച് കേന്ദ്ര സര്‍ക്കാര്‍; ഗാര്‍ഹിക സിലിണ്ടറിന് കൂട്ടിയത് 29 രൂപ; മൂന്ന് മാസത്തിനിടെ വില വര്‍ധിക്കുന്നത് രണ്ടാംതവണ

Kerala
  •  3 hours ago
No Image

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

Kerala
  •  3 hours ago
No Image

സലീം കുമാറിന് വിട നൽകാൻ കേരളം; സംസ്കാരം വെെകീട്ട് 3ന്; രാവിലെ 9 മുതൽ പൊതുദർശനം 

Kerala
  •  3 hours ago
No Image

വിദേശികളെന്ന് മുദ്രകുത്തി; നാല് വനിതകളെ നാടുകടത്താന്‍ ഉത്തരവിട്ട അസം ട്രെബ്യൂണല്‍ വിധിക്ക് സുപ്രീം കോടതി സ്‌റ്റേ 

National
  •  10 hours ago
No Image

ചിരിയുടെ തമ്പുരാന് വിട; സലീം കുമാർ അന്തരിച്ചു 

Kerala
  •  10 hours ago
No Image

സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; തിരുവനന്തപുരത്ത് 18കാരന്‍ കൊല്ലപ്പെട്ടു

Kerala
  •  10 hours ago
No Image

കുടുംബശ്രീയുടെ ആദിവാസി ഫണ്ടുകളില്‍ തിരിമറി; വയനാട്ടില്‍ സിപിഎം നേതാവ് ഉള്‍പ്പെടെ മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടു 

Kerala
  •  11 hours ago
No Image

സലാം എയര്‍ കുവൈത്ത്‌ ബെയ്‌റൂട്ട് സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

oman
  •  11 hours ago