HOME
DETAILS

'ബലോന്‍ ദ് ഓര്‍ ഇവിടെ സുരക്ഷിതമായിരിക്കുമോ'; കളിമുറ്റത്തെ ചിരിപ്പിച്ച സലിം കുമാറിന്റെ കായിക കൗതുകങ്ങള്‍

  
June 07, 2026 | 3:01 AM

will my ballon d Or be safe here How salim kumar infused his signature humor into football and cricket

 

മറ്റൊരു ഫുട്‌ബോള്‍ മാമാങ്കത്തിന് കൂടി ലോകം തയ്യാറെടുക്കുമ്പോള്‍, മൈതാനത്തെ ആവേശത്തെ സ്വന്തം ശൈലിയിലുള്ള നര്‍മം കൊണ്ട് നെഞ്ചേറ്റിയിരുന്ന മലയാളത്തിന്റെ പ്രിയ താരം സലിം കുമാറിന്റെ ഓര്‍മകള്‍ കായികപ്രേമികളുടെ മനസ്സില്‍ വീണ്ടുമെത്തുകയാണ്.

ഫുട്‌ബോളിനോടുള്ള തന്റെ അടങ്ങാത്ത അനുരാഗം ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും അഭിമുഖങ്ങളിലൂടെയും നിരന്തരം പങ്കുവച്ചിരുന്ന അദ്ദേഹം, അര്‍ജന്റീനയുടെയും ലയണല്‍ മെസ്സിയുടെയും ആരെയും അമ്പരപ്പിക്കുന്ന കടുത്ത ആരാധകനായിരുന്നു. മെസ്സിയെയും അദ്ദേഹത്തിന്റെ ടീമിനെയും ആരെങ്കിലും അനാവശ്യമായി വിമര്‍ശിച്ചാല്‍ കൃത്യമായ മറുപടികളുമായി സലിം കുമാര്‍ പ്രതിരോധ കോട്ട തീര്‍ക്കുമായിരുന്നു. അര്‍ജന്റീനയുടെ ഓരോ വിജയവും സ്വന്തം കുടുംബത്തിലെ ആഹ്ലാദമായാണ് അദ്ദേഹം ആഘോഷിച്ചിരുന്നത്.

ഒരു തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രാഷ്ട്രീയത്തെയും കായിക ലോകത്തെയും കോര്‍ത്തിണക്കി അദ്ദേഹം നടത്തിയ ഒരു പ്രസംഗം കേരളത്തിലെ കായിക-രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചിരി പടര്‍ത്തിയിരുന്നു. ലയണല്‍ മെസ്സി കേരളത്തില്‍ കളിക്കാന്‍ വരുമെന്ന രീതിയില്‍ അന്നത്തെ കായിക വകുപ്പും ഭരണകൂടവും വലിയ പ്രഖ്യാപനങ്ങള്‍ നടത്തുകയും പിന്നീട് അത് നടക്കില്ലെന്ന് ഉറപ്പാവുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു അത്. കടുത്ത കോണ്‍ഗ്രസ് അനുഭാവിയായ സലിം കുമാര്‍ ഈ വിഷയത്തെ അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ പരിഹാസ ശരമാക്കുകയായിരുന്നു. ആ പ്രസംഗത്തിന്റെ പ്രസക്തഭാഗം ഇങ്ങനെയായിരുന്നു.

'എല്ലാ ദിവസവും ഓരോ തരം തള്ളലുകളാണ് നാം കേള്‍ക്കുന്നത്. കായിക മന്ത്രിയുടെ വക വേറെയും പ്രഖ്യാപനങ്ങള്‍. മെസ്സി വരും, കലൂര്‍ സ്റ്റേഡിയത്തില്‍ വരും, അവിടെ വന്ന് ടിവിയിലെ കോമഡി ഷോകളില്‍ വരെ പങ്കെടുക്കും എന്ന രീതിയിലാണ് കാത്തിരിപ്പ്. മെസ്സി ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ മുംബൈയിലും ഡല്‍ഹിയിലും ഹൈദരാബാദിലുമൊക്കെ വന്നുപോയി. അപ്പോള്‍ ഞാന്‍ മെസ്സിയോട് ചോദിച്ചു, 'എന്താണ് മെസ്സി താന്‍ ബാക്കി എല്ലായിടത്തും വന്നിട്ടും നമ്മുടെ കേരളത്തിലേക്ക് മാത്രം വരാത്തത്?' അപ്പോള്‍ മെസ്സി എന്നോട് പറഞ്ഞ മറുപടി ഇതായിരുന്നു: 'ചേട്ടാ, എന്നോട് ഒന്നും വിചാരിക്കരുത്, എനിക്ക് കേരളത്തോട് യാതൊരു വിരോധവുമില്ല.

പക്ഷേ എന്റെ പക്കല്‍ എട്ട് ബലോന്‍ ദ് ഓര്‍ പുരസ്‌കാരങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച താരത്തിന് നല്‍കുന്ന ആ എട്ട് പുരസ്‌കാരങ്ങളും തനി തങ്കത്തില്‍ തീര്‍ത്ത സ്വര്‍ണപ്പന്തുകളാണ്. ഇവിടെയുള്ളവര്‍ അയ്യപ്പസ്വാമിയുടെ സ്വര്‍ണം വരെ കട്ടുകടത്തിയവരാണ്, അങ്ങനെയുള്ള ഈ നാട്ടില്‍ എന്റെ സ്വര്‍ണപ്പന്തുകള്‍ കൊണ്ടിട്ടാല്‍ അത് സുരക്ഷിതമായിരിക്കുമെന്ന് തോന്നുന്നുണ്ടോ? ഇത്തരം വിക്രിയകള്‍ കാണിക്കാന്‍ ഇവിടെ എല്‍.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്!' '

വിരാട് കോഹ്‌ലിയുടെ മുഖഭാവങ്ങളെ കുറിച്ചുള്ള സിനിമാറ്റിക് നിരീക്ഷണം

ഫുട്‌ബോള്‍ മാത്രമല്ല, ക്രിക്കറ്റും സലിം കുമാറിന്റെ ഹൃദയത്തോട് ചേര്‍ന്നുനിന്ന മറ്റൊരു കായിക ഇനമായിരുന്നു. 2023 ലെ ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ കളത്തിലിറങ്ങുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം വിരാട് കോഹ് ലിയെക്കുറിച്ച് എഴുതിയ നിരീക്ഷണങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മൈതാനത്ത് ബാറ്റിങ് മികവ് കൊണ്ട് മാത്രമല്ല, കളിയിലെ വൈകാരിക നിമിഷങ്ങളില്‍ മുഖത്ത് തെളിയുന്ന ഭാവങ്ങള്‍ കൊണ്ടും കാണികളെ കയ്യിലെടുക്കുന്ന ഒരു അസാധാരണ പ്രതിഭയാണ് കോഹ്‌ലി എന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

ശാസ്ത്രീയമായ നവരസങ്ങള്‍ക്ക് പുറമെ, 'പച്ചാളം ഭാസി' എന്ന സിനിമാ കഥാപാത്രം വിഭാവനം ചെയ്ത വിചിത്രമായ ഭാവങ്ങള്‍ പോലും കോഹ്‌ലിയുടെ മുഖത്ത് മിന്നിമറയാറുണ്ടെന്ന് അദ്ദേഹം സരസമായി കുറിച്ചു. മാധ്യമങ്ങള്‍ക്കായി അദ്ദേഹം അന്നെഴുതിയ വരികള്‍ കായിക പ്രേമികളെ ഏറെ ചിന്തിപ്പിക്കുന്നതായിരുന്നു.

ക്രിക്കറ്റ് വെറുമൊരു കായിക മത്സരം മാത്രമല്ല, അതിനെ ഒരു യഥാര്‍ത്ഥ വിനോദമാക്കി മാറ്റുന്നത് അതിലടങ്ങിയിരിക്കുന്ന ചില നാടകീയ മുഹൂര്‍ത്തങ്ങളാണ്. കളിയുടെ നിയമങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലായില്ലെങ്കില്‍ പോലും, വിരാട് കോഹ്‌ലിയെപ്പോലൊരു താരം മൈതാനത്തുണ്ടെങ്കില്‍ ആ കളി കാണാന്‍ പ്രത്യേക ഭംഗിയാണ്. ഒരു മികച്ച അത്‌ലറ്റ് എന്നതിനപ്പുറം അദ്ദേഹം വലിയൊരു കലാകാരന്‍ കൂടിയാണെന്ന് തോന്നിപ്പോകും. സിനിമയിലുള്ള നമ്മളൊക്കെ മേക്കപ്പ് ഇട്ട്, കാമറയ്ക്ക് മുന്നില്‍ വന്ന് സംവിധായകന്‍ 'ആക്ഷന്‍' പറയുമ്പോള്‍ അഭിനയിക്കുകയും 'കട്ട്' പറയുമ്പോള്‍ നിര്‍ത്തുകയും ചെയ്യുന്നവരാണ്.

എന്നാല്‍ ലക്ഷക്കണക്കിന് ആളുകള്‍ ഉറ്റുനോക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍, ക്രീസിലും ഫീല്‍ഡിലുമായി നില്‍ക്കുന്ന പതിമൂന്ന് പേരില്‍ കോഹ്്‌ലി ഉണ്ടെങ്കില്‍ അദ്ദേഹത്തിലേക്ക് തന്നെ ശ്രദ്ധ തിരിയും. ഓരോ പന്തിലും അദ്ദേഹത്തിന്റെ മുഖത്ത് വികാരങ്ങള്‍ മാറിമറിയുന്നത് കാണാം. വിജയ നിമിഷങ്ങളിലോ സ്വന്തം ടീം വിക്കറ്റ് നേടുമ്പോഴോ സെഞ്ച്വറി തികയ്ക്കുമ്പോഴോ ഒക്കെ അദ്ദേഹം ആഹ്ലാദത്താല്‍ നൃത്തം ചെയ്യുകയാണെന്ന് തോന്നും.

 സോഷ്യല്‍ മീഡിയയിലെ ഇമോജികളെപ്പോലും തോല്‍പ്പിക്കുന്ന തരത്തിലാണ് ആ മുഖചലനങ്ങള്‍. ഗാലറിയിലെ സംഗീതത്തിനനുസരിച്ച് ഇത്രയധികം ചുവടുവക്കുന്ന മറ്റൊരു താരത്തെ താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡുകള്‍ക്കൊപ്പമെത്തിയ താരമാണെങ്കിലും സച്ചിന്റെ ഭാവങ്ങള്‍ വളരെ പരിമിതവും ശാന്തവുമായിരുന്നു. എന്നാല്‍ കോഹ്‌ലി അങ്ങനെയല്ല, കളിക്കളത്തില്‍ അയാള്‍ ഒരു കൊടും ഭീകരന്‍ തന്നെയാണ്.

 

This article reflects on the late Malayalam actor Salim Kumar's deep passion for sports, highlighting his viral political satire involving Lionel Messi and his unique artistic perspective on Virat Kohli's expressions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലവർഷമെത്തി രണ്ട് ദിവസത്തിനിടെ ഏഴ് മരണം; മരണക്കെണിയായി 'ഹൈഡ്രോപ്ലാനിങ്'

Kerala
  •  2 hours ago
No Image

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ജാ​ഗ്രത നിർദേശം 

Kerala
  •  2 hours ago
No Image

സുപ്രഭാതം കരിയർ ക്ലിനിക്കിന് ഇന്ന് മണ്ണാർക്കാട്ട് സമാപനം

Kerala
  •  2 hours ago
No Image

ജനങ്ങളുടെ നെഞ്ചത്തടിച്ച് കേന്ദ്ര സര്‍ക്കാര്‍; ഗാര്‍ഹിക സിലിണ്ടറിന് കൂട്ടിയത് 29 രൂപ; മൂന്ന് മാസത്തിനിടെ വില വര്‍ധിക്കുന്നത് രണ്ടാംതവണ

Kerala
  •  3 hours ago
No Image

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

Kerala
  •  3 hours ago
No Image

സലീം കുമാറിന് വിട നൽകാൻ കേരളം; സംസ്കാരം വെെകീട്ട് 3ന്; രാവിലെ 9 മുതൽ പൊതുദർശനം 

Kerala
  •  3 hours ago
No Image

വിദേശികളെന്ന് മുദ്രകുത്തി; നാല് വനിതകളെ നാടുകടത്താന്‍ ഉത്തരവിട്ട അസം ട്രെബ്യൂണല്‍ വിധിക്ക് സുപ്രീം കോടതി സ്‌റ്റേ 

National
  •  10 hours ago
No Image

ചിരിയുടെ തമ്പുരാന് വിട; സലീം കുമാർ അന്തരിച്ചു 

Kerala
  •  10 hours ago
No Image

സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; തിരുവനന്തപുരത്ത് 18കാരന്‍ കൊല്ലപ്പെട്ടു

Kerala
  •  10 hours ago
No Image

കുടുംബശ്രീയുടെ ആദിവാസി ഫണ്ടുകളില്‍ തിരിമറി; വയനാട്ടില്‍ സിപിഎം നേതാവ് ഉള്‍പ്പെടെ മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടു 

Kerala
  •  11 hours ago