HOME
DETAILS

ആദർശ പ്രചാരണ പ്രവർത്തനങ്ങളിൽ മുഅല്ലിംകൾ ആർജവത്തോടെ മുന്നേറണം: എം.ടി. അബ്ദുല്ല മുസ്‌ലിയാർ

  
June 09, 2026 | 2:43 PM

muallims should advance with determination in ideological propagation activities mt abdullah musliyar

ചേളാരി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ സ്ഥാപിത ലക്ഷ്യമായ ആദർശ പ്രചാരണ പ്രവർത്തനങ്ങളിൽ അണുകിട വ്യതിചലിക്കാതെ മുഅല്ലിംകൾ  ആർജവത്തോടെ മുന്നേറണമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാർ പറഞ്ഞു. 'ഇതാണ് നേർവഴി' എന്ന പ്രമേയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ ആചരിക്കുന്ന ത്രൈമാസ ആദർശ കാമ്പയിന്റെ ഭാഗമായി ചേളാരി സെഞ്ച്വറി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രഭാഷക ശിൽപശാലയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോഴിക്കോട് മുഖ്യഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ശിൽപശാല ഉദ്ഘാടനം ചെയ്തു. സയ്യിദ് ഒ.എം.എസ്. തങ്ങൾ നിസാമി പ്രാർത്ഥനക്ക് നേതൃത്വം നൽകി. സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ ആമുഖ ഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി വടക്കേക്കാട്  വിഷയാവതരണം നടത്തി. സയ്യിദ് ഫഖ്‌റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തളി സമാപന സന്ദേശം നടത്തി. 

എം.ടി. അബൂബക്കർ ദാരിമി, ജസീൽ കമാലി, അലവി ദാരിമി കുഴിമണ്ണ സംശയ നിവാരണത്തിന് നേതൃത്വം നൽകി. കെ.കെ. ഇബ്‌റാഹീം മുസ്‌ലിയാർ, അബ്ദുൽ ഖാദർ അൽ ഖാസിമി,  കെ.ടി. ഹുസൈൻകുട്ടി മുസ്‌ലിയാർ, കെ. മോയിൻകുട്ടി മാസ്റ്റർ, എം.എ. ചേളാരി, ടി.കെ. മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി, സിദ്ദീഖ് ഫൈസി വെൺമണൽ, റഹീം വെറ്റക്കാരൻ,  ഒ.പി.എം. അശ്‌റഫ് തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി കൊടക് അബ്ദുറഹ്‍മാൻ മുസ്‌ലിയാർ സ്വാഗതവും പി.എ. ശിഹാബുദ്ദീൻ മുസ്‌ലിയാർ നന്ദിയും പറഞ്ഞു. 
കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരത്തിൽപരം പണ്ഡിതന്മാർ ശിൽപശാലയിൽ പങ്കെടുത്തു.  കാമ്പയിന്റെ ഭാഗമായി മധ്യമേഖല സമ്മേളനം ജൂൺ 17ന് കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിൽ വെച്ച് സമസ്ത പ്രസിഡൻറ് സയ്യിദ് മുഹമ്മദ് ജിഫ്‍രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  10 hours ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  10 hours ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  11 hours ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  11 hours ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  11 hours ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  12 hours ago
No Image

ഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

International
  •  12 hours ago
No Image

യുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്

uae
  •  12 hours ago
No Image

അപൂർവങ്ങളിൽ അപൂർവം ഈ 'മെസി മാജിക്'; ഈ ചരിത്ര റെക്കോർഡിൽ 13 ഇതിഹാസങ്ങൾ മാത്രം!

Football
  •  13 hours ago
No Image

വാഹന ഉടമകൾക്ക് വലിയ ആശ്വാസം: ഡ്രൈവിങ് ലൈസൻസ് പുതുക്കൽ ഇനി 50 വർഷത്തിലൊരിക്കൽ മാത്രം; നിർണായക പരിഷ്‌കാരത്തിനൊരുങ്ങി കേന്ദ്രം

National
  •  13 hours ago