HOME
DETAILS

ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ കൂട്ടവെടിവെപ്പ്; 12 പേര്‍ കൊല്ലപ്പെട്ടു, 9 പേര്‍ക്ക് ഗുരുതര പരുക്ക്

  
Web Desk
June 10, 2026 | 10:40 AM

12 killed 9 seriously injured in mass shooting in Johannesburg South Africa

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ ഉണ്ടായ കൂട്ടവെടിവെപ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ഒമ്പത് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി ജോഹന്നാസ്ബര്‍ഗിന് കിഴക്കുള്ള ക്ലീവ്‌ലാന്‍ഡ് മേഖലയിലെ 'ജമ്പേഴ്‌സ്' എന്ന അനൗപചാരിക ജനവാസ മേഖലയിലാണ് ആക്രമണം നടന്നത്.

പത്തിലധികം അംഗങ്ങളുള്ള സായുധസംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

പൊലിസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചൊവ്വാഴ്ച രാത്രി 11.10 ഓടെ വെള്ള നിറത്തിലുള്ള ടൊയോട്ട ക്വാണ്ടം മിനിബസിലെത്തിയ അക്രമസംഘം കോളനിയുടെ രണ്ട് പ്രവേശന കവാടങ്ങളിലൂടെയും ഒരേസമയം അകത്തേക്ക് കടന്നു. തുടര്‍ന്ന് യാതൊരു പ്രകോപനവുമില്ലാതെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന ആളുകള്‍ക്ക് നേരെ ഒരേസമയം വെടിയുതിര്‍ക്കുകയായിരുന്നു.

വെടിയൊച്ച കേട്ട് ആളുകള്‍ പരിഭ്രാന്തരായി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ പലരെയും പിന്തുടര്‍ന്ന് വെടിവെച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആക്രമണം നടത്തിയ ശേഷം പ്രതികള്‍ എത്തിയ അതേ വാഹനത്തില്‍ തന്നെ രക്ഷപ്പെട്ടതായും പൊലിസ് വ്യക്തമാക്കി.

സംഭവസ്ഥലത്ത് എട്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ മറ്റൊരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 12 ആയി. പരുക്കേറ്റ ഒമ്പത് പേര്‍ ജോഹന്നാസ്ബര്‍ഗിലെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

നിയമവിരുദ്ധ ഖനനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മാഫിയ സംഘങ്ങള്‍ തമ്മിലുള്ള സഘര്‍ഷമാവാം ആക്രമണത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഭീകരമായ ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ പ്രവിശ്യാജില്ലാ ഡിറ്റക്ടീവുകള്‍, ക്രൈം ഇന്റലിജന്‍സ് വിഭാഗം, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചതായി പൊലിസ് അറിയിച്ചു. പ്രതികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ പൊലിസിനെ അറിയിക്കണമെന്ന് ഗൗട്ടെങ് പ്രവിശ്യാ പൊലിസ് കമ്മീഷണര്‍ അഭ്യര്‍ഥിച്ചു. പ്രതിദിനം ശരാശരി 60ലധികം കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ദക്ഷിണാഫ്രിക്കയില്‍ സംഘടിത കുറ്റകൃത്യങ്ങളും അനധികൃത ആയുധങ്ങളുടെ ഉപയോഗവും വലിയ സുരക്ഷാ വെല്ലുവിളിയായി തുടരുകയാണ്.

In a horrific mass shooting, at least 12 people were killed and nine others severely wounded late Tuesday night at the Jumpers informal settlement in Cleveland, east of Johannesburg, South Africa.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷാഫലം ജൂലൈ 15ലേക്ക് മാറ്റി; ഗൾഫിലെ പരീക്ഷകൾക്ക് ശേഷം സംയുക്ത ഫലപ്രഖ്യാപനം

Kerala
  •  3 hours ago
No Image

ഷാർജ-ദുബൈ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: അൽ താവൂൻ റൗണ്ട് എബൗട്ട് ഭാഗികമായി അടച്ചിടുന്നു; ജൂൺ 13 മുതൽ ഗതാഗത നിയന്ത്രണം

uae
  •  3 hours ago
No Image

കോളിയാടി സ്കൂളിലെ കിണറ്റിൽ മാരക ബാക്ടീരിയകൾ; ഷിഗെല്ല രണ്ടാം ഘട്ടത്തിലേക്ക്? 5 കുട്ടികൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു, 502 പേർക്ക് ലക്ഷണം

Kerala
  •  3 hours ago
No Image

ക്യാപ്റ്റനെ അടിച്ചുപുറത്താക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്! പകരം ടീമിനെ നയിക്കാൻ സൂപ്പർ താരം തിരിച്ചെത്തുന്നു

Cricket
  •  3 hours ago
No Image

തീരുമാനം വൈകിയാൽ വലിയ വില നൽകേണ്ടിവരും; ഇറാന് ട്രംപിന്റെ കനത്ത താക്കീത്; ധാരണ ലക്ഷ്യമിട്ട് ഖത്തർ സംഘം ടെഹ്റാനിൽ

International
  •  4 hours ago
No Image

ടെസ്റ്റ് റാങ്കിംഗിൽ കൊടുങ്കാറ്റ്! റൂട്ടിന്റെ ഒന്നാം സ്ഥാനം പിടിച്ചെടുത്ത് പുതിയ രാജാവ്; ഇന്ത്യൻ ആരാധകർക്ക് ഇരട്ടി മധുരം!

Cricket
  •  5 hours ago
No Image

'രാത്രിയിൽ ഫോൺ ഓഫാക്കാതെ കാത്തിരിക്കണം, ആഭ്യന്തര വകുപ്പ് ഭരണം എളുപ്പമല്ലെന്ന്' മന്ത്രി രമേശ് ചെന്നിത്തല

Kerala
  •  5 hours ago
No Image

യുഎഇയിലെ ഫെഡറൽ ജോലികൾ 100% സ്വദേശിവൽക്കരിക്കാൻ കഴിയില്ല; കാരണം വ്യക്തമാക്കി ധനകാര്യ സഹമന്ത്രി

uae
  •  5 hours ago
No Image

പാക് അധിനിവേശ കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു; 21 പാകിസ്താന്‍ സൈനികര്‍ മരിച്ചു

International
  •  5 hours ago
No Image

എംബാപ്പെയ്ക്ക് മുന്നിൽ വീണത് ഇതിഹാസങ്ങളായ പെലെയും,സിദാനും; ആർക്കെങ്കിലും തകർക്കാനാകുമോ 2022ൽ കുറിച്ച ആ അദ്ഭുത ചരിത്രം!

Football
  •  5 hours ago