HOME
DETAILS

ക്യാപ്റ്റനെ അടിച്ചുപുറത്താക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്! പകരം ടീമിനെ നയിക്കാൻ സൂപ്പർ താരം തിരിച്ചെത്തുന്നു

  
Web Desk
June 10, 2026 | 3:22 PM

england cricket board drops ben stokes over nightclub controversy joe root named interim test captain against new zealand

ലണ്ടൻ: നൈറ്റ് ക്ലബ്ബ് വിവാദത്തെ തുടർന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സിനും പേസർ ഗസ് അറ്റ്കിൻസണുമെതിരെ കടുത്ത നടപടിയുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് (ഇസിബി). ജൂൺ 17-ന് ഓവലിൽ ന്യൂസിലൻഡിനെതിരെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിനുള്ള സ്ക്വാഡിൽ നിന്ന് ഇരുവരേയും ഒഴിവാക്കി. സ്റ്റോക്‌സിന് പകരം മുൻ നായകൻ ജോ റൂട്ട് താൽക്കാലികമായി ഇംഗ്ലണ്ടിനെ നയിക്കും.

Screenshot 2026-06-10 192753.png

ഒന്നാം ടെസ്റ്റിലെ തകർപ്പൻ വിജയത്തിന് പിന്നാലെ ഇരുവരും ലണ്ടനിലെ നിശാക്ലബിൽ പോവുകയും അവിടെയുണ്ടായ തർക്കങ്ങളിൽ ഉൾപ്പെടുകയും ചെയ്തിരുന്നു. ബോർഡിന്റെ അച്ചടക്ക ലംഘന അന്വേഷണത്തെ തുടർന്നാണ് ഈ അടിയന്തര നടപടി.

നാല് വർഷത്തിന് ശേഷം വീണ്ടും റൂട്ട് യുഗം; ആർച്ചർ തിരിച്ചെത്തി

വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര തോൽവിക്ക് പിന്നാലെ 2022 മാർച്ചിലാണ് ജോ റൂട്ട് ഇംഗ്ലണ്ടിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്. നീണ്ട നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റൂട്ട് വീണ്ടും നായകനായി ടോസിടാൻ ഇറങ്ങുന്നത്. ഇംഗ്ലണ്ടിനെ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ (64) നയിച്ച പരിചയസമ്പത്ത് റൂട്ടിനുണ്ട്. വൈസ് ക്യാപ്റ്റൻ ഹാരി ബ്രൂക്കിനെ മറികടന്നാണ് ഇസിബി റൂട്ടിന് താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്.

അതേസമയം, ഐപിഎൽ മത്സരങ്ങൾ പ്രമാണിച്ച് ടെസ്റ്റ് ടീമിൽ നിന്ന് മാറിനിന്ന സൂപ്പർ പേസർ ജോഫ്ര ആർച്ചർ ടീമിലേക്ക് തിരിച്ചെത്തിയത് ഇംഗ്ലണ്ടിന് കരുത്താകും. സ്റ്റോക്സിനും അറ്റ്കിൻസണിനും പകരക്കാരായി ആർച്ചർക്കൊപ്പം വിക്കറ്റ് കീപ്പർ ബാറ്റർ ജോർദാൻ കോക്സിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുകയുന്ന നൈറ്റ് ക്ലബ്ബ് വിവാദം

ന്യൂസിലൻഡിനെതിരെ ലോർഡ്‌സിൽ നേടിയ മിന്നും വിജയത്തിന് തൊട്ടുപിന്നാലെയാണ് സംഭവം. ഇസിബിയുടെ കർശനമായ അർദ്ധരാത്രി കർഫ്യൂ ലംഘിച്ച് സ്റ്റോക്‌സും അറ്റ്കിൻസണും ലണ്ടനിലെ നൈറ്റ് ക്ലബ്ബിൽ തുടരുകയും, അവിടെവച്ച് റഗ്ബി കളിക്കാരുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയുമായിരുന്നു. സ്വന്തം ടീമിൽ കർശന അച്ചടക്കം കൊണ്ടുവന്ന ക്യാപ്റ്റൻ തന്നെ നിയമം ലംഘിച്ചതിൽ ഇസിബി കടുത്ത നിലപാടിലാണ്.

ലോർഡ്‌സ് ടെസ്റ്റിൽ ഇംഗ്ലണ്ട് 115 റൺസിന്റെ വമ്പൻ വിജയമാണ് നേടിയത്. ആദ്യ ഇന്നിംഗ്സിൽ വെറും 140 റൺസിന് ഇംഗ്ലണ്ട് ഓൾഔട്ടായെങ്കിലും ന്യൂസിലൻഡിനെ 113 റൺസിൽ ചുരുട്ടിക്കെട്ടാൻ അവർക്കായി. രണ്ടാം ഇന്നിംഗ്സിൽ 226 റൺസെടുത്ത ഇംഗ്ലണ്ട്, കിവീസിനെ 138 റൺസിന് പുറത്താക്കിയാണ് ജയം പിടിച്ചെടുത്തത്.

രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്ക്വാഡ്:

ജോ റൂട്ട് (ക്യാപ്റ്റൻ), രെഹാൻ അഹമ്മദ്, ജോഫ്ര ആർച്ചർ, സോണി ബേക്കർ, ഷൊയ്ബ് ബഷീർ, ജേക്കബ് ബെഥേൽ, ഹാരി ബ്രൂക്ക്, ജോർദാൻ കോക്സ്, ബെൻ ഡക്കറ്റ്, മാത്യു ഫിഷർ, എമിലിയോ ഗേ, ജെയിംസ് റെവ്, ഒല്ലി റോബിൻസൺ, ജെയ്മി സ്മിത്ത്, ജോഷ് ടങ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീരുമാനം വൈകിയാൽ വലിയ വില നൽകേണ്ടിവരും; ഇറാന് ട്രംപിന്റെ കനത്ത താക്കീത്; ധാരണ ലക്ഷ്യമിട്ട് ഖത്തർ സംഘം ടെഹ്റാനിൽ

International
  •  4 hours ago
No Image

ടെസ്റ്റ് റാങ്കിംഗിൽ കൊടുങ്കാറ്റ്! റൂട്ടിന്റെ ഒന്നാം സ്ഥാനം പിടിച്ചെടുത്ത് പുതിയ രാജാവ്; ഇന്ത്യൻ ആരാധകർക്ക് ഇരട്ടി മധുരം!

Cricket
  •  4 hours ago
No Image

'രാത്രിയിൽ ഫോൺ ഓഫാക്കാതെ കാത്തിരിക്കണം, ആഭ്യന്തര വകുപ്പ് ഭരണം എളുപ്പമല്ലെന്ന്' മന്ത്രി രമേശ് ചെന്നിത്തല

Kerala
  •  4 hours ago
No Image

യുഎഇയിലെ ഫെഡറൽ ജോലികൾ 100% സ്വദേശിവൽക്കരിക്കാൻ കഴിയില്ല; കാരണം വ്യക്തമാക്കി ധനകാര്യ സഹമന്ത്രി

uae
  •  5 hours ago
No Image

പാക് അധിനിവേശ കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു; 21 പാകിസ്താന്‍ സൈനികര്‍ മരിച്ചു

International
  •  5 hours ago
No Image

എംബാപ്പെയ്ക്ക് മുന്നിൽ വീണത് ഇതിഹാസങ്ങളായ പെലെയും,സിദാനും; ആർക്കെങ്കിലും തകർക്കാനാകുമോ 2022ൽ കുറിച്ച ആ അദ്ഭുത ചരിത്രം!

Football
  •  5 hours ago
No Image

ശക്തമായ മഴ തുടരും;  നാളെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  5 hours ago
No Image

ഫിഫ ലോകകപ്പ് 2026; കളി കാണാൻ യുഎഇയിൽ നിന്നുള്ള ഫുട്ബോൾ പ്രേമികൾ ചിലവഴിക്കുന്നത് 1.65 ലക്ഷം ദിർഹം വരെ, ഇതാ കണക്കുകൾ

uae
  •  5 hours ago
No Image

'രാമന്‍' ആനയെ സര്‍ക്കാര്‍ ഏറ്റെടുക്കണം; സുപ്രധാന ഉത്തരവുമായി സുപ്രിം കോടതി

Kerala
  •  5 hours ago
No Image

മെസ്സിക്ക് ഒടുവിൽ ശാപ മോചനം; ഐസ്‌ലൻഡിനെ തകർത്തെറിഞ്ഞ് അർജന്റീന

Football
  •  5 hours ago