പ്രവാസികളുടെ യാത്രാപ്രശ്നം പരിഹരിക്കണം: പ്രവാസി വെൽഫെയർ കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ പൗരന്മാരുടെ യാത്രാ പ്രശ്നത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസി വെൽഫെയർ കുവൈത്ത് കുവൈത്തിലെ ഇന്ത്യൻ അംബാസഡർക്ക് കത്തയച്ചു. നിലവിൽ ഇന്ത്യയിലേക്കുള്ള വിമാന സർവിസുകളുടെ എണ്ണം പരിമിതമായതിനാൽ വലിയ ബുദ്ധിമുട്ടുകളാണ് പ്രവാസികൾ നേരിടുന്നത്. യാത്ര ചെയ്യേണ്ട അനിവാര്യ സാഹചര്യങ്ങളിലായിട്ടും നിരവധി പേർക്ക് ഇന്ത്യയിലേക്ക് പോകാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. പരിമിതമായ വിമാന സർവിസുകൾ കാരണം വിമാന നിരക്കുകൾ അസാധാരണമായി വർധിച്ചതും സാധാരണക്കാരായ യാത്രക്കാരെ കൂടുതൽ ദുരിതത്തിലാക്കിയിരിക്കുകയാണെന്നും കത്തിൽ പറയുന്നു.
കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ യാത്രാ പ്രതിസന്ധി പരിഹരിക്കുന്നതിനായി രണ്ട് പ്രധാന ആവശ്യങ്ങളാണ് പ്രവാസി വെൽഫെയർ കുവൈത്ത് മുമ്പോട്ട് വച്ചിരിക്കുന്നത്. ഒന്നാമതായി, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4 (T4) അല്ലെങ്കിൽ ടെർമിനൽ 5 (T5) എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യൻ എയർലൈൻ കമ്പനികളുടെ സർവിസുകൾ ആരംഭിക്കുന്നതിനുള്ള സാധ്യതകൾ കുവൈത്ത് സർക്കാരിന്റെ ബന്ധപ്പെട്ട അധികാരികളുമായി ചർച്ച ചെയ്യാൻ ഇന്ത്യൻ എംബസി അടിയന്തരമായി ഇടപെടണം. രണ്ടാമതായി, നേരത്തെ ഇന്ത്യൻ എംബസി വഴി നൽകിവന്നിരുന്ന സഊദി ട്രാൻസിറ്റ് വിസ പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
Pravasi Welfare Kuwait submits a letter to the Indian Ambassador seeking urgent intervention over the travel crisis faced by Indian expats due to skyrocketing airfares and limited flight options.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."