ഇസ്‌ലാമിക പുതുവത്സര അവധി; സാധ്യതയുള്ള തീയതികൾ പ്രഖ്യാപിച്ച് കുവൈത്ത് മന്ത്രിസഭ
കുവൈത്ത് സിറ്റി: ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് അധ്യക്ഷനായ മന്ത്രിസഭാ യോഗത്തിൽ, 1448 ഹിജ്റ വർഷാരംഭത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക അവധി ദിനങ്ങളുടെ സാധ്യതാപട്ടിക പ്രഖ്യാപിച്ചു. ദുൽഹിജ്ജ 1447 ഹിജ്റ മാസത്തിന്റെ ദൈർഘ്യത്തെ ആശ്രയിച്ചാണ് അവധി തീയതി നിശ്ചയിക്കുകയെന്ന് മന്ത്രിസഭ അറിയിച്ചു. ദുൽഹിജ്ജ മാസം 29 ദിവസമായാൽ, ജൂൺ 16 ചൊവ്വാഴ്ച സർക്കാർ അവധിയായിരിക്കും.
തുടർന്ന് ജൂൺ 17 ബുധനാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കും. മാസം 30 ദിവസമായാൽ, ജൂൺ 17, 18 തീയതികളിൽ തുടർച്ചയായി രണ്ട് ദിവസത്തെ അവധി ലഭിക്കും. തുടർന്ന് ജൂൺ 21 ഞായറാഴ്ച മുതൽ സർക്കാർ പ്രവർത്തനം പുനരാരംഭിക്കും. ചന്ദ്രദർശനത്തിന്റെ അടിസ്ഥാനത്തിൽ ദുൽഹിജ്ജ മാസത്തിന്റെ ദൈർഘ്യം സ്ഥിരീകരിച്ച ശേഷം അന്തിമ അവധി തീയതി ഔദ്യോഗികമായി പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.
The Kuwait Cabinet announces tentative official holidays for the Hijri New Year 1448, with the exact dates in June depending on the upcoming moon sighting.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."