HOME
DETAILS

നിപ:കോഴിക്കോട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു, കണ്‍ട്രോള്‍ റൂം തുറന്നു

  
Web Desk
June 11, 2026 | 1:14 PM

nipah quarantine kerala-latest news

കോഴിക്കോട്: ജില്ലയില്‍ നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി അറിയിച്ചു. സംശയനിവാരണത്തിനായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഫോണ്‍: 0495 2373 901, 9072007767. 

അതേസമയം 43 വയസ്സുള്ള രാമനാട്ടുകര സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്. ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ഐ.സി.യുവില്‍ ചികിത്സയിലാണ്. നിപ രോഗബാധ സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 77 പേരാണുള്ളത്. ഇതില്‍ 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകരും 14 പേര്‍ കുടുംബാംഗങ്ങളും അഞ്ചുപേര്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ്. ഇവരില്‍ ആര്‍ക്കും നിലവില്‍ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സമ്പര്‍ക്ക പട്ടികയിലെ രണ്ടുപേര്‍ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിലും 13 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും 62 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലും ആണുള്ളത്. ഇതില്‍ ഹൈയസ്റ്റ്, ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട എല്ലാവരും ക്വാറന്റൈനിലാണ്. രോഗബാധിതന്റെ റൂട്ട് മാപ്പ് തയാറായിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. 
ഫീല്‍ഡ് തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 

രാമനാട്ടുകര മുനിസിപ്പാലിറ്റിയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളിലായി ആര്‍.ആര്‍.ടി യോഗം ചേര്‍ന്നിരുന്നു. പി.പി.ഇ കിറ്റ്, ഗ്ലൗസ്, മാസ്‌ക് തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. മുന്‍കരുതലായി മരുന്നുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും കലക്ടര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലപ്പെട്ട ഇന്ത്യൻ നാവികൻ അവസാന ഫോൺ വിളിയിൽ പറഞ്ഞത്- "അമേരിക്കൻ മുന്നറിയിപ്പ് അവഗണിച്ച് കപ്പൽ ഹോർമുസിലേക്ക് നീങ്ങി"; അന്വേഷണം ആവശ്യപ്പെട്ട് പിതാവ്

National
  •  2 hours ago
No Image

കെ.എസ്.ആര്‍.ടി.സി ബസിലെ സ്ത്രീകളുടെ സൗജന്യയാത്ര: ഉത്തരവിറക്കി ഗതാഗത സെക്രട്ടറി

Kerala
  •  3 hours ago
No Image

കങ്കാരുക്കളെ കടിച്ചുകീറി ബംഗ്ലാ കടുവകൾ; 23 വർഷമായി ആരും തൊടാത്ത ആ മഹാ നാണക്കേട് ഒടുവിൽ ഓസ്ട്രേലിയക്ക്; ഏകദിന ചരിത്രം മാറ്റിമറിച്ച് ബംഗ്ലാദേശ്!

Cricket
  •  3 hours ago
No Image

"കാറല്ല, കിണറാണ് താരം"; ജലക്ഷാമം മാറ്റിയെഴുതുന്ന ഉത്തർപ്രദേശിലെ വിവാഹ സങ്കൽപ്പങ്ങൾ

National
  •  3 hours ago
No Image

ദുബൈയിൽ വ്യാജ ബാങ്ക് ആപ്പ് തട്ടിപ്പ്; പ്രവാസിയുടെ 8 ലക്ഷം ദിർഹം ലോൺ തുക കവർന്നു, പോലീസ് മുന്നറിയിപ്പ്

uae
  •  4 hours ago
No Image

19കാരന് ഐഐടി കാണ്‍പൂരില്‍ ജോലി- സി.ബി.എസ്.ഇ പോര്‍ട്ടലിലെ ക്രമക്കേട് കണ്ടെത്തിയ പ്ലസ്ടുകാരന് അംഗീകാരം

National
  •  4 hours ago
No Image

മത്സ്യം ശരിയായി സൂക്ഷിച്ചില്ലെങ്കില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം

oman
  •  4 hours ago
No Image

ഫിഫ ലോകകപ്പ് 2026 ഇന്ന് മുതൽ; ലോകവേദിയിൽ പന്തുതട്ടാൻ നാല് ഇന്ത്യൻ വംശജർ, ഖത്തറിനായി മലയാളി താരവും

uae
  •  4 hours ago
No Image

കോഴിക്കോട് ചികിത്സയില്‍ കഴിയുന്നയാള്‍ക്ക് നിപ സ്ഥിരീകരിച്ച് പൂനൈ വൈറോളജി ലാബും: പരിശോധന ഫലം പോസിറ്റീവ്

Kerala
  •  4 hours ago
No Image

ടിക് ടോക്കിലെ വെല്ലുവിളിയെ തുടർന്ന് ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

uae
  •  4 hours ago