ബഹ്റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ
അബുദബി: മിഡിൽ ഈസ്റ്റ് മേഖലയിലെ പ്രമുഖ അറബ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യുഎഇ. മേഖലയിൽ വലിയ തോതിൽ ആശങ്ക പടർത്തുന്ന ഇറാന്റെ പുതിയ ശത്രുതാപരമായ നീക്കങ്ങൾക്കെതിരെ യുഎഇ വിദേശകാര്യ മന്ത്രാലയ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.
ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ ഭാഗത്തുനിന്ന് ഡ്രോൺ-മിസൈൽ ആക്രമണം ഉണ്ടായിരുന്നു. ഇത് മേഖലയിലെ പ്രാദേശിക സുസ്ഥിരതയെ അസ്ഥിരപ്പെടുത്തുന്ന നടപടിയാണെന്ന് യുഎഇ ചൂണ്ടിക്കാട്ടി.
സഹോദര രാഷ്ട്രങ്ങളായ ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണ് ഇറാൻ ഇപ്പോൾ നടത്തിയിരിക്കുന്നതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ രാജ്യങ്ങളിലെ സാധാരണക്കാരുടെ സുരക്ഷയ്ക്കും പ്രദേശത്തിന്റെ സ്ഥിരതയ്ക്കും കടുത്ത ഭീഷണി ഉയർത്തുന്നതാണ് ഈ നീക്കങ്ങളെന്നും മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ മന്ത്രാലയം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര നിയമങ്ങളുടെയും അയൽരാജ്യങ്ങൾ തമ്മിൽ പുലർത്തേണ്ട പരസ്പര ബഹുമാനത്തിന്റെയും ലംഘനമാണ് ഇത്തരം ആക്രമണങ്ങളെന്ന് പ്രസ്താവന അടിവരയിടുന്നു. ആക്രമണ നേരിട്ട മൂന്ന് സഹോദര രാഷ്ട്രങ്ങൾക്കും യുഎഇ തങ്ങളുടെ പൂർണ്ണമായ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
The UAE has strongly condemned the Iranian attacks targeting Bahrain and Kuwait, reaffirming its support for regional stability, security, and diplomatic efforts across the Gulf.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."