HOME
DETAILS

"കാറല്ല, കിണറാണ് താരം"; ജലക്ഷാമം മാറ്റിയെഴുതുന്ന ഉത്തർപ്രദേശിലെ വിവാഹ സങ്കൽപ്പങ്ങൾ

  
Web Desk
June 11, 2026 | 12:16 PM

wedding concepts rewriting water scarcity in uttar pradesh

ലഖ്നൗ: ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് മേഖലയിൽ കടുത്ത ജലക്ഷാമം മൂലം യുവാക്കളുടെ വിവാഹാലോചനകൾ കൂട്ടത്തോടെ മുടങ്ങുന്നതായി റിപ്പോർട്ട്. മഹോബ ജില്ലയിലെ മുധാര ഗ്രാമത്തിലാണ് കുടിവെള്ളമില്ലാത്തതിന്റെ പേരിൽ യുവാക്കൾക്ക് പെണ്ണ് കിട്ടാത്ത വിചിത്രവും എന്നാൽ സങ്കടകരവുമായ സാഹചര്യം നിലനിൽക്കുന്നത്.

വറ്റി വരണ്ട പൈപ്പുകളും രൂക്ഷമായ ശുദ്ധജല ക്ഷാമവുമാണ് ഗ്രാമത്തിന്റെ ശാപമായി മാറിയിരിക്കുന്നത്. വെള്ളമില്ലാത്ത നാട്ടിലേക്ക് തങ്ങളുടെ പെൺമക്കളെ കെട്ടിച്ചയച്ചാൽ അവർ ദുരിതത്തിലാകുമെന്ന ഭയത്താൽ മറ്റ് ഗ്രാമങ്ങളിലുള്ള മാതാപിതാക്കൾ ഇങ്ങോട്ടേക്കുള്ള ആലോചനകൾ പാടേ നിരസിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.

ഗ്രാമത്തിലെ സ്ത്രീകളും കുട്ടികളും ദിവസേന കിലോമീറ്ററുകളോളം ദൂരമാണ് കുടിവെള്ളത്തിനായി കാൽനടയായി സഞ്ചരിക്കുന്നത്. കടുത്ത ചൂടിൽ ദീർഘദൂരം നടന്ന് വെള്ളം ചുമക്കേണ്ടി വരുന്നത് ഇവരുടെ ദൈനംദിന ജീവിതത്തെ പൂർണ്ണമായും താറുമാറാക്കിയിട്ടുണ്ട്.

ഗ്രാമങ്ങളിലെ ജലക്ഷാമം പരിഹരിക്കാൻ സർക്കാർ വിഭാവനം ചെയ്ത 'ഹർ ഘർ ജൽ' പദ്ധതി പ്രകാരം ഇവിടെ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, അതിലൂടെ ഇന്നേവരെ ഒരു തുള്ളി വെള്ളം പോലും വന്നിട്ടില്ലെന്ന് ഗ്രാമവാസികൾ ആരോപിക്കുന്നു. ടാങ്കറുകളെയും ദൂരെയുള്ള കിണറുകളെയും മാത്രമാണ് ജനങ്ങൾ ഇപ്പോൾ ആശ്രയിക്കുന്നത്.

വെള്ളമില്ലാത്ത ഒരു ഗ്രാമത്തിലേക്ക് മക്കളെ അയക്കാൻ ഒരു മാതാപിതാക്കളും തയ്യാറാകില്ല. പൈപ്പുകൾ വന്നെങ്കിലും വെള്ളം വന്നിട്ടില്ല. ഞങ്ങളുടെ മക്കളുടെ ഭാവി ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് എന്ന് ഒരു ഗ്രാമവാസി പറഞ്ഞു.

അടിയന്തര ഇടപെടലുമായി ജില്ലാ ഭരണകൂടം

മുധാര ഗ്രാമത്തിലെ ജലക്ഷാമ പ്രതിസന്ധി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. പൈപ്പ് ലൈനുകളിലെ സാങ്കേതിക തകരാറുകൾ പരിഹരിച്ച് എത്രയും വേഗം ശുദ്ധജല വിതരണം പുനഃസ്ഥാപിക്കുമെന്നും, അതുവരെ താൽക്കാലിക സംവിധാനമെന്ന നിലയിൽ ടാങ്കറുകൾ വഴി കൃത്യമായി വെള്ളം എത്തിക്കുമെന്നും അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.

 

In parts of Uttar Pradesh facing severe water scarcity, wedding traditions are undergoing a meaningful shift. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലാ നഗരസഭ ഭരണപ്രതിസന്ധിയിൽ; ദിയാ പുളിക്കകണ്ടത്തിലിനെതിരെ വൈസ് ചെയർപേഴ്‌സണും കൗൺസിലർമാരും നേതൃത്വത്തിന് കത്തയച്ചു

Kerala
  •  an hour ago
No Image

ഇന്ന് രാത്രി ഇറാനിൽ അതിശക്തമായ ആക്രമണമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്- "വെനസ്വേലയിലെ പോലെ ഖാർഗ് ദ്വീപ് പിടിച്ചെടുക്കും"

International
  •  an hour ago
No Image

'370 രൂപ ബിരിയാണി ' വിവാദ പരാമർശം': കേസെടുക്കാൻ പൊലിസിന് നിർദേശം നൽകി ദേശീയ വനിതാ കമ്മിഷൻ

National
  •  an hour ago
No Image

ഇന്ത്യ അടിച്ചുകൂട്ടിയത് 349 റൺസ്, എന്നിട്ടും അഫ്ഗാനിസ്താനോട് തോറ്റു! ദാംബുള്ളയിൽ നാടകീയമായി കളി തിരിഞ്ഞത് ഇങ്ങനെ!

Cricket
  •  an hour ago
No Image

"ഗസ്സയിലെ കുഞ്ഞുങ്ങളുടെ മരണത്തെ ന്യായീകരിച്ചയാൾ ഇന്ന് ആ വേദനയുടെ ആഴവും ഭാരവും അറിയുന്നുണ്ടാകാം, നിരപരാധികളുടെ മരണത്തിന് കൈയടിക്കുന്ന ഓരോ വാക്കും ഒരിക്കൽ നമ്മളിലേക്ക് തിരിച്ചെത്താം"

Kerala
  •  an hour ago
No Image

അയർലൻഡിനെ അടിച്ചോതുക്കിയാൽ സഞ്ജുവിനെ കാത്തിരിക്കുന്നത് ആരും കൊതിക്കുന്ന ആ മഹാ റെക്കോർഡ്

Cricket
  •  2 hours ago
No Image

കണ്ണ് ചിമ്മി തുറക്കും മുൻപ് ഗോൾ! 24 വർഷമായി ആരും തൊടാത്ത ആ '11 സെക്കൻഡ്' ലോകകപ്പ് റെക്കോർഡ് ഇത്തവണ തകരുമോ?

Football
  •  2 hours ago
No Image

'370 രൂപയ്ക്ക് ബിരിയാണി വാങ്ങി നൽകിയാൽ യുവതിയെ ലൈംഗികമായി സമീപിക്കാം': വിവാദ പരാമർശവുമായി ഐടി ജീവനക്കാരൻ; ജോലിയിൽ നിന്നും പുറത്താക്കി

National
  •  2 hours ago
No Image

സ്വർണ്ണത്തിൽ നിക്ഷേപിച്ചവർക്ക് മൂന്ന് വർഷം കൊണ്ടുണ്ടായത് വമ്പൻ നേട്ടം; പുതിയ ട്രെൻഡായി ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ, വിപണി കീഴടക്കാൻ 'ജെൻ സി' തലമുറയും

uae
  •  2 hours ago
No Image

ടീമിലെ രണ്ട് താരങ്ങള്‍ക്ക് പരുക്ക്; മൊറോക്കോയ്ക്ക് കനത്ത തിരിച്ചടി

Football
  •  2 hours ago