HOME
DETAILS

കോട്ട ക്ഷേത്രത്തിലെ സ്വര്‍ണ മോഷണക്കേസ്: മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ അറസ്റ്റില്‍

  
Web Desk
June 13, 2026 | 10:19 AM

Former executive officer arrested in Kota temple gold theft case

ബാലുശ്ശേരി: ബാലുശ്ശേരി കോട്ട വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍ കാണാതായ കേസില്‍ മുന്‍ എക്സിക്യൂട്ടീവ്ഓഫീസറായ ടി.ടി. വിനോദനെ ബാലുശ്ശേരി പൊലിസ് അറസ്റ്റ് ചെയ്തു. കേസില്‍ നടപടി വൈകുന്നതിനെതിരേ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

എട്ട് മാസം മുന്‍പ് നടന്ന ഓഡിറ്റിലാണ് ക്ഷേത്രത്തില്‍ നിന്ന് 20 പവനിലധികം സ്വര്‍ണ ഉരുപ്പടികള്‍ കാണാതായതായി കണ്ടെത്തിയത്. തുടര്‍ന്ന് ടി.ടി. വിനോദനെതിരെ പൊലിസ്് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഇത്രയും കാലം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനോ സ്വര്‍ണം വീണ്ടെടുക്കാനോ കഴിഞ്ഞിരുന്നില്ല.

ബാലുശ്ശേരി കോട്ട ക്ഷേത്രത്തിന് പുറമെ മറ്റ് മൂന്ന് ക്ഷേത്രങ്ങളില്‍ നിന്നും സ്വര്‍ണ ഉരുപ്പടികള്‍ നഷ്ടമായതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും അവിടങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല.

അതേസമയം, നഷ്ടപ്പെട്ട സ്വര്‍ണം തിരികെ നല്‍കി കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. ഇതിനെതിരേപ്രതിഷേധം ശക്തമായതോടെ പൊലിസ് അറസ്റ്റ് നടപടിയിലേക്ക് കടക്കുകയായിരുന്നു.

കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് പൊലിസ് അറിയിച്ചു.

Balussery police have arrested former executive officer T.T. Vinod in connection with the missing gold ornaments from the Balussery Kotta Vettakkorumakan temple. There had been protests against the delay in the action in the case.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിലും ഷിഗെല്ല; രോ​ഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾക്ക്

Kerala
  •  6 hours ago
No Image

നിപ റിപ്പോര്‍ട്ട് ചെയ്ത് നാല് ദിവസം പിന്നിട്ടിട്ടും ആരോഗ്യ മന്ത്രി സ്ഥലത്തെത്തിയില്ല; നിപ പ്രതിരോധത്തില്‍ സര്‍ക്കാരിനെതിരേ മുഹമ്മദ് റിയാസ്

Kerala
  •  6 hours ago
No Image

ഷൂ ഇടുന്നതിനിടെ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു; 24 കാരി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

Kerala
  •  6 hours ago
No Image

പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതിയായ സ്‌നേഹ കുട്ടിയുടെ അമ്മയെ പരിചയപ്പെട്ടത് ജയിലില്‍ വച്ച്, ഉപദ്രവം അമ്മ വീട്ടിലുള്ളപ്പോഴും

Kerala
  •  6 hours ago
No Image

അസമിലെ വ്യോമസേനാ വിമാനാപകടം: അഞ്ച് സൈനികർ കൊല്ലപ്പെട്ടു

National
  •  6 hours ago
No Image

കെങ്കേരിയിലൂണ്ടായ ബൈക്ക് അപകടത്തില്‍ രണ്ട് മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  7 hours ago
No Image

ശബരിമല സ്വര്‍ണപ്പാളി വിവാദം: പി.എസ് പ്രശാന്തിനും അജികുമാറിനും എസ്.ഐ.ടി നോട്ടിസ്

Kerala
  •  8 hours ago
No Image

സമാധാന കരാര്‍ തൊട്ടടുത്തെന്ന് ഇറാനും യു.എസും; ഒപ്പുവെച്ചിട്ടില്ലെന്ന് സൂചന

International
  •  8 hours ago
No Image

വരനായി എത്തിയത് പിതാവ്, തട്ടിപ്പ് നടത്തിയത് മകനൊപ്പം; കോടികൾ നഷ്ടപ്പെട്ടത് ഇരുപത്തിയഞ്ചിലധികം സ്ത്രീകൾക്ക്

National
  •  8 hours ago
No Image

നീലയും വെള്ളയും ജേഴ്സിയുടെ കറുത്ത നിഴലുകൾ; അർജന്റീനൻ ഫുട്ബോൾ മറച്ചുവെക്കുന്ന വംശവെറിയുടെ ചരിത്രം; In-Depth Story

Football
  •  9 hours ago