HOME
DETAILS

'ആദ്യം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം, അതിന് ശേഷം മാത്രം എനിക്ക്'; നെയ്യാറ്റിന്‍കരയില്‍ മാതൃകാ പ്രഖ്യാപനവുമായി ഗതാഗത മന്ത്രി സി.പി ജോണ്‍

  
June 15, 2026 | 3:09 AM

salary to KSRTC staff first then mine transport minister CP Johns Big announcement as priyadarshini scheme rolls out

 

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ വലിയൊരു ആശങ്കയ്ക്ക് താല്‍ക്കാലിക ആശ്വാസം പകരുന്ന ശക്തമായ പ്രഖ്യാപനവുമായി ഗതാഗതവകുപ്പ് മന്ത്രി സി.പി ജോണ്‍. കോര്‍പറേഷനിലെ ജീവനക്കാര്‍ക്ക് കൃത്യസമയത്ത് പ്രതിമാസ ശമ്പളം ഉറപ്പാക്കിയതിന് ശേഷം മാത്രമേ താന്‍ മന്ത്രിയെന്ന നിലയിലുള്ള ശമ്പളം കൈപ്പറ്റുകയുള്ളൂവെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കെഎസ്ആര്‍ടിസി നെയ്യാറ്റിന്‍കര ഡിപ്പോയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്ത്രീകള്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന പുത്തന്‍ പദ്ധതിയായ 'പ്രിയദര്‍ശിനി'യെക്കുറിച്ചും മന്ത്രി ചടങ്ങില്‍ പരാമര്‍ശിച്ചു. ഈ പദ്ധതി സ്ത്രീപക്ഷത്തുനിന്നുള്ള ചരിത്രപരമായ ഒരു സുപ്രധാന ചുവടുവയ്പ്പാണെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി മൂലം കെഎസ്ആര്‍ടിസിക്കുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ പൂര്‍ണമായും ഏറ്റെടുക്കുമെന്നും ഫണ്ട് കൃത്യമായി കോര്‍പറേഷന് കൈമാറുമെന്നും മന്ത്രി ഉറപ്പുനല്‍കി. ഇതിനൊപ്പം, ഓപ്പറേറ്റിങ് വിഭാഗത്തിലെ വനിതാ ജീവനക്കാര്‍ക്കായി ആര്‍ത്തവാവധി (Mentsrual Leave) അനുവദിക്കുന്ന കാര്യവും സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെഎസ്ആര്‍ടിസിയുടെ ചരിത്രവണ്ടി ഓടിക്കാന്‍ ഷീല; മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രക്കാര്‍

സംസ്ഥാനത്തെ സ്ത്രീകളുടെയും ട്രാന്‍സ്‌ജെന്‍ഡറുകളുടെയും യാത്രാരംഗത്ത് വലിയ മാറ്റം കുറിക്കുന്ന പ്രിയദര്‍ശിനി പദ്ധതിയുടെ ഉദ്ഘാടനം ഇന്നാണ്. തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രി വി.ഡി സതീശനാണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഇതിനായി തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയില്‍ ഉദ്ഘാടന ബസ് സര്‍വ സജ്ജമായിക്കഴിഞ്ഞു.

കെഎസ്ആര്‍ടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ പെരുമ്പാവൂര്‍ ഡിപ്പോയിലെ വി.പി ഷീലയാണ് ഈ ചരിത്ര യാത്രയില്‍ മുഖ്യമന്ത്രിയെയും വഹിച്ചുകൊണ്ട് ബസ് ഓടിക്കുക. ഡ്രൈവര്‍ക്ക് പുറമെ വനിതാ കണ്ടക്ടര്‍ കൂടിയാകുമ്പോള്‍ ഉദ്ഘാടന വണ്ടി പൂര്‍ണമായും വനിതാ കരുത്തിലാകും നിരത്തിലിറങ്ങുക. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ള 20 വിഐപി പ്രതിനിധികള്‍ തമ്പാനൂര്‍ മുതല്‍ സെക്രട്ടേറിയറ്റ് വരെ ഈ ബസിലെ ആദ്യ യാത്രക്കാരാകും.

7 ക്ലാസുകളിലായി 3,125 ബസുകള്‍; വിദ്യാര്‍ത്ഥിനികള്‍ക്ക് ഇനി കണ്‍സെഷന്‍ വേണ്ട

സംസ്ഥാനത്തുടനീളമുള്ള കെഎസ്ആര്‍ടിസിയുടെ 3,125 ഓര്‍ഡിനറി ബസുകളിലാണ് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്/ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍‌സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ്/ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ ഏഴ് കാറ്റഗറിയിലുള്ള ബസുകളില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും സൗജന്യമായി യാത്ര ചെയ്യാം.

എല്ലാ സ്ത്രീകള്‍ക്കും യാത്ര സൗജന്യമാക്കിയതോടെ വിദ്യാര്‍ത്ഥിനികള്‍ക്ക് ഓര്‍ഡിനറി കെഎസ്ആര്‍ടിസി ബസുകളില്‍ യാത്ര ചെയ്യാന്‍ ഇനി പ്രത്യേക കണ്‍സെഷന്‍ ടിക്കറ്റിന്റെ ആവശ്യമില്ല. ഈ പദ്ധതി പ്രകാരം സര്‍വീസ് നടത്തുന്ന ബസുകളുടെ മുന്നിലും വശങ്ങളിലും 'പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര' എന്ന ബോര്‍ഡുകളും പ്രത്യേക സ്റ്റിക്കറുകളും പതിക്കും. ഇതിനായുള്ള പ്രത്യേക ടിക്കറ്റ് മാതൃക കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി പുറത്തുവിട്ടിരുന്നു.

 

Transport Minister C.P. John announced at Neyyattinkara that he will only accept his salary after ensuring timely pay for KSRTC employees, on the same day Chief Minister V.D. Satheesan inaugurates the 'Priyadarshini' scheme offering free ordinary bus rides for women and transgenders.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശ ഡെബിറ്റ് കാർഡുകൾ വഴി രാജ്യത്ത് 92 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട്: പണമെത്തിയത് മാവോയിസ്റ്റ് കേന്ദ്രങ്ങളിൽ; അമേരിക്ക ആസ്ഥാനമായുള്ള ക്രിസ്ത്യൻ മിഷണറി സംഘടനയ്ക്കെതിരെ കേസ്

National
  •  6 hours ago
No Image

ചരിത്രനിമിഷത്തിന് സ്റ്റിയറിങ് തിരിക്കാന്‍ ആദ്യ വനിത; മുഖ്യമന്ത്രിയെയും കൊണ്ട് ഷീല ബസ് ഓടിക്കുന്നത് പുതിയ ചരിത്രത്തിലേക്ക്

Kerala
  •  6 hours ago
No Image

ബംഗാളിൽ മോഷ്ടാവെന്ന് ആരോപിച്ച് മലയാളി യുവാവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി: പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ

National
  •  6 hours ago
No Image

തമിഴ്‌നാട്ടിൽ വനിതാ പൊലിസ് കോൺസ്റ്റബിൾ കൂട്ടബലാത്സംഗത്തിനിരയായി; ആൺസുഹൃത്തടക്കം മൂന്നുപേർ അറസ്റ്റിൽ

National
  •  6 hours ago
No Image

പശ്ചിമേഷ്യയിൽ ഇനി സമാധാനകാലം; ഇറാൻ - യുഎസ് വെടിനിർത്തൽ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്, സ്ഥിരീകരിച്ച് ഇറാനും

International
  •  7 hours ago
No Image

സലാലയിൽ മലയാളി പ്രവാസി അന്തരിച്ചു

oman
  •  7 hours ago
No Image

നാരികളുടെ പ്രിയംദർശിനി: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് ഇന്ന് മുതൽ സൗജന്യ യാത്ര; ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

Kerala
  •  7 hours ago
No Image

അമേരിക്കയിൽ ചെറുവിമാനം തകർന്നുവീണ് 12 മരണം; മരിച്ചവരിൽ 11 പേരും സ്കൈ ഡൈവർമാർ

International
  •  7 hours ago
No Image

90ാം മിനുട്ടിൽ അവതരിച്ച് ഡിയാലോ; ഐവറി കോസ്റ്റിന് ജയത്തുടക്കം

Football
  •  7 hours ago
No Image

സ്വന്തമായി രാജ്യം പോലുമില്ല, പക്ഷെ ജർമ്മനിയുടെ നെഞ്ച് തകർത്തു! ലോകകപ്പ് വേദിയിൽ കുറസാവോ കുറിച്ച ആ അവിശ്വസനീയ ഗോളും അതിന് പിന്നിലെ ഡച്ച് രഹസ്യവും

Football
  •  15 hours ago

No Image

അഭയാർഥി ക്യാംപിലെ പട്ടിണിയിൽ നിന്ന് ലോകകപ്പിന്റെ റെക്കോർഡ് ചരിത്രത്തിലേക്ക്; തുർക്കിയെ വിറപ്പിച്ച് ഓസ്‌ട്രേലിയയുടെ അത്ഭുതബാലൻ നെസ്റ്ററി ഇരങ്കുണ്ട!; In-Depth Story

Football
  •  17 hours ago
No Image

മഴ തുടരുന്നു; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ മുതൽ 17 വരെ മാനം തെളിഞ്ഞു തന്നെ, സ്കൂൾ അവധി പ്രതീക്ഷിക്കേണ്ട!

Kerala
  •  18 hours ago
No Image

അവസാന നിമിഷം ഇറാന്റെ കടുത്ത മുന്നറിയിപ്പ്; 'അമേരിക്കക്ക് വാക്ക് പാലിക്കാനാകുന്നില്ല', ലബനൻ ആക്രമണത്തിൽ പ്രതിഷേധിച്ച് സമാധാന ചർച്ചകളിൽ നിന്ന് പിന്മാറിയേക്കും

International
  •  19 hours ago
No Image

ചരിത്രം കുറിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ; പാകിസ്താനെതിരെ ഒരു റൺ നേടിയാൽ വമ്പൻ റെക്കോർഡ്

Cricket
  •  19 hours ago