HOME
DETAILS

ശെയ്ഖ് ഹസീനയുടെ കാലത്തെ പൊലിസ് മേധാവി ബേനസീര്‍ അഹമ്മദ് ദുബൈയില്‍ അറസ്റ്റില്‍

  
June 15, 2026 | 3:32 AM

Ex Bangladesh police chief Benazir Ahmed arrested in Dubai

ദുബൈ: ബംഗ്ലാദേശ് മുന്‍ പൊലിസ് മേധാവിയും ഇന്‍സ്‌പെക്ടര്‍ ജനറലുമായിരുന്ന ബേനസീര്‍ അഹമ്മദ് യു.എ.ഇയില്‍ അറസ്റ്റിലായി. ഇന്റര്‍പോളിന്റെ റെഡ് നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജൂണ്‍ 12ന് ദുബൈയില്‍ വച്ചാണ് ഇദ്ദേഹം അറസ്റ്റിലായതെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി സലാഹുദ്ദീന്‍ അഹമ്മദ് പാര്‍ലമെന്റില്‍ സ്ഥിരീകരിച്ചു. രാജിവച്ച് നാടുവിട്ട ശെയ്ഖഅ ഹസീനയുടെ കാലത്തെ പ്രധാന ഉദ്യോഗസ്ഥനാണ് ബേനസീര്‍.
അഴിമതിക്കേസുകളും സാമ്പത്തിക ക്രമക്കേടുകളും ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളെത്തുടര്‍ന്ന് ബേനസീര്‍ അഹമ്മദിനെതിരെ നടപടികള്‍ സ്വീകരിച്ചു വരികയായിരുന്നു. ഇദ്ദേഹത്തെ എത്രയും വേഗം ബംഗ്ലാദേശിലേക്ക് തിരികെ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആഭ്യന്തര മന്ത്രി അറിയിച്ചു.
2024 മെയിലാണ് ബേനസീര്‍ അഹമ്മദ് ബംഗ്ലാദേശ് വിട്ടത്. അനധികൃതമായി കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് രാജ്യത്ത് വലിയ ജനരോഷം ഉയര്‍ന്നിരുന്നു. മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ അടുത്ത അനുയായിയായിരുന്ന ഇദ്ദേഹത്തിനെതിരെ 2021ല്‍ അമേരിക്കയും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്റെ തലവനായിരിക്കെ നടന്ന മനുഷ്യാവകാശ ലംഘനങ്ങളും തിരോധാനങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു അമേരിക്കന്‍ നടപടി.
രാജ്യത്തെ അഴിമതിക്കെതിരായ പോരാട്ടത്തിലെ വലിയൊരു നാഴികക്കല്ലാണിതെന്നും, എത്ര ഉന്നതനായാലും നിയമത്തിന് അതീതമായി ആരുമില്ലെന്ന് ഉറപ്പുവരുത്തുമെന്നും ആഭ്യന്തര മന്ത്രി സലാഹുദ്ദീന്‍ അഹമ്മദ് വ്യക്തമാക്കി.

Summary: Former Inspector General of Police, Benazir Ahmed, has been arrested in Dubai by the UAE city police in connection with a case filed by the Bangladesh Anti-Corruption. 
Dubai police arrested him with the help of Interpol in an ACC case on June 12, he said.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജപ്പാന് മുന്നിൽ യുറോപ്യന്മാരുടെ മുട്ട് വിറക്കുന്നു, അപരാജിതക്കുതിപ്പിൻ്റെ ചൂടറിഞ്ഞ് നെതർലാൻഡ്സും

Football
  •  5 hours ago
No Image

'ആദ്യം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം, അതിന് ശേഷം മാത്രം എനിക്ക്'; നെയ്യാറ്റിന്‍കരയില്‍ മാതൃകാ പ്രഖ്യാപനവുമായി ഗതാഗത മന്ത്രി സി.പി ജോണ്‍

Kerala
  •  6 hours ago
No Image

വിദേശ ഡെബിറ്റ് കാർഡുകൾ വഴി രാജ്യത്ത് 92 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട്: പണമെത്തിയത് മാവോയിസ്റ്റ് കേന്ദ്രങ്ങളിൽ; അമേരിക്ക ആസ്ഥാനമായുള്ള ക്രിസ്ത്യൻ മിഷണറി സംഘടനയ്ക്കെതിരെ കേസ്

National
  •  6 hours ago
No Image

ചരിത്രനിമിഷത്തിന് സ്റ്റിയറിങ് തിരിക്കാന്‍ ആദ്യ വനിത; മുഖ്യമന്ത്രിയെയും കൊണ്ട് ഷീല ബസ് ഓടിക്കുന്നത് പുതിയ ചരിത്രത്തിലേക്ക്

Kerala
  •  6 hours ago
No Image

ബംഗാളിൽ മോഷ്ടാവെന്ന് ആരോപിച്ച് മലയാളി യുവാവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി: പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ

National
  •  6 hours ago
No Image

തമിഴ്‌നാട്ടിൽ വനിതാ പൊലിസ് കോൺസ്റ്റബിൾ കൂട്ടബലാത്സംഗത്തിനിരയായി; ആൺസുഹൃത്തടക്കം മൂന്നുപേർ അറസ്റ്റിൽ

National
  •  6 hours ago
No Image

പശ്ചിമേഷ്യയിൽ ഇനി സമാധാനകാലം; ഇറാൻ - യുഎസ് വെടിനിർത്തൽ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്, സ്ഥിരീകരിച്ച് ഇറാനും

International
  •  7 hours ago
No Image

സലാലയിൽ മലയാളി പ്രവാസി അന്തരിച്ചു

oman
  •  7 hours ago
No Image

നാരികളുടെ പ്രിയംദർശിനി: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് ഇന്ന് മുതൽ സൗജന്യ യാത്ര; ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

Kerala
  •  7 hours ago
No Image

അമേരിക്കയിൽ ചെറുവിമാനം തകർന്നുവീണ് 12 മരണം; മരിച്ചവരിൽ 11 പേരും സ്കൈ ഡൈവർമാർ

International
  •  7 hours ago