HOME
DETAILS
MAL
കുതിരവട്ടം ആശുപത്രിയിൽനിന്ന് കാണാതായ യുവതിയെ പൊലീസ് തിരയുന്നു
Web Desk
June 15, 2026 | 1:40 PM
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയിൽനിന്ന് യുവതിയെ കാണാനില്ലെന്ന് പരാതി. മലപ്പുറം പാണ്ടിക്കാട് ഒരവംപുറം സ്വദേശിനി ജുഫൈനയെയാണ് കാണാതായത്. പൊലീസ് തിരച്ചിൽ തുടരുകയാണ്. ഈ മാസം 12-ന് രാവിലെ ആറരയോടെയാണ് ജുഫൈനയെ ആശുപത്രിയിൽനിന്ന് കാണാതായത്. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫോട്ടോയിൽ കാണുന്ന ജുഫൈനയെ കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ താഴെപറയുന്ന നമ്പറുകളിൽ ഉടൻ അറിയിക്കണമെന്ന് മെഡിക്കൽ കോളേജ് പൊലീസ് അഭ്യർത്ഥിച്ചു. ബന്ധപ്പെടേണ്ട നമ്പറുകൾ-
മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ: 0495 2357691
SHO: 9497987180
SI: 9497980717
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."