HOME
DETAILS

കുട്ടികളിലെ അമിതവണ്ണം ആശങ്കാജനകം; ദേശീയതലത്തില്‍ സംയുക്ത ഇടപെടല്‍ വേണമെന്ന് ഖത്തര്‍ ശൂറ കൗണ്‍സില്‍

  
June 15, 2026 | 2:05 PM

qatar shura council calls for united action against childhood obesity

 


ദോഹ: ഖത്തറില്‍ കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന അമിതവണ്ണം ഗുരുതര പൊതുജനാരോഗ്യ പ്രശ്‌നമായി മാറുകയാണെന്നും ഇതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യരംഗം, കുടുംബങ്ങള്‍, സമൂഹം എന്നിവയുടെ സംയുക്ത ഇടപെടല്‍ അനിവാര്യമാണെന്നും ശൂറ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ബാല്യകാല അമിതവണ്ണം സംബന്ധിച്ച് നടത്തിയ ചര്‍ച്ചയിലാണ് കൗണ്‍സില്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.

ആധുനിക ജീവിതശൈലിയും ഭക്ഷണരീതികളിലുണ്ടായ മാറ്റങ്ങളും കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് കൗണ്‍സില്‍ അംഗങ്ങളുടെ വിലയിരുത്തല്‍. വീട്ടിലും സ്‌കൂളുകളിലും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുന്ന സമയം കുറഞ്ഞുവരികയും അതേസമയം ഫാസ്റ്റ് ഫുഡുകളുടെയും പഞ്ചസാര കൂടുതലുള്ള ഭക്ഷണപാനീയങ്ങളുടെയും ഉപയോഗം വര്‍ധിക്കുകയും ചെയ്യുന്നത് കുട്ടികളില്‍ അമിതവണ്ണം കൂടാന്‍ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെട്ടു.

കുട്ടിക്കാലത്ത് ഉണ്ടാകുന്ന അമിതവണ്ണം ഭാവിയില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്ന ആശങ്കയും കൗണ്‍സില്‍ പങ്കുവെച്ചു. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗങ്ങള്‍, സന്ധിവേദനകള്‍ തുടങ്ങി നിരവധി ജീവിതശൈലി രോഗങ്ങളുടെ സാധ്യത അമിതവണ്ണമുള്ള കുട്ടികളില്‍ കൂടുതലാണെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ആരോഗ്യകരമായ ജീവിതശൈലി ചെറുപ്പം മുതല്‍ തന്നെ കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

സ്‌കൂളുകള്‍ക്ക് ഈ വിഷയത്തില്‍ വലിയ ഉത്തരവാദിത്തമുണ്ടെന്നും കൗണ്‍സില്‍ വിലയിരുത്തി. വിദ്യാലയങ്ങളിലെ ഭക്ഷണശാലകളില്‍ പോഷകസമൃദ്ധവും ആരോഗ്യകരവുമായ ഭക്ഷണങ്ങള്‍ ലഭ്യമാക്കണമെന്നും കുട്ടികളെ കായിക പ്രവര്‍ത്തനങ്ങളിലേക്കും വ്യായാമങ്ങളിലേക്കും കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്നും അംഗങ്ങള്‍ നിര്‍ദേശിച്ചു. പാഠ്യപദ്ധതിയുടെ ഭാഗമായും ആരോഗ്യകരമായ ഭക്ഷണശീലങ്ങളെക്കുറിച്ചുള്ള ബോധവത്കരണം ശക്തമാക്കേണ്ടതുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.

കുടുംബങ്ങള്‍ക്കും ഈ പോരാട്ടത്തില്‍ നിര്‍ണായക പങ്കുണ്ടെന്ന് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. കുട്ടികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണരീതികള്‍ പരിചയപ്പെടുത്തുകയും മൊബൈല്‍ ഫോണ്‍, ടാബ്ലെറ്റ്, വീഡിയോ ഗെയിമുകള്‍ തുടങ്ങിയവയ്ക്ക് മുന്നില്‍ ചെലവഴിക്കുന്ന സമയം നിയന്ത്രിക്കുകയും വേണമെന്ന് നിര്‍ദേശിച്ചു. കുടുംബമായി ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും കുട്ടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് സഹായകരമാകുമെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് പരസ്യമാധ്യമങ്ങളിലൂടെയും കുട്ടികളെ ലക്ഷ്യമിട്ട് നടക്കുന്ന അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ പ്രചാരണത്തിലും കൂടുതല്‍ നിയന്ത്രണം വേണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു. കുട്ടികളുടെ ഭക്ഷണശീലങ്ങളെ സ്വാധീനിക്കുന്ന പരസ്യങ്ങള്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ബാല്യകാല അമിതവണ്ണത്തിന്റെ യഥാര്‍ഥ വ്യാപ്തിയും കാരണങ്ങളും മനസ്സിലാക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. ആരോഗ്യ വിദഗ്ധര്‍, വിദ്യാഭ്യാസ മേഖല, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ ദീര്‍ഘകാല പദ്ധതികള്‍ രൂപവത്കരിക്കണമെന്നും നിര്‍ദേശിച്ചു.

രാജ്യത്തിന്റെ ഭാവി തലമുറയുടെ ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ട വിഷയമായതിനാല്‍ ബാല്യകാല അമിതവണ്ണത്തെ ഒരു ആരോഗ്യപ്രശ്‌നമായി മാത്രം കാണാതെ സാമൂഹിക വെല്ലുവിളിയായും പരിഗണിക്കേണ്ടതുണ്ടെന്ന് ശൂറ കൗണ്‍സില്‍ വ്യക്തമാക്കി. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബോധവത്കരണ പരിപാടികളും ദേശീയതല കാമ്പയിനുകളും ശക്തമാക്കേണ്ട സമയമാണിതെന്നും കൗണ്‍സില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

 

 

Qatar’s Shura Council has called for a unified national effort to tackle childhood obesity, emphasizing the role of families, schools, healthcare institutions, and government agencies in promoting healthier lifestyles among children.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആം ആദ്മി സർക്കാരിന്റെ പദ്ധതികൾ മറ്റ് സംസ്ഥാനങ്ങൾക്ക് പ്രചോദനമായി; കേരള സർക്കാരിന്റെ പ്രിയദർശിനി പദ്ധതിയെ അഭിനന്ദിച്ച് അരവിന്ദ് കെജ്‌രിവാൾ

Kerala
  •  3 hours ago
No Image

ശക്തമായ കാറ്റ്; കോഴിക്കോട് ഉള്ള്യേരിയില്‍ മരംപൊട്ടിവീണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

Kerala
  •  3 hours ago
No Image

നാടകീയതക്കൊടുവിൽ ഇന്ത്യക്ക് സൂപ്പർ ഓവർ തോൽവി; കളം വിടുംമുമ്പ് ലങ്കൻ താരങ്ങളുമായി കൊമ്പു കോർത്ത് വൈഭവ് സൂര്യവംശി

Cricket
  •  4 hours ago
No Image

'യുഎഇയിൽ, എല്ലാ ജീവനും പ്രധാനപ്പെട്ടതാണ്'; വീടിന്റെ തൂണിനുള്ളിൽ കുടുങ്ങിയ പൂച്ചക്കുട്ടികൾക്ക് രക്ഷകരായി ഷാർജ സിവിൽ ഡിഫൻസ്

uae
  •  4 hours ago
No Image

കുതിരവട്ടം ആശുപത്രിയിൽനിന്ന് കാണാതായ യുവതിയെ പൊലീസ് തിരയുന്നു 

Kerala
  •  4 hours ago
No Image

ഒരേ ലക്ഷ്യത്തിലേക്ക് പറന്ന അമേരിക്കന്‍ എയര്‍ലൈന്‍സ്

Football
  •  4 hours ago
No Image

ഒരൊറ്റ ദിവസം കൊണ്ട് കൂടിയത് 13 ദിർഹം; ദുബൈയിൽ സ്വർണ്ണവില വീണ്ടും 520 ദിർഹത്തിന് മുകളിലേക്ക്

uae
  •  4 hours ago
No Image

ജയ്പൂരിലെ പ്രതിഷേധപരിപാടിക്കിടെ സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയ്ക്ക് മര്‍ദ്ദനം

National
  •  4 hours ago
No Image

കുറസാവോക്കിട്ട് 7 അടിച്ചപ്പോൾ വീണത് ബ്രസീൽ; ലോക റെക്കോര്‍ഡ് തൂക്കി ജർമനി

Football
  •  4 hours ago
No Image

ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ല; അറിയിപ്പ്

Kerala
  •  4 hours ago