HOME
DETAILS

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡി.വൈ.എഫ്.ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ അറസ്റ്റില്‍

  
Web Desk
June 16, 2026 | 11:52 AM

kafir-screenshot-case-dyfi-leader-jithin-bhaskar-arrested

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡി.വൈ.എഫ്.ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗമാണ് ജിതിനെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. വടകര സ്‌ക്വാഡ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സ്‌ക്രീന്‍ഷോട്ട് ആദ്യം ഷെയര്‍ ചെയ്തത് ജിതിന്‍ ഭാസ്‌കറാണെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തല്‍. ജിതിന്‍ തന്നെയായിരിക്കണം സ്‌ക്രീന്‍ ഷോട്ട് നിര്‍മിച്ചതെന്നാണ് സൂചന

വടകര സ്‌ക്വാഡ് വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഞ്ച് അഡ്മിന്‍മാരെ പ്രത്യേക അന്വേഷണസംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു.  വടകര ക്രൈംബ്രാഞ്ച് ഓഫിസില്‍ ഡിവൈ.എസ്.പി ടി. മനോഹരന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍.

വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം വന്നത് 'വടകര സ്‌ക്വാഡ്' വാട്‌സ്ആപ്പ് ഗ്രൂപ്പിലാണെന്നും ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണന് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ലഭിച്ചത് ഈ ഗ്രൂപ്പില്‍ നിന്നായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. 

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തലേദിവസം വടകര മണ്ഡലത്തില്‍ വര്‍ഗീയ പ്രചാരണം ലക്ഷ്യമിട്ട് വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ച വ്യാജ സ്‌ക്രീന്‍ ഷോട്ടാണ് 'കാഫിര്‍ സ്‌ക്രീന്‍ഷോട്ട്' എന്ന പേരില്‍ അറിയപ്പെടുന്നത്.

 

 

DYFI leader Jithin Bhaskar has been arrested in connection with the 'Kafir' screenshot case, a matter that has generated significant political and public attention in Kerala. The arrest follows an ongoing investigation into the circulation and origin of the controversial screenshot.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ പ്രവാസി യുവാവ് കുഴഞ്ഞുവീണു മരിച്ചു

uae
  •  3 hours ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥശിശു മരിച്ചു: ചികിത്സാ പിഴവെന്ന് ആരോപണം, സ്വകാര്യ ആശുപത്രിക്കെതിരേ ബന്ധുക്കള്‍

Kerala
  •  3 hours ago
No Image

ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ ഒമ്പതുകാരിക്ക് പുതിയ ജീവിതം; ലാവണ്യയുടെ കഥ പങ്കുവെച്ച് നിത അംബാനി

International
  •  3 hours ago
No Image

പ്രിയദര്‍ശിനി സൗജന്യ യാത്ര ഉദ്ഘാടനത്തിന് അവഗണിച്ചു; മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും പരാതി നല്‍കി കണ്ണൂര്‍ മേയര്‍

Kerala
  •  3 hours ago
No Image

ബറക്ക ആണവനിലയത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം; ഇറാഖി സായുധ ഗ്രൂപ്പുകൾക്കെതിരെ സംയുക്ത പ്രസ്താവനയുമായി യുഎസ് ഉൾപ്പെടെ 80-ലധികം രാജ്യങ്ങൾ

uae
  •  3 hours ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 hours ago
No Image

സ്പാ ജീവനക്കാരിയെ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമം; അഞ്ചു യുവാക്കള്‍ അറസ്റ്റില്‍

Kerala
  •  3 hours ago
No Image

യുദ്ധസാഹചര്യങ്ങൾ ഒഴിവാക്കിയത് നയതന്ത്ര മികവിലൂടെ; പരമാധികാരം സംരക്ഷിക്കുന്നതിൽ യുഎഇ മാതൃകയെന്ന് ഡോ. അൻവർ ഗർഗാഷ്

uae
  •  3 hours ago
No Image

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം; വയോധികന്റെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമം

Kerala
  •  4 hours ago
No Image

സൗജന്യയാത്രയുടെ സമയം മാറ്റണമെന്ന് പി.കെ ശ്രീമതി, സമയപരിധിയില്ലല്ലോയെന്ന് മാധ്യമപ്രവര്‍ത്തകര്‍, അമളി തിരിച്ചറിഞ്ഞതോടെ ക്ഷമാപണം

Kerala
  •  4 hours ago

No Image

ബെംഗളൂരു സിറ്റി സ്റ്റേഷനില്‍ നവീകരണം; 58 ട്രെയിനുകള്‍ റദ്ദാക്കി, വന്ദേഭാരത് സര്‍വീസുകള്‍ക്കും നിയന്ത്രണം

National
  •  6 hours ago
No Image

പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഹൈപവര്‍ കമ്മിറ്റി; സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകള്‍, അഞ്ച് മരണം; കെ. മുരളീധരന്‍

Kerala
  •  6 hours ago
No Image

'വെള്ളയും നീലയും നിറത്തിലുള്ള ബസ്സെല്ലാം ഓര്‍ഡിനറിയല്ല, ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്'; സിറ്റി ഫാസ്റ്റില്‍ വീണ്ടും വിശദീകരണവുമായി കെ.എസ്.ആര്‍.ടി.സി

Kerala
  •  7 hours ago
No Image

ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ മുന്‍ സൈനികനെ ആശുപത്രിയില്‍വെച്ച് കൊലപ്പെടുത്തി; ഭാര്യയും കാമുകനും അടക്കം ഒമ്പത് പേര്‍ അറസ്റ്റില്‍

National
  •  7 hours ago