ദുബൈയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ പ്രവാസി യുവാവ് കുഴഞ്ഞുവീണു മരിച്ചു
ദുബൈ: ദുബൈയിൽ ക്രിക്കറ്റ് മത്സരത്തിനിടെ ബാറ്റ് ചെയ്യുമ്പോൾ കുഴഞ്ഞുവീണ 38 കാരനായ പ്രവാസി യുവാവ് അന്തരിച്ചു. കർണാടകയിലെ ഭട്കൽ സ്വദേശിയായ മുഹമ്മദ് സഫ്‌വാൻ ഷാനുവാണ് മരണപ്പെട്ടത്. തിങ്കളാഴ്ച അസർ നമസ്കാരത്തിന് ശേഷം അൽ ഖുസൈസ് ഖബർസ്ഥാനിൽ നടന്ന ഖബറടക്ക ചടങ്ങിൽ നൂറുകണക്കിന് സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. മകന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ മാതാപിതാക്കൾ വിസ നടപടികൾ അടിയന്തിരമായി പൂർത്തിയാക്കി ഇന്ത്യയിൽ നിന്ന് ദുബൈയിൽ എത്തിയിരുന്നു.
പതിനഞ്ച് വർഷത്തിലേറെയായി യുഎഇയിൽ താമസിക്കുന്ന സഫ്‌വാൻ എട്ട് വർഷത്തോളം സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത ശേഷം സ്വന്തമായി ബിസിനസ്സ് ആരംഭിക്കുകയായിരുന്നു.
എല്ലാ ഞായറാഴ്ചയും രാവിലെ സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നത് സഫ്‌വാന്റെ പതിവായിരുന്നു. ശനിയാഴ്ച വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം ദുബൈ വാട്ടർഫ്രണ്ട് മാർക്കറ്റിൽ പോയി മീനും പലചരക്ക് സാധനങ്ങളും വാങ്ങിയപ്പോഴും അദ്ദേഹം പൂർണ്ണ ആരോഗ്യവാനായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നബീൽ കരിക്കൽ പറഞ്ഞു.
ഞായറാഴ്ച രാവിലെ 7.10 ഓടെ ബാറ്റിംഗിനിറങ്ങിയ സഫ്‌വാന്‍ പെട്ടെന്ന് പിച്ചിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്നവർ സിപീആർ (CPR) നൽകുകയും ആംബുലൻസ് വരുത്തി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും അതിനുമുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.
"ബന്ധങ്ങൾ ഊഷ്മളമായി നിലനിർത്താൻ ശ്രദ്ധിച്ചിരുന്ന ആളായിരുന്നു സഫ്‌വാന്‍. ദുബൈ ക്രിക്കറ്റ് സർക്കിളിലെ അറിയപ്പെടുന്ന മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായ അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിന് വലിയൊരു നഷ്ടമാണ്." സുഹൃത്തുക്കളും കമ്മ്യൂണിറ്റി ഭാരവാഹികളും പറഞ്ഞു.
ദുബൈ ക്രിക്കറ്റ് ലീഗുകളിലെ സജീവ സാന്നിധ്യവും വിവിധ ടീമുകളുടെ ക്യാപ്റ്റനുമായിരുന്ന സഫ്‌വാന്‍ നിരവധി മാച്ച് അവാർഡുകൾ നേടിയിട്ടുണ്ട്. യുഎഇയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മൂത്ത സഹോദരനും ദുബൈയിലുണ്ട്.
ഭാര്യയും മൂന്ന് ആൺമക്കളും നാല് മാസം മാത്രം പ്രായമുള്ള ഒരു മകളുമുണ്ട്. മകന്റെ മരണവിവരമറിഞ്ഞ് വിസയില്ലാതിരുന്ന മാതാപിതാക്കളെ ദുബൈയിലേക്ക് എത്തിക്കാൻ ബന്ധുക്കൾ അടിയന്തിരമായി വിസ നടപടികൾ പൂർത്തിയാക്കിയാണ് യാത്രാ സൗകര്യമൊരുക്കിയത്.
A young expatriate tragically collapsed and died while playing cricket in Dubai. The sudden incident has shocked friends, family members, and the wider expatriate community.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."