കാര്‍ഷിക സര്‍വകലാശാല വി.സി ബി. അശോകിനെ മാറ്റി ബി.ജെ.പി അധ്യാപക സംഘടന നേതാവിനെ നിയമിക്കാന്‍ ലോക്ഭവന്‍ നീക്കം
തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ബി.അശോകിനെ നീക്കി പകരം ബി.ജെ.പി അനുഭാവിയായ അധ്യാപകനെ നിയമിക്കാന്‍ ലോക്ഭവന്റെ നീക്കം.
താല്‍ക്കാലിക വൈസ് ചാന്‍സലറായ അശോകിന് പകരം, സര്‍വകലാശാലയില്‍ ഈയിടെ രൂപീകരിച്ച ബി.ജെ.പി അനുകൂല സംഘടനയിലെ അംഗമായ ഡോ. സജിത റാണിയെ നിയമിക്കാനാണ് നീക്കം നടക്കുന്നത്.
നേരത്തെ, ബി.ജെ.പി അധ്യാപക സംഘടനാ ഭാരവാഹിയായ ഡോ.ഡി.മാവൂത്തിനെ എം.ജി സര്‍വകലാശാലയില്‍ താല്‍ക്കാലിക വി.സിയായി ഗവര്‍ണര്‍ നിയമിച്ചിരുന്നു. എം.ജി സര്‍വകലാശാലയില്‍ വി.സിയെ നിയമിക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് സ്വന്തം നിലയില്‍ അധികാരമുണ്ട്. എന്നാല്‍ കാര്‍ഷിക സര്‍വകലാശാലാ നിയമം അനുസരിച്ച് വൈസ് ചാന്‍സലര്‍ നിയമനത്തിന് സര്‍ക്കാരുമായി കൂടിയാലോചിച്ച് സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് വേണം നിയമനം നടത്താനെന്നാണ് ചട്ടം.
അശോകിനെ മാറ്റുന്നതിനു മുന്നോടിയായി കൃഷി മന്ത്രിയോട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സംസാരിക്കുമെന്നാണ് വിവരം. തുടര്‍ന്നു പുതിയ താല്‍ക്കാലിക വി.സിയെ നിയമിക്കാനാണ് ആലോചന.
Raj Bhavan is reportedly considering a move to replace Kerala Agricultural University Vice-Chancellor B. Ashok with a leader associated with a BJP-backed teachers' organisation. The development has sparked political and academic discussions, with critics questioning the motives behind the proposed change and raising concerns about political influence in university administration.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."