ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദിയും വയറിളക്കവും; തൃപ്പൂണിത്തുറ ആയുര്‍വേദ കോളജ് അടച്ചു
തൃപ്പൂണിത്തുറ: ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദിയും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളജ് ക്യാംപസ് താല്‍ക്കാലികമായി അടച്ചു. പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ ഇരുപതിലേറെ വിദ്യാര്‍ഥികളാണ് രോഗബാധിതരായിട്ടുള്ളത്. ആണ്‍കുട്ടികളുടെ ഹോസ്റ്റലിലും സമാനമായ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.
ഹോസ്റ്റലില്‍ ഭക്ഷണം പാകംചെയ്യുന്നതിനും മറ്റുമായി ഉപയോഗിച്ചിരുന്ന ജലസംഭരണികളിലെ വെള്ളത്തില്‍നിന്നാണ് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.വെള്ളത്തിന്റെ സാമ്പിള്‍ ലബോറട്ടറി പരിശോധനക്ക് അയച്ചിരിക്കുകയാണ്.
വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ വയറിളക്കം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറ നഗരസഭ ആരോഗ്യ വിഭാഗം ക്യാംപസില്‍ അടിയന്തര പരിശോധന നടത്തി. ക്യാംപസിലെ ജലസംഭരണികള്‍ അടിയന്തരമായി ശുചീകരിച്ച് ക്ലോറിനേഷന്‍ നടത്തണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യം കാണിച്ച് ആരോഗ്യവിഭാഗം കോളജ് അധികൃതര്‍ക്ക് നോട്ടിസ് നല്‍കി. ക്യാംപസും ഹോസ്റ്റല്‍ പരിസരവും ശുചിയായി സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.
കോളജ് ജൂണ്‍ 25 വരെ അടച്ചിടാനാണ് തീരുമാനിച്ചിട്ടുള്ളത്. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികളോട് താല്‍ക്കാലികമായി വീടുകളിലേക്ക് മടങ്ങാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, പരീക്ഷകാരണമോ മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കായോ കോളജില്‍ തുടരേണ്ടി വരുന്ന വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ള ക്ഷാമം ഉണ്ടാകാതിരിക്കാന്‍ പ്രത്യേക ജലവിതരണ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
എബോളയെന്ന് സംശയം; സുഡാനില്‍ നിന്നെത്തിയ 52 വയസ്സുകാരി നിരീക്ഷണത്തില്‍
കോട്ടയം: സംസ്ഥാനത്ത് എബോളയെന്ന് സംശയം. സൗത്ത് സുഡാനില്‍ നിന്നെത്തിയ 52 വയസ്സുകാരിക്കാണ് എബോളയെന്ന് സംശയത്തില്‍ നിരീക്ഷണത്തിലുള്ളത്. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഇവര്‍. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ പനിയെ തുടര്‍ന്ന് ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇവര്‍. സംശയത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഇടപെട്ട് ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
ഐസൊലേഷന്‍ വാര്‍ഡിലാണ് ഇവരുള്ളത്. ഇവരെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. സാധാരണ എബോള രോഗത്തിന് ഉണ്ടാകുന്ന മറ്റ് രോഗലക്ഷണങ്ങളൊന്നും ഇവര്‍ക്കില്ലെന്നും പനിയില്‍ നേരിയ വ്യത്യാസമുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുന്ന സാംപിള്‍ ഫലം ലഭിച്ചാല്‍ മാത്രമേ എബോളയാണോ എന്ന കാര്യം സ്ഥിരീകരിക്കാനാകൂ. പിന്നീട് തുടര്‍ചികിത്സ ഉള്‍പ്പെടെ തീരുമാനിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും.
tripunithura government ayurveda college campus has been temporarily closed after several hostel students developed vomiting and diarrhea, allegedly due to contaminated water. meanwhile, a suspected ebola case is under observation in kottayam.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."