HOME
DETAILS

പാനൂരിൽ അധ്യാപികയുടെ ആത്മഹത്യ: ബസ് സ്റ്റാൻഡിൽ വെച്ച് ആൺസുഹൃത്ത് മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; വീട്ടുകാർക്ക് മോശം സന്ദേശങ്ങളും അയച്ചു

  
Web Desk
June 20, 2026 | 2:07 AM

panoor teacher suicide cctv footage of male friend assaulting her at bus stand emerges offensive messages sent to family

കണ്ണൂർ: പാനൂരിൽ കോളേജ് ഗസ്റ്റ് അധ്യാപികയായ ആദിത്യ (28) ജീവനൊടുക്കിയ സംഭവത്തിൽ നിർണായക തെളിവുകൾ പുറത്ത്. ആദിത്യയെ ആൺസുഹൃത്ത് ക്രൂരമായി മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചു. യുവതിയുടെ സൗഹൃദങ്ങളിൽ സംശയം പ്രകടിപ്പിച്ചായിരുന്നു ആൺസുഹൃത്ത് മർദിച്ചതെന്ന് പൊലിസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൊകേരി വള്ളങ്ങാട് സ്വദേശിയായ ശരണിനെ പൊലിസ് അറസ്റ്റ് ചെയ്തു.

തലശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ചാണ് ശരൺ ആദിത്യയെ പരസ്യമായി മർദിച്ചത്. ആദിത്യയെ മർദിച്ച കാര്യം പ്രതി പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. ശാരീരിക ഉപദ്രവത്തിന് പുറമേ, ആദിത്യയെക്കുറിച്ച് മോശമായ സന്ദേശങ്ങൾ പ്രതി യുവതിയുടെ ബന്ധുക്കൾക്ക് അയച്ചിരുന്നതായും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഈ മാനസിക-ശാരീരിക പീഡനങ്ങളാണ് അധ്യാപികയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലിസിന്റെ നിഗമനം.

വിവാഹ ആലോചനയിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പത്തു മാസം മുൻപ് ശരണിന്റെ വീട്ടുകാർ വിവാഹാലോചനയുമായി എത്തിയിരുന്നെങ്കിലും ആദിത്യയുടെ വീട്ടുകാർക്ക് താല്പര്യമില്ലാത്തതിനാൽ ഇത് മുടങ്ങി. എന്നാൽ, വീട്ടുകാരറിയാതെ ഇരുവരും സൗഹൃദം തുടരുകയായിരുന്നു. ഇതിനിടയിലാണ് ആദിത്യയുടെ സൗഹൃദങ്ങളെച്ചൊല്ലി ശരൺ സംശയം പ്രകടിപ്പിക്കാനും മാനസികമായി പീഡിപ്പിക്കാനും തുടങ്ങിയത്.

കണ്ണൂർ സർവകലാശാലയിലെ ഗസ്റ്റ് അധ്യാപികയായ ആദിത്യയെ കഴിഞ്ഞ ജൂൺ 14-നാണ് വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

 

following the tragic suicide of a schoolteacher in panoor, cctv footage has emerged showing her being physically assaulted by a male friend at a local bus stand. reports indicate that the individual had also sent offensive and defamatory messages to her family members, which reportedly drove her to take the extreme step. police are currently investigating the case.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ചേരിയിൽ അപകടം: മർക്കസ് നോളജ് സിറ്റിയിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി; നിരവധി വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  3 hours ago
No Image

ആദ്യ പകുതിയിൽ ഹെയ്തിയെ മൂന്നടിച്ച് ജർമൻ റെക്കോർഡ് തകർത്ത് ബ്രസീൽ

Football
  •  3 hours ago
No Image

കനത്ത സുരക്ഷയിൽ നീറ്റ് പുനഃപരീക്ഷ നാളെ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ന് 'സിജെപി'യുടെ വൻ പ്രതിഷേധം

National
  •  4 hours ago
No Image

ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

International
  •  4 hours ago
No Image

അണികള്‍ക്ക് വിശ്വാസമില്ലെങ്കില്‍ ശിവസേന അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ

National
  •  10 hours ago
No Image

ജന്തര്‍ മന്തറില്‍ രണ്ടാം ഘട്ട പ്രക്ഷോഭവുമായി സിജെപി; 'പാത്രവും സ്പൂണും കൊണ്ടുവരാന്‍ ആഹ്വാനം ചെയ്ത് അഭിജീത് ദീപ്‌കെ 

National
  •  11 hours ago
No Image

കൊല്ലത്ത് ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 21 വയസുകാരന്‍ പിടിയില്‍; കൂട്ടുപ്രതി ഒളിവില്‍ 

Kerala
  •  11 hours ago
No Image

സ്കൂളിലുണ്ടായ സംഘർഷത്തിനിടെ ​മതിൽ ചാടിക്കടക്കാൻ ശ്രമം; വിദ്യാർഥിയുടെ ദേഹത്ത് ഇരുമ്പ് കമ്പി തുളച്ചുകയറി ​ഗുരുതര പരിക്ക് 

Kerala
  •  12 hours ago
No Image

സുഹൃത്തിനെ ആക്രമിച്ച ഗുണ്ടാ സംഘത്തിനെതിരെ സാക്ഷി പറഞ്ഞ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

Kerala
  •  12 hours ago
No Image

യുകെ പൗരന്മാർക്കുള്ള യാത്രാ മുന്നറിയിപ്പിൽ ഇളവ്; യുഎഇയിലേക്ക് ബ്രിട്ടീഷ് വിനോദസഞ്ചാരികളുടെയും നിക്ഷേപകരുടെയും ഒഴുക്ക് വർദ്ധിക്കുമെന്ന് പ്രതീക്ഷ

uae
  •  12 hours ago