HOME
DETAILS

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അടക്കമുള്ളവർക്കെതിരെ പുതിയ കേസെടുക്കാൻ എസ്‌ഐടി

  
Web Desk
June 20, 2026 | 4:09 AM

Sabarimala gold heist SIT to register new case against former Devaswom Board president PS Prasanth and others

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അടക്കമുള്ള പ്രമുഖരെ പ്രതിചേർത്ത് പുതിയ കേസെടുക്കാൻ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) നീക്കം തുടങ്ങി. 2025-ൽ ശബരിമല നടയിലെ ദ്വാരപാലക ശിൽപങ്ങളിൽ സ്വർണ്ണം പൂശിയതുമായി (ദ്വാരപാലക പാളിമാറ്റം) ബന്ധപ്പെട്ടുണ്ടായ ക്രമക്കേടിലാണ് പുതിയ കേസ് രജിസ്റ്റർ ചെയ്യുന്നത്. ഈ ഇടപാടിൽ വലിയ രീതിയിലുള്ള ഗൂഢാലോചനയും ദുരൂഹതയും നടന്നിട്ടുണ്ടെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ.

മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് പുറമെ, അന്നത്തെ ഭരണസമിതിയിലെ മറ്റ് രണ്ട് അംഗങ്ങളായിരുന്ന അജികുമാർ, സന്തോഷ് എന്നിവരും പ്രതിപ്പട്ടികയിൽ ഉൾപ്പെടുമെന്നാണ് സൂചന. ഇവർക്കൊപ്പം ശബരിമല തന്ത്രി കണ്ഠരര് രാജീവര്, തിരുവാഭരണം കമ്മീഷണർ രജിലാൽ, ദേവസ്വം സെക്രട്ടറി ബിന്ദു എന്നിവരെയും കേസിൽ പ്രതിചേർക്കും.

ശബരിമല സ്വർണ്ണക്കവർച്ച കേസ് അന്വേഷണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്ന് ഹൈക്കോടതി നേരത്തെ കർശന നിലപാട് സ്വീകരിച്ചിരുന്നു. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കി കുറ്റപത്രം എപ്പോൾ സമർപ്പിക്കാൻ സാധിക്കുമെന്ന് അറിയിക്കാൻ കോടതി എസ്‌ഐടിയോട് ആവശ്യപ്പെട്ടിരുന്നു.

2025-ൽ ദ്വാരപാലക ശിൽപങ്ങളിൽ സ്വർണ്ണം പൂശിയ നടപടിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി ഈ മാസം 29-നകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി എസ്‌ഐടിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ 29-ന് മുൻപ് തന്നെ പുതിയ കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ റിപ്പോർട്ട് നൽകാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ ദ്രുതഗതിയിലുള്ള നീക്കം.

 

The Special Investigation Team (SIT) has decided to register a new case against former Devaswom Board president P.S. Prasanth and others in connection with the Sabarimala gold heist. The move follows further investigation into financial irregularities and missing gold ornaments or offerings at the hill shrine, leading authorities to deepen their probe into the involvement of high-ranking officials.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലക്ഷദ്വീപിനെ മദ്യക്കടലാക്കരുത്: എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ സംഗമം ഇന്ന് ബേപ്പൂരിൽ

Kerala
  •  3 hours ago
No Image

കേരള ബജറ്റ് 2026 : ഉടമകൾക്ക് തലോടൽ; തൊഴിലാളികളെ കണ്ടില്ല

Kerala
  •  3 hours ago
No Image

പുതുയുഗയാത്രയിൽ മുഴങ്ങിയ ജനാഭിലാഷങ്ങൾ

Kerala
  •  3 hours ago
No Image

പുതിയ ജില്ലകളും താലൂക്കുകളും പഠിക്കാൻ കമ്മിഷൻ; ജില്ല രൂപീകരിച്ചിട്ട് 42 വർഷം

Kerala
  •  3 hours ago
No Image

നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ പദ്ധതിക്ക് സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തി; പ്രതീക്ഷയോടെ മലയോര മേഖല

Kerala
  •  3 hours ago
No Image

കുന്നത്തുനാട് 'സ്ലേറ്റ്' വിദ്യാഭ്യാസ പദ്ധതിയിൽ ലക്ഷങ്ങളുടെ ക്രമക്കേട്; മുൻ എംഎൽഎ പി.വി ശ്രീനിജിനെതിരെ വിജിലൻസ് അന്വേഷണം

Kerala
  •  4 hours ago
No Image

വിമാനം താഴ്ന്നുപറന്ന് വീട് തകര്‍ന്നു: ലക്ഷങ്ങളുടെ നഷ്ടത്തിന് 50,000 രൂപ നല്‍കി സിയാല്‍; വീട്ടുടമസ്ഥന്‍ ദുരിതത്തില്‍

Kerala
  •  4 hours ago
No Image

യുഎഇയിൽ ഇന്നും ചൂട് കൂടും; താപനില 46 ഡിഗ്രി വരെ ഉയരാൻ സാധ്യത | UAE Weather updates

Weather
  •  4 hours ago
No Image

ആദ്യ പകുതിയിൽ ഹെയ്തിയെ വീഴ്ത്തി; പക്ഷേ രണ്ടാം പകുതിയിൽ കളി മറന്ന് കാനറികൾ

Football
  •  4 hours ago
No Image

ആദ്യ മൃതദേഹം മാറ്റാതെ രണ്ടാമത്തേത് എങ്ങനെ അടക്കി? വാണിയപ്പാറ സെമിത്തേരിയിലെ അസ്വാഭാവികതയിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി

Kerala
  •  4 hours ago