കെ.എസ്.ഇ.ബിയില്‍ 3400 കോടിയുടെ കരാർ; ദുരൂഹത
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റത്തിന്റെ ഇടവേളയില്‍ കെ.എസ്.ഇ.ബിയില്‍ വമ്പന്‍ കരാറിനായി ഗൂഢ നീക്കങ്ങള്‍ നടന്നതായുള്ള വിവരങ്ങള്‍ പുറത്ത്. പിണറായി- സതീശന്‍ സര്‍ക്കാരുകളുടെ ഇടവേളയിലാണ് കരാറുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ നീക്കം നടന്നത്. 3,400 കോടിയുടെ വമ്പന്‍ കരാറിന് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജനുവരി 17നാണ് ടെന്‍ഡര്‍ വിളിക്കുന്നത്. സതീശന്‍ സര്‍ക്കാര്‍ വന്നതിന് പിറ്റേന്ന്, വകുപ്പ് മന്ത്രിയെ നിശ്ചയിക്കുന്നതിന് മുമ്പ് ടെക്‌നിക്കല്‍ ബിഡ്ഡില്‍ തീരുമാനമെടുത്തു.
ഈ പട്ടികയില്‍ അദാനി എനര്‍ജി സൊലൂഷ്യന്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കരാര്‍ പ്രകാരം ഫിനാന്‍ഷ്യല്‍ ബിഡ്ഡ് തുറക്കുകയെന്ന നടപടി മാത്രമാണ് ഇനി അവശേഷിക്കുന്നത്. സര്‍ക്കാരുകളുടെ ഇടവേളയില്‍ തിടുക്കപ്പെട്ട് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കരാറിനുള്ള നീക്കങ്ങള്‍ വേഗത്തിലാക്കിയത് എന്തിനെന്ന സംശയമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."