HOME
DETAILS

ട്രെയിനിൽ രോഗാണുക്കളുടെ 'ചൂളംവിളി'

  
എം.ഷഹീര്‍ 
June 22, 2026 | 1:37 AM

The whirlwind of germs on the train

കൊച്ചി: സംസ്ഥാനത്ത് വിവിധ പകർച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് അതിഥി തൊഴിലാളികളുമായി എത്തുന്ന ട്രെയിനുകള്‍ രോഗാണുവാഹകരാകുന്നു. പകര്‍ച്ചവ്യാധി വ്യാപനത്തിനെതിരേയുള്ള കേരളത്തിന്റെ പ്രതിരോധ നടപടികള്‍ക്ക് വെല്ലുവിളിയാവുകയാണ് ഉത്തരേന്ത്യന്‍ തൊഴിലാളികളുടെ ശുചിത്വബോധമില്ലാത്ത ജീവിത ശൈലി .

അസം, ബംഗാള്‍, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ നാലും അഞ്ചും ദിവസങ്ങള്‍ വരെ ട്രെയിനുകളില്‍ ഇത്തരം സാഹചര്യങ്ങളിലാണ് കേരളത്തിലേക്ക് യാത്ര ചെയ്യുന്നത്. ഉത്തരേന്ത്യക്കാരല്ലാത്തവര്‍ക്ക് ഇത്തരം ട്രെയിനുകളില്‍ മൂക്ക് പൊത്താതെ ഇരിക്കാനാവില്ല. ഇത്രയും  മലിനമായ കോച്ചുകള്‍ സമയബന്ധിതമായി ശുചീകരിക്കാന്‍ റെയില്‍വേ തയാറാകുന്നില്ലെന്ന പരാതിയും ശക്തമാണ്. എസ്.എം.എസ് അയച്ചാല്‍ കോച്ച് വൃത്തിയാക്കാന്‍ സംവിധാനമുണ്ടെങ്കിലും ഇക്കാര്യത്തില്‍ കൃത്യമായി സേവനം ലഭിക്കുന്നില്ലെന്നാണ് പരാതി. ട്രെയിൻ കോച്ചുകളുടെ ശുചീകരണം സ്വകാര്യ ഏജന്‍സി കരാറടിസ്ഥാനത്തിലാണ് ചെയ്തു  വരുന്നത്. മംഗലാപുരം പോലുള്ള സ്‌റ്റേഷനുകളില്‍ ട്രെയിനുകളില്‍ ശുചീകരണം നടത്തുന്നുണ്ടെങ്കിലും വഴിപാട് പോലെയാണ് ഇതെന്നാണ് ആരോപണം. 

ശുചിമുറികളും വാഷ്‌ബേസിനുകളും വൃത്തികേടാക്കുന്നത് യാത്രക്കാരായ ഉത്തരേന്ത്യക്കാര്‍ തന്നെയാണ്. വാഷ്‌ബേസിനുകളില്‍ പാന്‍മസാലയുടെ കവറുകളും മറ്റും ഇട്ട് വെള്ളം കെട്ടിക്കിടക്കുന്നത് ജനറല്‍ കോച്ചുകള്‍ക്ക് പുറമേ എ.സി, സ്ലീപ്പര്‍ കോച്ചുകളിലും അറപ്പുളവാക്കുന്ന കാഴ്ചയാണ്. 

ശുചിമുറികളുടെ അവസ്ഥയും അതീവ ശോചനീയമാണ്. പാന്‍മസാലയും മറ്റും ചവച്ചു കംപാര്‍ട്ടുമെന്റുകളുടെ പ്ലാറ്റ്‌ഫോമുകളില്‍ തന്നെ തുപ്പിയിടുന്നതിനാല്‍ സീറ്റുകളില്‍ ഇരിക്കാന്‍ പോലും കഴിയാറില്ല. ഇത്രയും വൃത്തിഹീനമായ  കോച്ചുകളില്‍ യാത്ര ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്ക് പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഈ ട്രെയിനുകളില്‍ വന്നിറങ്ങുന്ന അതിഥി തൊഴിലാളികളിലേറെയും സംസ്ഥാനത്തെ ഹോട്ടലുകളില്‍ പാചക ജോലികളുള്‍പ്പെടെ ചെയ്യുന്നവരാണെന്നതും ആശങ്കയുയര്‍ത്തുന്നതാണ്. 

ഈ ഭീഷണിയെ നേരിടാന്‍ ഉത്തരേന്ത്യയില്‍ നിന്ന് ദിവസങ്ങള്‍ പിന്നിട്ട് കേരളത്തിലെത്തുന്ന ട്രെയിനുകളില്‍ കൃത്യമായ പരിശോധനയും ശുചിത്വ ബോധവൽക്കരണവും  നടത്തണമെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഉത്തരേന്ത്യയില്‍ നിന്ന് ട്രെയിനുകളില്‍ കഞ്ചാവ് അടക്കമുള്ള ലഹരിക്കടത്തുമായി ബന്ധപ്പെട്ട പരിശോധനകള്‍ ആര്‍.പി.എഫ് ഉള്‍പ്പെടെ നടത്തുന്നുണ്ട്. ഇതേ രീതിയില്‍ സംസ്ഥാന ആരോഗ്യവകുപ്പും  റെയില്‍വേ സ്റ്റേഷനുകളില്‍ ആരോഗ്യ പരിശോധനയും ബോധവല്‍ക്കരണവും കൊവിഡ് കാലത്ത് ചെയ്തത് പോലെ നടത്തണമെന്ന ആവശ്യം ശക്തമാണ്.  

മദ്യപിച്ച് കയറിയാൽ ഇനി പിഴ മാത്രമാകില്ല, സാമൂഹിക സേവനവും ചെയ്യേണ്ടി വരും

ട്രെയിനുകളിലും റെയില്‍വേ പരിസരങ്ങളിലും മദ്യപിച്ച് യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവര്‍ക്കെതിരേ ശിക്ഷാനടപടികള്‍ കര്‍ശനമാക്കി റെയില്‍വേ ബോര്‍ഡ്. ഇനിമുതല്‍ ട്രെയിനുകളില്‍ മദ്യപിച്ചോ ലഹരി ഉപയോഗിച്ചോ യാത്ര ചെയ്താല്‍ പിഴ ഈടാക്കുന്നതിന് പുറമെ നിര്‍ബന്ധിത സാമൂഹിക സേവനവും ചെയ്യേണ്ടി വരും.  ജന്‍ വിശ്വാസ് ഭേദഗതി ആക്ടിലാണ് പുതിയ ശിക്ഷ. ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

 നിലവില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് 6 മാസം വരെ തടവോ അല്ലെങ്കില്‍ 1,000 രൂപ വരെ പിഴയോ ആയിരുന്നു ശിക്ഷ. എന്നാല്‍ പുതിയ നിയമപ്രകാരം ലഹരി ഉപയോഗിച്ച വ്യക്തിയെ ട്രെയിനില്‍നിന്ന് ഇറക്കിവിടാന്‍ സാധിക്കും. ഇതിനൊപ്പം 1,000 രൂപ വരെ പിഴയും റെയില്‍വേ പുതുതായി നടപ്പിലാക്കുന്ന നിർബന്ധിത സാമൂഹിക സേവനവും ചെയ്യേണ്ടി വരും. ശല്യം തുടരുന്നവര്‍ക്കെതിരേ ഇതിലും ഉയര്‍ന്ന ശിക്ഷാനടപടികള്‍ സ്വീകരിക്കും.മദ്യപാനത്തിന് പുറമെ ടിക്കറ്റില്ലാത്ത യാത്ര, സ്ത്രീകളുടെ കംപാര്‍ട്ടുമെന്റില്‍ അതിക്രമിച്ചു കയറല്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുകകളും റെയില്‍വേ കുത്തനെ വർധിപ്പിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ടയ്ക്ക് മുന്നേ മാനേജ്മെൻ്റ് സീറ്റിൽ പ്രവേശനം; മെറിറ്റ് അട്ടിമറിക്കപ്പെടുമെന്ന് ആശങ്ക

Kerala
  •  2 hours ago
No Image

രാജ്യത്ത് കാലവർഷ സഞ്ചാരം നിശ്ചലാവസ്ഥയിൽ

Kerala
  •  2 hours ago
No Image

യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ചകള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആദ്യഘട്ടം പൂർത്തിയായി

International
  •  2 hours ago
No Image

തെരഞ്ഞെടുപ്പിൽ ജയിക്കാൻ പശുവിനെ കൊന്ന് മുസ്‍ലിം യുവാക്കളെ കുടുക്കാൻ ശ്രമം; ഗ്രാമമുഖ്യനടക്കം മൂന്ന് പേർ അറസ്റ്റിൽ

National
  •  9 hours ago
No Image

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  9 hours ago
No Image

ഔദ്യോഗിക വാഹനം നിഷേധിച്ചു; 15 കിലോമീറ്റർ സൈക്കിൾ ചവിട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ വേറിട്ട പ്രതിഷേധം

Kerala
  •  10 hours ago
No Image

കോട്ടയത്ത് കുളത്തിൽ വീണ് 14 വയസുകാരൻ മുങ്ങി മരിച്ചു

Kerala
  •  11 hours ago
No Image

പരിഹാസങ്ങളിൽ നിന്ന് അഭിനന്ദനങ്ങളിലേക്ക്! ശ്രീലങ്കൻ താരങ്ങളുടെ 'സ്ലെഡ്ജിങ്ങിന്' ബാറ്റ് കൊണ്ട് മറുപടി നൽകി വൈഭവ് സൂര്യവംശി; ഒടുവിൽ കൈയടിച്ച് ലങ്കൻ താരങ്ങൾ

Cricket
  •  11 hours ago
No Image

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ചു; 87 ശതമാനത്തിലധികം അപേക്ഷകളിൽ ഫലപ്രഖ്യാപനം പൂർത്തിയായി

National
  •  11 hours ago
No Image

ലേഡീസ് കോച്ചിൽ കയറുന്ന പുരുഷന്മാർ ജാഗ്രതൈ; ജൂലൈ 1 മുതൽ പിഴ 2500 രൂപ, യാത്രാവിലക്കും ഉണ്ടായേക്കാം

National
  •  11 hours ago