HOME
DETAILS

അഞ്ച് വർഷത്തിനിടെ ഒരു കുടുംബത്തിൽ മൂന്ന് കൊലപാതകങ്ങൾ; ഒടുവിലത്തെ ഇര 70കാരി; ദുരൂഹതയേറ്റി വീണ്ടും വെടിവെപ്പ്

  
June 22, 2026 | 6:10 PM

Five years three murders in one family 70-year-old woman the latest victim fresh shooting adds to the mystery

പട്‌ന: ബിഹാറിലെ മുസാഫർപൂരിൽ ഒരേ കുടുംബത്തിലെ മൂന്ന് പേർ അഞ്ച് വർഷത്തിനിടെ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതയേറുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി എഴുപതുകാരി വെടിയേറ്റ് മരിച്ചതാണ് ഈ പരമ്പരയിലെ ഒടുവിലത്തെ സംഭവം. മുൻപ് നടന്ന രണ്ട് കൊലപാതകങ്ങളിലും പ്രതികളെ പിടികൂടാൻ കഴിയാതിരുന്ന പൊലിസിന്, പുതിയ കൊലപാതകവും വലിയ നാണക്കേടായിരിക്കുകയാണ്. ജനരോഷം ശക്തമായതോടെ കേസ് അന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചു.

പാനപുർ പൊലിസ് സ്റ്റേഷൻ പരിധിയിലെ രാംതോഹ്മ ഗ്രാമത്തിൽ താമസിക്കുന്ന മർഛിയ ദേവി (70) ആണ് കഴിഞ്ഞ ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. വീടിന് പുറത്തുനിന്ന വയോധികയ്ക്ക് നേരെ അജ്ഞാത സംഘം വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ഇവർ മരിച്ചു. വിവരമറിഞ്ഞ് ഉന്നത പൊലിസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവസ്ഥലത്തുനിന്ന് ഒരു തിരയും പൊലിസ് കണ്ടെടുത്തിട്ടുണ്ട്.

ഭീതിയിലാഴ്ത്തി കൊലപാതക പരമ്പര

ഒരേ കുടുംബത്തിൽ കൃത്യമായ ഇടവേളകളിൽ നടക്കുന്ന കൊലപാതകങ്ങൾ പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഈ കൊലപാതകങ്ങൾക്ക് പിന്നിൽ ഒരേ സംഘമാണോ എന്ന സംശയത്തിലാണ് നാട്ടുകാർ.

2021ൽ മർഛിയ ദേവിയുടെ കുടുംബത്തിലെ രാമേശ്വർ പണ്ഡിറ്റ് ആണ് ആദ്യം കൊല്ലപ്പെടുന്നത്. പിന്നാലെ 2023 ഡിസംബർ മർഛിയ ദേവിയുടെ കൊച്ചുമകന്റെ ഭാര്യ സുനിത ദേവിയും വെടിയേറ്റ് മരിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രി കുടുംബനാഥയായ മർഛിയ ദേവിയും അക്രമികളുടെ ഇരയായി കൊല്ലപ്പെട്ടു. മൂന്ന് കൊലപാതകമാണ് ഒരു കുടുംബത്തിൽ തുടരെ നടന്നത്.

പ്രത്യേക അന്വേഷണ സംഘം രംഗത്ത്

തുടർച്ചയായുണ്ടാകുന്ന കൊലപാതകങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ഈസ്റ്റ് വൺ ഡിഎസ്പി അലയ് വാത്‌സ്, റൂറൽ എസ്പി രാജേഷ് സിങ് പ്രഭാകർ, എസ്എസ്പി കന്തേഷ് മിശ്ര എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. എസ്‌ഐടി അംഗങ്ങൾ സംഭവസ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു.

"അജ്ഞാത സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. എസ്‌ഐടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുൻ കൊലപാതകങ്ങളുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോയെന്നും, കൃത്യത്തിന് പിന്നിലെ യഥാർത്ഥ കാരണവും അന്വേഷിച്ചുവരികയാണ്. അന്വേഷണം പൂർത്തിയാകാതെ കൂടുതൽ വിവരങ്ങൾ പറയാനാകില്ല എസ്എസ്പി കന്തേഷ് മിശ്ര പ്രതികരിച്ചു.

നിലവിൽ ഗ്രാമത്തിൽ വലിയ തോതിൽ പൊലിസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. മുൻപ് നടന്ന കൊലപാതകങ്ങളിൽ കൃത്യമായ അന്വേഷണം നടക്കാത്തതാണ് വീണ്ടുമൊരു കൊലപാതകത്തിലേക്ക് നയിച്ചതെന്ന ആക്ഷേപവും ശക്തമാണ്.

 

In a chilling and mysterious sequence of events in Muzaffarpur, Bihar, a 70-year-old woman named Marchia Devi was shot dead by unidentified miscreants outside her home.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവകേരള 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി എസ്.ഐ.ടി; എം.ആർ. അജിത് കുമാറിനെതിരെ ഡിജിപിക്ക് റിപ്പോർട്ട്

Kerala
  •  4 hours ago
No Image

ഇറാനെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തി യുഎസ്; ആഗോള വിപണിയിൽ വില കുത്തനെ ഇടിഞ്ഞു‌

International
  •  4 hours ago
No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  4 hours ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  5 hours ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  5 hours ago
No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  5 hours ago
No Image

ദുബൈ-ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര

uae
  •  5 hours ago
No Image

ലോകകപ്പ് മത്സരങ്ങൾ ബിഗ് സ്ക്രീനിൽ സൗജന്യമായി പ്രദർശിപ്പിക്കാം; കേരളത്തിന് മാത്രം പ്രത്യേക അനുമതി

Kerala
  •  6 hours ago
No Image

പീഡനവും അധിക്ഷേപവും: അച്ഛന്റെ മരണത്തിൽ ഭർത്താവിനും പൊലിസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി

Kerala
  •  6 hours ago
No Image

എക്സ് പണിമുടക്കി; യുഎഇയിലും ലക്ഷക്കണക്കിന് ഉപയോക്താക്കൾ പ്രതിസന്ധിയിൽ, പോസ്റ്റുകൾ ലോഡ് ആകുന്നില്ല

uae
  •  6 hours ago