കോട്ടയം റബർ ബോർഡ് ആസ്ഥാനത്തെ സ്വർണക്കവർച്ച: മുഖ്യപ്രതികളിലൊരാൾ പിടിയിൽ; നാല് പേർക്കായി തെരച്ചിൽ ഊർജിതം
കോട്ടയം: കോട്ടയം റബർ ബോർഡ് ആസ്ഥാനത്ത് അതിക്രമിച്ചു കയറി 43 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നു. കേസിൽ മുഖ്യപ്രതികളിലൊരാളെ പൊലിസ് പിടികൂടി. മധ്യപ്രദേശ് അലിരാജ്പുർ സ്വദേശിയായ ദൽസിംഗ് മണ്ഡേലോയ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജനുവരി 19-നായിരുന്നു നാടിനെ നടുക്കിയ വൻ മോഷണം നടന്നത്. കേസിലെ മറ്റ് നാല് പ്രതികൾക്കായി പൊലിസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അഞ്ചംഗ ഉത്തരേന്ത്യൻ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്.
ജനുവരി 19-ന് രാത്രിയിലാണ് റബർ ബോർഡ് ആസ്ഥാനത്ത് കവർച്ച നടന്നത്. ഓഫീസിന്റെ സുരക്ഷാസംവിധാനങ്ങൾ മറികടന്ന് അകത്തുകയറിയ പ്രതികൾ 43 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു.
പിടിയിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും, ഒളിവിലുള്ള മറ്റ് നാല് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു. പ്രതികളെ ഉടൻ തന്നെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് കോട്ടയം പൊലിസ് വ്യക്തമാക്കി.
One of the key suspects has been arrested in connection with the gold robbery at the Rubber Board headquarters in Kottayam. Meanwhile, the police have intensified their search to track down four other individuals involved in the crime.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."