HOME
DETAILS

കാലിക്കറ്റിൽ പരീക്ഷ തീയതികളിൽ മാറ്റം; എം.എ ജേണലിസം പ്രവേശനം; പിജി അലോട്ട്മെന്റ്; അറിയാം യൂനിവേഴ്സിറ്റി വാർത്തകൾ

  
June 25, 2026 | 2:22 AM

changes in exam dates at University of Calicut ma journalism admission pg allotment know the latest university updates

പി.ജി. പ്രവേശനം: രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പി.ജി. ഏകജാലക പ്രവേശനത്തിന്റെ ( പി.ജി. ക്യാപ് ) രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പുതുതായി അലോട്ട്‌മെന്റ് ലഭിച്ചവർ മാൻഡേറ്ററി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കേണ്ടതാണ്. മാൻഡേറ്ററി ഫീസടയ്ക്കുന്നതിനുള്ള സൗകര്യം ജൂൺ 30ന് വൈകീട്ട് 4 വരെ ലഭ്യമാകും. 

പൊതുപ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റ് 
സർവകലാശാലാ പൊതുപ്രവേശന പരീക്ഷയുടെ ( CU - CET 2026 ) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർ അതത് പഠനവകുപ്പുകളിൽനിന്നുള്ള നിർദേശാനുസരണം ജൂൺ 30നകം പ്രവേശനം നേടണം. ഫോൺ : 0494 2660600. 

എം.എ ജേണലിസം പ്രവേശനം
ജേണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ പഠനവകുപ്പിൽ ഈ വർഷത്തെ എം.എ. ജേണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ പ്രോഗ്രാമിലേക്കുള്ള പ്രവേശനം ജൂൺ 29ന് നടക്കും.

നാളത്തെ പരീക്ഷാ തീയതിയിൽ മാറ്റം
നാളെ നടത്താനിരുന്ന രണ്ടാം വർഷ ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ് ( 2023 പ്രവേശനം മുതൽ ), ബി.പി.എഡ്. ഇന്റഗ്രേറ്റഡ് ( 2018 മുതൽ 2022 വരെ പ്രവേശനം ), നാലാം സെമസ്റ്റർ ബി.പി.എഡ്. ( 2023 പ്രവേശനം മുതൽ ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 3ന് നടത്തും. സമയം ഉച്ചയ്ക്ക് 2 മണി മുതൽ വൈകീട്ട് 5 വരെ. 

രണ്ടാം സെമസ്റ്റർ എൽ.എൽ.ബി. യൂനിറ്ററി ഡിഗ്രി (2020 മുതൽ 2025 വരെ പ്രവേശനം) ഏപ്രിൽ 2026, രണ്ടാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്സ് (2019 മുതൽ 2025 വരെ പ്രവേശനം) ഏപ്രിൽ 2026, രണ്ടാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്സ് (2018 പ്രവേശനം) നവംബർ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 01ന് നടത്തും. സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ. ഒന്നാം വർഷ ബി.എച്ച്.എം. ആൻഡ് സി.ടി. (2023 പ്രവേശനം മുതൽ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 01ന് നടത്തും. സമയം ഉച്ചയ്ക്ക് 1 മുതൽ വൈകീട്ട് 3.30 വരെ. ബി.കോം. എൽ.എൽ.ബി. ഹോണേഴ്സ് (2020 പ്രവേശനം മുതൽ) ഒൻപതാം സെമസ്റ്റർ ഒക്ടോബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 2നും (രാവിലെ 10.00 മണി മുതൽ ഉച്ചയ്ക്ക് 1 വരെ) അഞ്ചാം സെമസ്റ്റർ ഒക്ടോബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 6നും (ഉച്ചയ്ക്ക് 2 മുതൽ വൈകീട്ട് 5 വരെ) നടത്തും. 

രണ്ടാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്‌സ് (CCSS PG  2022, 2023 പ്രവേശനം) ഏപ്രിൽ 2026 സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ജൂൺ 29ന് നടത്തും. സമയം രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ. 

അദീബ് - ഇ - ഫാസിൽ ഹാൾടിക്കറ്റ്
ജൂൺ 29ന് തുടങ്ങുന്ന അദീബ് - ഇ - ഫാസിൽ പ്രിലിമിനറി രണ്ടാം വർഷ റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഹാൾടിക്കറ്റ് ഇന്നു മുതൽ സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാകും. ജൂൺ 29ന് തുടങ്ങുന്ന അദീബ് - ഇ - ഫാസിൽ ഫൈനൽ പരീക്ഷകളുടെ ഹാൾടിക്കറ്റ് ജൂൺ 25 മുതൽ പരീക്ഷാ ഭവനിലെ ഇ.ഒ.ടി. സെക്ഷനിൽ നിന്നും ലഭ്യമാകും. 

പുനർമൂല്യനിർണയ ഫലം
രണ്ടാം സെമസ്റ്റർ ബി.എ., ബി.എസ്.ഡബ്ല്യൂ., ബി.എ. അഫ്‌സൽ - ഉൽ - ഉലമ (CCSS - UG ) സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ
ഏഴാം സെമസ്റ്റർ പാർട്ട് ടൈം ബി.ടെക്. (2009 സ്‌കീം - 2014 പ്രവേശനം), ബി.ടെക്. (2014 സ്‌കീം - 2014 പ്രവേശനം) ഏപ്രിൽ 2022, സർവകലാശാലാ എൻജിനീയറിങ് കോളജിലെ ഏഴാം സെമസ്റ്റർ (2014 സ്‌കീം) ബി.ടെക്. (2015 പ്രവേശനം) ഏപ്രിൽ 2022, (2016 പ്രവേശനം) നവംബർ 2022, (2017 പ്രവേശനം) ഏപ്രിൽ 2023, (2018 പ്രവേശനം) നവംബർ 2023 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജൂലൈ 9 വരെയും 210 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം. ലിങ്ക് 29 മുതൽ ലഭ്യമാകും.

പരീക്ഷ
വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്ട്രേഷൻ (2014, 2015 പ്രവേശനം) ബാച്ചിലർ ഓഫ് ഇന്റീരിയർ ഡിസൈൻ ഒന്നാം സെമസ്റ്റർ നവംബർ 2018 സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഓഗസ്റ്റ് 3നും രണ്ടാം സെമസ്റ്റർ ഏപ്രിൽ 2019 സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഓഗസ്റ്റ് 10നും തുടങ്ങും. സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാഫലം
നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എ. സോഷ്യോളജി (2020 പ്രവേശനം) ഏപ്രിൽ 2025, (2021 മുതൽ 2024 വരെ പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂലൈ 03 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം
മൂന്നാം സെമസ്റ്റർ ബി.ആർക്. (2021 പ്രവേശനം) നവംബർ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

changes in exam dates at University of Calicut; m.a. journalism admission; pg allotment; know the latest university updates.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എം ശ്രീയും വീര്യം കുറഞ്ഞ മദ്യവും ചുട്ടുപഴുത്ത് തിളച്ചുതൂവി

Kerala
  •  6 hours ago
No Image

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നിന്ന് ചാരായം കണ്ടെത്തി; സഹപാഠി എത്തിച്ച് നൽകിയതെന്ന് വിവരം

Kerala
  •  6 hours ago
No Image

ഇരട്ട ഭൂചലനത്തില്‍ നടുങ്ങി വെനസ്വേല; കനത്ത നാശനഷ്ടം; മേഖലയില്‍ സുനാമി മുന്നറിയിപ്പ്

International
  •  6 hours ago
No Image

പോളിയോ ഇമ്മ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

Kerala
  •  7 hours ago
No Image

ഇന്ധനവിതരണത്തിൽ തടസം; വിമാന ടിക്കറ്റ്  നിരക്ക് കുതിക്കും; 25 % വരെ വർധനയ്ക്ക് സാധ്യത

Kerala
  •  7 hours ago
No Image

ഇടിവെട്ടി മഴ പെയ്യും; ഞായറാഴ്ച്ച വരെ മഴ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

ഏക സിവിൽ കോഡിലേക്ക് രാജസ്ഥാനും; കരട് തയ്യാറാക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു

National
  •  14 hours ago
No Image

വിജ്ഞാപനത്തിന് മുൻപുള്ള ആരോപണങ്ങൾ നിലനിൽക്കില്ല; കെ.സി വേണുഗോപാലിനെതിരെ എ.എം ആരിഫിന്റെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി

Kerala
  •  14 hours ago
No Image

തിരിച്ചറിയാനാകാത്ത രൂപം, മാറ്റിവെച്ച തലയോട്ടി; ഇസ്റാഈൽ ജയിൽ പീഡനത്തിന്റെ ഭീകരത തുറന്നുപറഞ്ഞ് ഫലസ്തീൻ മാധ്യമപ്രവർത്തകൻ

International
  •  15 hours ago
No Image

വടകരയിൽ ബൈക്ക് തടഞ്ഞുനിർത്തി യുവാവിന് നേരെ ആക്രമണം; ഇരുമ്പ് വടി കൊണ്ടുള്ള അടിയിൽ കൈ ഒടിഞ്ഞു, പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പൊലിസ്

Kerala
  •  15 hours ago