മസിനഗുഡിയില്‍ പാതിരാത്രി വീട്ടിനുള്ളില്‍ പുലി കുടുങ്ങി: തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വീട്ടുകാര്‍
മസിനഗുഡി: വളര്‍ത്തുനായയെ ഓടിക്കുന്നതിനിടെ ജനവാസമേഖലയിലെ വീട്ടിനുള്ളിലേക്ക് പുലി ഓടിക്കയറിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. മുതുമല കടുവ സങ്കേതത്തിന് കീഴിലുള്ള മസിനഗുഡി റേഞ്ചിലെ സെല്‍വപ്പാ കോളനിയിലാണ് സംഭവം. ഇവിടെയുള്ള ശിവകുമാര്‍ എന്നയാളുടെ വീട്ടിലേക്കാണ് രാത്രി ഒമ്പതരയോടെ പുലി അപ്രതീക്ഷിതമായി പാഞ്ഞെത്തിയത്.
നായക്ക് പിന്നാലെ വീടിനകത്തേക്ക് പുലി കയറിയതോടെ, അകത്തുണ്ടായിരുന്ന വീട്ടുകാര്‍ അതിവേഗം പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പുറത്തുനിന്ന് വീട് പൂട്ടി വനംവകുപ്പിനെ വിവരമറിയിച്ചു. ഇതിനിടെ ജനലിലൂടെ പുലിയെ കാണാന്‍ ശ്രമിച്ച നാട്ടുകാര്‍ക്ക് നേരെ അത് അക്രമാസക്തമായി ഗര്‍ജിച്ചുകൊണ്ട് കുതിച്ചുചാടാനും ശ്രമിച്ചു.
വിവരമറിഞ്ഞ് വനം റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം ഉടനടി സ്ഥലത്തെത്തി. തുടര്‍ന്ന് മുതുമല ഫീല്‍ഡ് ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ പുലര്‍ച്ചെ 2.30ഓടെ പുലിയെ കൂട്ടിലാക്കി പിടികൂടുകയായിരുന്നു. പിന്നീട് ഈ പുലിയെ സീഗൂര്‍ വനമേഖലയില്‍ സുരക്ഷിതമായി തുറന്നുവിട്ടതായും അധികൃതര്‍ അറിയിച്ചു.
A family in Masinagudi had a narrow escape after a leopard entered their house at night while chasing a dog, which was later captured by forest officials and released back into the wild.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."