HOME
DETAILS

തൊഴിലുറപ്പ് പദ്ധതിക്ക് ഇരുട്ടടി; അധിക ബാധ്യതാനിർദേശങ്ങൾ അടിച്ചേൽപ്പിച്ച് കേന്ദ്രം

  
അശ്‌റഫ് കൊണ്ടോട്ടി
June 25, 2026 | 3:21 AM

central government has imposed additional liability in thozhilurapp padhathi

മലപ്പുറം: തെഴിലുറപ്പ് പദ്ധതി വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ (ഗ്രാമീൺ) എന്ന പേരിൽ സംസ്ഥാനങ്ങൾക്ക് സാമ്പത്തിക അധികബാധ്യതയുണ്ടാക്കി നിയന്ത്രണങ്ങളോടെ ജൂലൈ ഒന്നുമുതൽ കേന്ദ്രം നടപ്പാക്കുന്നു. യു.പി.എ സർക്കാറിൻ്റെ മഹാത്മാഗാന്ധി ഗ്രാമീണ തെഴിലുറപ്പ് പദ്ധതിയാണ് പ്രതിഷേധങ്ങൾക്ക് വകവെക്കാതെ മഹാത്മാവിന്റെ പേര് വെട്ടി വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ (ഗ്രാമീൺ) എന്ന് പേര് മാറ്റി കർശന നിയന്ത്രണങ്ങളോടെ നടപ്പാക്കുന്നത്.  സാമ്പത്തിക സ്രോതസിൽ വലിയ മാറ്റമാണ് പുതിയ തൊഴിൽ പദ്ധതിയിൽ കേന്ദ്രം വരുത്തിയത്. നേരത്തെ പദ്ധതിയുടെ അവിദഗ്ധ വേതനച്ചെലവാണ് പൂർണമായും കേന്ദ്രസർക്കാർ വഹിച്ചിരുന്നത്. എന്നാൽ ഇനി മുതൽ 60 ശതമാനം കേന്ദ്രം നൽകുക.

 40 ശതമാനം അതത് സംസ്ഥാനങ്ങൾ തന്നെ നൽകണം. തൊഴിൽ ആവശ്യകത മുൻനിർത്തി കേന്ദ്രം നൽകിയിരുന്ന ലേബർ ബജറ്റ് ഇനിമുതൽ മുൻകൂട്ടി നിശ്ചയിക്കുന്ന തുക മാത്രമാണ് അനുവദിക്കുക. ഈ നിശ്ചിത തുകക്ക് മുകളിൽ വരുന്ന എല്ലാ അധിക ചെലവുകളും പൂർണമായും സംസ്ഥാനങ്ങൾ  വഹിക്കണം. ഇൗ രണ്ട് നിർദേശങ്ങളും സംസ്ഥാനങ്ങൾക്ക് കടുത്ത ബാധ്യതയാകും.  കാർഷിക കാലങ്ങളിൽ തൊഴിലാളികളെ ലഭ്യമാക്കാൻ വർഷത്തിൽ ഒരിക്കൽ 60 ദിവസങ്ങൾ പദ്ധതി നിർത്തിവെക്കാൻ പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇതോടെ പദ്ധതിക്ക് തൊഴിൽ നൽകാനും തദ്ദേശ സ്ഥാപനങ്ങൾക്കാവില്ല.

ഗ്രാമപഞ്ചയാത്തുകളെ വിവിധഘടകങ്ങളുടെ അടിസ്ഥാനത്തിൽ മൂന്ന് കാറ്റഗറിയാക്കി മാറ്റണമെന്നും പുതിയ നിർദേശത്തിൽ വ്യവസ്ഥയുണ്ട്. ഇവയൊന്നും ഇതുവരെ തൊഴിലുറപ്പ് പദ്ധതിയിൽ നടപ്പാക്കിയിരുന്നില്ല. ഗ്രാമീണ കുടുംബങ്ങളുടെ തൊഴിൽ ദിനങ്ങൾ 100ൽ നിന്ന് 125 ദിവസമായി വർധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.നിലവിൽ 40,50,950 കുടുംബങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തത്. എന്നാൽ കഴിഞ്ഞ സാമ്പത്തികവർഷം 12,52,946 കുടുംബങ്ങൾക്കാണ് തൊഴിൽ ലഭിച്ചത്. തനത് സാമ്പത്തികവർഷം 6,25,900 കുടുംബങ്ങളാണ് തൊഴിലെടുത്തത്. 

setback for the employment guarantee scheme; the central government has imposed additional liability-related conditions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപരിചിത നമ്പറുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ക്ക് വാട്‌സ്ആപ്പിന്റെ പുതിയ സുരക്ഷാ പൂട്ട്; മുന്നറിയിപ്പുമായി കമ്പനി

National
  •  3 hours ago
No Image

മസിനഗുഡിയില്‍ പാതിരാത്രി വീട്ടിനുള്ളില്‍ പുലി കുടുങ്ങി: തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വീട്ടുകാര്‍

National
  •  3 hours ago
No Image

പുതിയ മാറ്റങ്ങളുമായി കേന്ദ്രം: മഞ്ഞ കാര്‍ഡുടമകള്‍ക്കുള്ള സൗജന്യ അരി വിതരണത്തില്‍ പരിഷ്‌കാരം

Kerala
  •  4 hours ago
No Image

സൗജന്യയാത്ര; സ്വകാര്യബസ് സർവിസ് 2000 മുതൽ 3000 വരെ വരുമാനനഷ്ടം

Kerala
  •  4 hours ago
No Image

യുഎഇയിൽ വരും ദിവസങ്ങളിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; താപനില കുറയും | UAE Weather

uae
  •  4 hours ago
No Image

പി.എം ശ്രീയും വീര്യം കുറഞ്ഞ മദ്യവും ചുട്ടുപഴുത്ത് തിളച്ചുതൂവി

Kerala
  •  4 hours ago
No Image

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നിന്ന് ചാരായം കണ്ടെത്തി; സഹപാഠി എത്തിച്ച് നൽകിയതെന്ന് വിവരം

Kerala
  •  4 hours ago
No Image

ഇരട്ട ഭൂചലനത്തില്‍ നടുങ്ങി വെനസ്വേല; കനത്ത നാശനഷ്ടം; മേഖലയില്‍ സുനാമി മുന്നറിയിപ്പ്

International
  •  5 hours ago
No Image

പോളിയോ ഇമ്മ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

Kerala
  •  5 hours ago
No Image

ഇന്ധനവിതരണത്തിൽ തടസം; വിമാന ടിക്കറ്റ്  നിരക്ക് കുതിക്കും; 25 % വരെ വർധനയ്ക്ക് സാധ്യത

Kerala
  •  5 hours ago