ഭൂചലനത്തില്‍ വിറച്ച് വെനസ്വേല; മരണപ്പെട്ടവരുടെ എണ്ണം 164 ആയി, ആയിരത്തിലധികം പേര്‍ക്ക് പരുക്ക്
കാരക്കാസ്: ഒന്നിന് പുറകെ ഒന്നായുള്ള ഭൂചലനത്തില്‍ വിറച്ച് വെനസ്വേല. കൊല്ലപ്പെട്ടവരുടെ എണ്ണം 164 ആയി. ആയിരത്തോളം പേര്‍ക്ക് പരുക്കേറ്റു. ഒരു നൂറ്റാണ്ടിനിടയില്‍ വെനിസ്വേലയെ നടുക്കിയ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളില്‍ ഒന്നാണ് ഇത്. കൂടാതെ മേഖലയിലുടനീളം ഇതിന്റെ തീവ്രത അനുഭവപ്പെട്ടു.
വെനിസ്വേലയുടെ തലസ്ഥാനമായ കാരക്കാസില്‍ നിന്ന് ഏകദേശം 1,700 കിലോമീറ്റര്‍ (1,050 മൈല്‍) അകലെ ബ്രസീലിലെ ആമസോണ്‍ വരെയുള്ള സ്ഥലങ്ങളിലെ കെട്ടിടങ്ങളും ഭൂകമ്പത്തെ തുടര്‍ന്ന് ഒഴിപ്പിച്ചു.
റിക്ടര്‍ സ്‌കെയിലില്‍ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ചലനങ്ങളാണുണ്ടായത്. ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് പ്രകാരം മൊണ്ടാല്‍ബാന്‍ നഗരത്തിന് 17.6 മൈല്‍ വടക്കുപടിഞ്ഞാറായി 8.2 മൈല്‍ ആഴത്തിലാണ് ആദ്യത്തെ ഭൂചലനം ഉണ്ടായത്. തുടക്കത്തില്‍ ഇത് 7.1 തീവ്രത രേഖപ്പെടുത്തിയെങ്കിലും പിന്നീട് 7.2 ആയി പുതുക്കി നിശ്ചയിക്കുകയായിരുന്നു. ആദ്യത്തെ ഭൂചലനം നടന്ന് വെറും 39 സെക്കന്റുകള്‍ക്ക് ശേഷം, ആദ്യത്തെ പ്രഭവകേന്ദ്രത്തിന് തൊട്ടുവടക്കായി മൊണ്ടാല്‍ബാന്‍ നഗരത്തിന് 21 മൈല്‍ വടക്കുപടിഞ്ഞാറായി 7.5 തീവ്രതയുള്ള രണ്ടാമത്തെ ഭൂചലനവും അനുഭവപ്പെട്ടു.
ഒട്ടനവധി കെട്ടിടങ്ങള്‍ തകരുകയും വൈദ്യുതി പോസ്റ്റുകള്‍ മറിഞ്ഞുവീഴുകയും ചെയ്തതിനെത്തുടര്‍ന്ന് റോഡുകളെല്ലാം അവശിഷ്ടങ്ങള്‍ കുമിഞ്ഞുകൂടിക്കിടക്കുകയാണ്. പലഭാഗങ്ങളിലും വൈദ്യുതി ബന്ധവും മൊബൈല്‍ നെറ്റ് വര്‍ക്കും പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടു.
തുടര്‍ചലനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കെട്ടിടങ്ങള്‍ക്ക് കൂടുതല്‍ കേടുപാടുകള്‍ സംഭവിച്ചേക്കാമെന്നും അതിനാല്‍ ജനങ്ങള്‍ വീടുകള്‍ക്ക് പുറത്തുതന്നെ തുടരണമെന്നും ആഭ്യന്തരമന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ അഭ്യര്‍ഥിച്ചു.
Venezuela has been rocked by powerful earthquakes that have left widespread destruction across several regions. The death toll has risen to 164, while more than a thousand people have been injured, according to official reports. Rescue teams continue to search through collapsed buildings and debris for survivors as authorities coordinate emergency relief efforts. The
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."