സി.ജെ.പി പ്രതിഷേധത്തിനിടെ പ്രവര്‍ത്തകന് മര്‍ദനം; കര്‍ശന നടപടിയാവശ്യപ്പെട്ട് നേതൃത്വം
ഡല്‍ഹി: ജന്തര്‍ മന്തറില്‍ കോക്‌റോച്ച് ജനത പാര്‍ട്ടി (സി.ജെ.പി) സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ പ്രവര്‍ത്തകന് മര്‍ദനമേറ്റ സംഭവത്തില്‍ അക്രമികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടു. ഡല്‍ഹി പൊലിസ് വധശ്രമം, എസ്‌സി/എസ്ടി അതിക്രമനിരോധന നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുക്കണമെന്നും സി.ജെ.പി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെയും പാര്‍ട്ടി വക്താവ് സൗരവ് ദാസും ആവശ്യപ്പെട്ടു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി ജന്തര്‍ മന്തറില്‍ നടത്തുന്ന പ്രതിഷേധത്തിനിടെയാണ് ചൊവ്വാഴ്ച രാത്രി സംഭവം നടന്നത്. പ്രതിഷേധത്തിനിടെ ഉണ്ടായ ആക്രമണത്തില്‍ ഒരു പ്രവര്‍ത്തകന് ഗുരുതരമായി പരുക്കേറ്റു.
സംഭവത്തിന് പിന്നാലെ മര്‍ദനമേറ്റയാളുടെ മകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ച് ആരോപണവുമായി രംഗത്തെത്തി. മനുവാദികള്‍ തങ്ങളെ റോഡില്‍ വളഞ്ഞുവെന്നും തന്നെ സംരക്ഷിക്കാനെത്തിയ പിതാവിന്റെ തലയ്ക്ക് ഇരുമ്പ് കമ്പി കൊണ്ട് അടിച്ചുവെന്നുമാണ് അവര്‍ ആരോപിച്ചത്.
പ്രതിഷേധത്തിന്റെ സമാധാനപരമായ അന്തരീക്ഷം തകര്‍ക്കാനാണ് അക്രമികള്‍ ശ്രമിച്ചതെന്ന് സി.ജെ.പി വക്താവ് സൗരവ് ദാസ് ആരോപിച്ചു. മര്‍ദനമേറ്റയാളുടെ തലയോട്ടിക്ക് ഗുരുതര പരുക്കേറ്റിട്ടും പൊലിസ് അത് നേരിയ പരുക്കായി രേഖപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
നേരിട്ടും ഓണ്‍ലൈനിലൂടെയും പ്രവര്‍ത്തകര്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങള്‍ക്കും ഭീഷണികള്‍ക്കുമെതിരേ ഡല്‍ഹി പൊലിസ് ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്നും പാര്‍ട്ടി നേതൃത്വം ആരോപിച്ചു.
During a protest organized by the Cockroach Janata Party (CJP) at Jantar Mantar, a party worker was assaulted. CJP founder Abhijit Deepke and party spokesperson Saurav Das have demanded strict action against the attackers. They also called on Delhi Police to register a case invoking charges including attempt to murder and provisions of the SC/ST Prevention of Atrocities Act.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."