HOME
DETAILS

വിദ്യാർഥികളെ 'ഭീകരവാദികൾ' എന്ന് വിളിച്ചത് അംഗീകരിക്കാനാകാത്തത്; ധർമേന്ദ്ര പ്രധാനെതിരേ രാഹുൽ ഗാന്ധി

  
Web Desk
June 25, 2026 | 11:28 AM

Calling students terrorists unacceptable Rahul Gandhi against Dharmendra Pradhan

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കെതിരേ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ നടത്തിയ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. വിദ്യാർഥികളെ 'ഭീകരവാദികൾ' എന്ന് വിശേഷിപ്പിച്ചത് അപകീർത്തികരവും അംഗീകരിക്കാനാകാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു.

സാമൂഹികമാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് രാഹുലിന്റെ പ്രതികരണം. അവകാശങ്ങളും നീതിപൂർവമായ പരീക്ഷാ സംവിധാനവും സുരക്ഷിതമായ ഭാവിയും ആവശ്യപ്പെടുന്ന വിദ്യാർഥികളെ ഭീകരവാദികളെന്ന് വിളിക്കുന്ന നിലയിലേക്ക് മോദി സർക്കാർ എത്തിച്ചേർന്നിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

നിരവധി ചോദ്യപേപ്പർ ചോർച്ചകൾക്കും പരീക്ഷാ ക്രമക്കേടുകൾക്കും ഉത്തരവാദികളായവർ മറുപടി പറയ്യേണ്ടതെന്നും, എന്നാൽ ദുരിതമനുഭവിക്കുന്ന വിദ്യാർഥികളെയാണ് സർക്കാർ കുറ്റപ്പെടുത്തുന്നതെന്നും രാഹുൽ വിമർശിച്ചു. ലക്ഷക്കണക്കിന് യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി, അതിനേതിരെ പ്രതിഷേധിക്കുന്നവരേ ഭീകരവാദികളെന്ന് വിളിക്കുന്നത് അത്യന്തം ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിനെ ചോദ്യം ചെയ്യുന്നവരേ അപഹസിക്കുകയും മുദ്രകുത്തുകയും ചെയ്യുന്നത് ബി.ജെ.പി സർക്കാരിന്റെ പതിവ് രീതിയാണെന്നും രാഹുൽ ആരോപിച്ചു. കർഷകരെ മുമ്പ് 'പ്രൊഫഷണൽ പ്രതിഷേധക്കാർ' എന്നും 'പരാദങ്ങൾ' എന്നും വിശേഷിപ്പിച്ച സർക്കാർ, ചോദ്യങ്ങൾ ചോദിക്കുന്നവരേ ദേശവിരുദ്ധരായി ചിത്രീകരിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോൾ യുവാക്കളെയാണ് ഭീകരവാദികളെന്ന് വിളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ധർമേന്ദ്ര പ്രധാൻ രാജ്യത്തെ യുവാക്കളോട് മാപ്പുപറയണമെന്നും പരീക്ഷാ സംവിധാനത്തിലെ വീഴ്ചകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

Opposition Leader Rahul Gandhi sharply criticized Union Education Minister Dharmendra Pradhan's remarks against students protesting exam irregularities. He said that referring to the students as 'terrorists' was defamatory and unacceptable.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

6 രാജ്യങ്ങൾക്ക് കൂടി വിസ ഓൺ അറൈവൽ അനുവദിച്ച് യുഎഇ; ആനുകൂല്യം ഈ നിബന്ധനകളോടെ

uae
  •  2 hours ago
No Image

നാളെ ഒരു ജില്ലയിലും മഴ അലര്‍ട്ടുകളില്ല: ശനിയാഴ്ച അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 hours ago
No Image

പെരുമ്പാവൂരിലെ 18 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വിദേശത്ത് നിന്ന്; ദമ്പതികള്‍ വന്‍ ലഹരി ശൃംഖലയിലെ കണ്ണികളെന്ന് പൊലിസ്

Kerala
  •  2 hours ago
No Image

സി.ജെ.പി പ്രതിഷേധത്തിനിടെ പ്രവര്‍ത്തകന് മര്‍ദനം;  കര്‍ശന നടപടിയാവശ്യപ്പെട്ട് നേതൃത്വം

National
  •  3 hours ago
No Image

പാസ്‌പോര്‍ട്ടും പൗരത്വവും: ഇത് ഇന്നലെ എടുത്ത തീരുമാനമല്ല; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

National
  •  3 hours ago
No Image

ഹോട്ടലുകാര്‍ക്ക് ആശ്വാസം;  വാണിജ്യ എല്‍.പി.ജി സിലിണ്ടറുകള്‍ക്കുള്ള നിയന്ത്രണം നീക്കി

National
  •  4 hours ago
No Image

പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 20 ലക്ഷം അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി; ഡി.വൈ.എഫ്.ഐ നേതാവായ താല്‍ക്കാലിക ജീവനക്കാരന്‍ കസ്റ്റഡിയില്‍

Kerala
  •  4 hours ago
No Image

'സോറി അമ്മാ...' നീറ്റ് പുനഃപരീക്ഷക്ക് പിന്നാലെ ജീവനൊടുക്കി 18കാരന്‍ 

National
  •  4 hours ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; കക്ഷിചേര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഹരീഷിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലിസ്

Kerala
  •  4 hours ago
No Image

പെരുമ്പാവൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; 18 കോടി രൂപ വിലവരുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി, യുവാവ് അറസ്റ്റില്‍

Kerala
  •  5 hours ago