HOME
DETAILS

സ്‌കൂളുകളിലെ തെരുവുനായ ശല്യം തടയാന്‍ അധ്യാപകര്‍ക്ക് നോഡല്‍ ഓഫീസര്‍ ചുമതല; പ്രതിഷേധവുമായി കെ.എസ്.ടി.എ

  
June 26, 2026 | 5:30 AM

Teachers to be given nodal officer responsibility to prevent stray dog harassment in schools KSTA protests

കൊല്ലം: സ്‌കൂള്‍ പരിസരങ്ങളില്‍ തെരുവുനായ ശല്യമില്ലെന്ന് ഉറപ്പാക്കാന്‍ അധ്യാപകരേ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് തെരുവുനായയുടെ ആക്രമണം നേരിടുന്ന സംഭവങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് പുതിയ നടപടി. എന്നാല്‍ അധ്യാപകരെ ഇത്തരം ചുമതലകള്‍ ഏല്‍പ്പിക്കുന്നതിനെതിരേ കെ.എസ്.ടി.എ പ്രതിഷേധവുമായി രംഗത്തെത്തി.

ഇടുക്കി രാജപുരം, വയനാട് പനമരം തുടങ്ങിയ പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ തെരുവുനായ ശല്യം കുട്ടികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. തളിപ്പറമ്പിലെ ഒരു സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നായശല്യത്തിനെതിരേ മുന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഈ സാഹചര്യങ്ങളും തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട സുപ്രിംകോടതി നിര്‍ദേശങ്ങളും പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടപടി ആരംഭിച്ചത്.

പുതിയ നിര്‍ദേശപ്രകാരം സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ സ്‌കൂളുകളിലെ നോഡല്‍ ഓഫീസര്‍മാരായ അധ്യാപകര്‍ സ്‌കൂളിലെ തെരുവുനായ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ഇവരുടെ പേരും ഫോണ്‍ നമ്പറും സ്‌കൂള്‍ ഗേറ്റിന് സമീപം പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

സ്‌കൂള്‍ പരിസരത്ത് തെരുവുനായകളെ കണ്ടാല്‍ അധ്യാപകര്‍ ഉടന്‍ തദ്ദേശസ്ഥാപന അധികൃതരെ അറിയിക്കണം. തുടര്‍ന്ന് അധികൃതര്‍ നായകളെ പിടികൂടി പ്രതിരോധ കുത്തിവയ്പ് നല്‍കുകയും വന്ധ്യംകരണ നടപടികള്‍ പൂര്‍ത്തിയാക്കി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും വേണം.

സ്‌കൂള്‍ പരിസരത്തേക്ക് നായകള്‍ കടക്കാതിരിക്കാന്‍ ചുറ്റുമതിലും ഗേറ്റും അറ്റകുറ്റപ്പണി നടത്തി സുരക്ഷ ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പാചകപ്പുരകള്‍ക്കും കുട്ടികള്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുന്ന സ്ഥലങ്ങള്‍ക്കും സമീപം മാലിന്യം കെട്ടിക്കിടക്കാതിരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു.

നായകളോട് എങ്ങനെ പെരുമാറണം, നായയുടെ കടിയേറ്റാല്‍ എന്ത് പ്രഥമശുശ്രൂഷ നല്‍കണം തുടങ്ങിയ കാര്യങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്ന് മൂന്ന് മാസത്തിലൊരിക്കല്‍ അവലോകന യോഗം നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ അധ്യാപകരുടെ പേരും ഫോണ്‍ നമ്പരും പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം അധ്യാപകരേ അപമാനിക്കുന്നതാണെന്ന് കെ.എസ്.ടി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ.എ. ഷാഫി പ്രതികരിച്ചു. അധ്യാപനേതര ജോലികള്‍ക്ക് അധ്യാപകരെ നിയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.

The General Education Department has appointed teachers as nodal officers to ensure that there is no stray dog menace in school premises. The new measure comes after a rise in incidents of children facing stray dog attacks around schools.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൈതാനത്ത് ചരിത്ര അട്ടിമറി, ഗാലറിയിൽ 'സ്പൈഡർമാൻ' മാജിക്; ഇക്വഡോർ കോച്ചിന്റെ ഈ ആഘോഷം ലോകകപ്പ് ചരിത്രത്തിൽ ആദ്യം!

Football
  •  3 hours ago
No Image

ലഹരിമരുന്ന് സംഘത്തെ ചോദ്യംചെയ്ത മദ്‌റസാ അധ്യാപകന് ക്രൂര മര്‍ദനം

crime
  •  3 hours ago
No Image

ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ തര്‍ക്കം; പതിനൊന്നുകാരന്‍ മരിച്ച നിലയില്‍, അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  3 hours ago
No Image

യുഎസ്എയുടെ അപരാജിത കുതിപ്പിന് പൂട്ടിട്ട് തുർക്കി; ഇൻജുറി ടൈമിൽ ആവേശം വിതറി 3-2 വിജയം!

Football
  •  4 hours ago
No Image

ആഫ്രിക്കൻ ഫുട്ബോൾ 'വന്യവും തന്ത്രങ്ങളില്ലാത്തതും'; ജർമ്മൻ ഇതിഹാസം ഷ്വെയ്ൻസ്റ്റീഗറിന്റെ പരാമർശം വംശീയത നിറഞ്ഞതെന്ന് ഐവറി കോസ്റ്റ് കോച്ച്

Football
  •  4 hours ago
No Image

'അവളെയും ആ കോട്ടയിൽ നിന്ന് താഴേക്ക് തള്ളിയിടണം, അവൾ ഇനി എന്റെ മകളല്ല'; കേതൻ കൊലപാതകക്കേസിൽ പ്രതിയായ സിയക്കെതിരെ പിതാവ്

crime
  •  5 hours ago
No Image

ഇരട്ട ഭൂചലനത്തിൽ ‍ഉള്ള് ഉലഞ്ഞ് വെനസ്വേല; 235 മൃതദേഹങ്ങൾ കണ്ടെടുത്തു, പതിനായിരത്തിലേറെ പേരെ കാണാനില്ല; ലാ ഗൈറ ദുരന്തഭൂമി

International
  •  5 hours ago
No Image

തീപാറും പോരാട്ടം സമനിലയിൽ; ജപ്പാനും സ്വീഡനും റൗണ്ട് ഓഫ് 32-ൽ; നോക്കൗട്ടിൽ ജപ്പാന് എതിരാളികൾ ബ്രസീൽ!

Football
  •  5 hours ago
No Image

ടുണീഷ്യയെ തകർത്ത് നെതർലാൻഡ്‌സ് ഗ്രൂപ്പ് ചാമ്പ്യന്മാർ; ക്ലാസിക് പോരാട്ടത്തിന് വേദിയൊരുങ്ങുന്നു! ലോകകപ്പ് നോക്കൗട്ടിൽ നെതർലാൻഡ്‌സിന്റെ എതിരാളികൾ മൊറോക്കോ

Football
  •  6 hours ago
No Image

സംഭലില്‍ അര്‍ധരാത്രി ബുള്‍ഡോസര്‍ ഉപയോഗിച്ച് മസ്ജിദ് പൊളിച്ചുനീക്കി

National
  •  6 hours ago