HOME
DETAILS

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു; പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

  
June 27, 2026 | 2:21 PM

tax relief for low-strength alcohol draft finance bill published chief minister insists no going back

തിരുവനന്തപുരം: കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്കും ആഭ്യന്തര തർക്കങ്ങൾക്കുമിടയിലും വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനം. നികുതി കുറച്ചുകൊണ്ടുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ധനബില്ലിന്റെ കരട് സർക്കാർ പ്രസിദ്ധീകരിച്ചു. വരും ദിവസങ്ങളിൽ രാഷ്ട്രീയ വടംവലിക്ക് വഴിതുറക്കുന്ന ബില്ല് ജൂലൈ ഒന്നിന് നിയമസഭയിൽ അവതരിപ്പിക്കും.

എന്നാൽ, ബില്ല് പാസായാൽ പോലും പുതിയ ഇനം മദ്യത്തിന്റെ വിൽപ്പനയ്ക്ക് ഉടനടി അനുമതി നൽകില്ലെന്നാണ് സർക്കാരിന്റെ വിശദീകരണം. വിപണിയിൽ പുതിയ മദ്യം എത്തിക്കണമെങ്കിൽ എക്സൈസ് വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

കേരള സർക്കാരിന്റെ മദ്യനയത്തിനെതിരെ കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികൾ കടുത്ത എതിർപ്പുമായി രംഗത്തെത്തിയിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് ഘടകകക്ഷി നേതാക്കളുമായി ആശയവിനിമയം നടത്തുമെന്നാണ് സൂചന. നികുതി ഘടനയിൽ ഉടൻ മാറ്റം വരുത്തേണ്ടതില്ലെന്ന നിലപാടിലാണ് നിലവിൽ മുഖ്യമന്ത്രി. വിവാദങ്ങൾ തത്കാലം അവസാനിച്ചുവെന്ന മട്ടിലാണ് എക്സൈസ് മന്ത്രി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ പ്രതികരണമെങ്കിലും മുന്നണിക്കുള്ളിലെ ഭിന്നത പൂർണ്ണമായി മാറിയിട്ടില്ല.

അതേസമയം, വിവാദ മദ്യനയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത നിലപാടുമായി മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി മുൻ അധ്യക്ഷനുമായ വി.എം. സുധീരൻ രംഗത്തെത്തിയത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള നീക്കം അടിയന്തരമായി പിൻവലിക്കണമെന്നും ധനബില്ലിൽ ഇത്തരം നികുതി ഘടനകൾ ഉൾപ്പെടുത്തരുതെന്നും സുധീരൻ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ നിയമസഭയ്ക്കകത്തും പുറത്തും ഈ വിഷയം വൻ ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പാണ്.

 

The Kerala government has published the draft of the Finance Bill, which includes a tax relief for low-strength alcohol (mild liquor/wine). Despite opposition or criticism, Chief Minister vd satheeshan has firmly stated that the government will not back down from this decision.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാരിനെ വെട്ടി ഗവർണർ; കാർഷിക വിസി നിയമനത്തിൽ ഏകപക്ഷീയ നീക്കവുമായി രാജ്ഭവൻ, സജിത റാണിക്ക് ചുമതല

Kerala
  •  2 hours ago
No Image

ആദ്യ പന്തിൽ സഞ്ജു, പിന്നാലെ ദുബെ! ഇന്ത്യയെ വീഴ്ത്തി ജന്മനാടിനെതിരെ ജയ് മൂന്ദ്രയുടെ പ്രതികാരം; ഇത് ജീവിതകാലം മുഴുവൻ ഓർമ്മിക്കുമെന്ന് താരം

Cricket
  •  3 hours ago
No Image

മുസ്‌ലിം ആരാധനാലയങ്ങൾ പൊളിക്കാൻ സമ്മതിക്കില്ല; ബുൾഡോസർ രാജിനെതിരെ മാതൃകയായി ഹിന്ദു-മുസ്‌ലിം ജനകീയ കൂട്ടായ്മ 

National
  •  3 hours ago
No Image

ചരിത്രം വഴിമാറി, പാകിസ്താൻ തകർന്നുതരിപ്പണമായി! ഇന്ത്യ 17 - പാകിസ്താൻ 0; ഒരു പതിറ്റാണ്ടിന്റെ അപരാജിത കുതിപ്പ്

Others
  •  3 hours ago
No Image

ഇനി ലക്ഷ്യം 'ടാക്സ് ഫ്രീ' ശമ്പളം മാത്രമല്ല; 94% പ്രവാസികളും യുഎഇയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നതായി സർവേ

uae
  •  3 hours ago
No Image

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല; ജൂണില്‍ 190 കേസുകളും 6 മരണവും, നിപ രോഗി വെന്റിലേറ്ററില്‍

Kerala
  •  3 hours ago
No Image

ചരിത്ര തോൽവി; നാണക്കേടിന്റെ മുള്‍കിരീടത്തില്‍ വരുണിന് കൂട്ടായി പ്രസിദ്ധ് കൃഷ്ണയും!

Cricket
  •  4 hours ago
No Image

പെണ്‍സുഹൃത്തിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു; കാറിനുള്ളില്‍ പെട്രോള്‍ ബോംബ് വെച്ച് യുവാവ് ആത്മഹത്യ ചെയ്തു

National
  •  4 hours ago
No Image

ആറ്റുകാലിൽ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ഭർത്താവ് കസ്റ്റഡിയിൽ

Kerala
  •  4 hours ago
No Image

കോടഞ്ചേരി പതങ്കയം പുഴയില്‍ മൂന്ന് വിനോദസഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ടു; രണ്ട് പെരേ രക്ഷപ്പെടുത്തി, ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു

Kerala
  •  4 hours ago