ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കരജീവി 'ജൊനാഥന്‍' നെ കാണാന്‍ മോദി; സീഷെല്‍സിലേക്ക് യാത്ര തിരിച്ചു
ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സീഷെല്‍സിലേക്ക് പുറപ്പെട്ടു. പ്രസിഡന്റ് പാട്രിക് ഹെര്‍മെനിയുടെ ക്ഷണപ്രകാരം സീഷെല്‍സ് സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായാണ് മോദി യാത്രയായത്. സീഷെല്‍സ് ദേശീയ അസംബ്ലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഇന്ത്യന്‍ പ്രവാസികളെയും അദ്ദേഹം കാണും.
സെഷെല്‍സ് നാഷണല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ വൃക്ഷത്തൈ നട്ടുകൊണ്ടാണ് അദ്ദേഹം സന്ദര്‍ശനം ആരംഭിക്കുക. വൈകിട്ട് സീഷെല്‍സ് കോസ്റ്റ് ഗാര്‍ഡ് ബേസിലെ പരിപാടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി, രാത്രിയില്‍ പ്രസിഡന്റ് ഡോ പാട്രിക് ഹെര്‍മിനി ആതിഥേയത്വം വഹിക്കുന്ന ഔദ്യോഗിക വിരുന്നിലും പങ്കെടുക്കും.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂട്ടി ഉറപ്പിക്കാനാണ് സന്ദര്‍ശനം.സമുദ്ര സുരക്ഷ, പ്രതിരോധം, വ്യാപാരം, സുസ്ഥിര വികസനം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം, സാമ്പത്തിക വികസനം, ഡിജിറ്റല്‍ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണം എന്നിവ ചര്‍ച്ചയാകും.
അതേസമയം, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജീവിയായ ജൊനാഥന്‍ എന്ന ആമയേയും അദ്ദേഹം സന്ദര്‍ശിക്കും. സീഷെല്‍സ് നാഷണല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ വസിക്കുന്ന ഒരു അല്‍ദാബ്ര ഭീമന്‍ ആമയാണ് ജൊനാഥന്‍. 194 വയസുള്ള ജൊനാഥന്റെ പേരിലാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കരയിലെ മൃഗമെന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്.
Prime Minister Narendra Modi has departed for Seychelles, where he is scheduled to meet Jonathan, the world's oldest known living land animal. The giant tortoise, estimated to be nearly two centuries old, is one of Seychelles' most iconic attractions. Modi's visit also includes diplomatic engagements aimed at strengthening bilateral ties between India and Seychelles, alongside highlighting the island nation's unique natural heritage.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."