HOME
DETAILS

ലെബനൻ-ഇസ്റാഈൽ കരാർ സ്വാഗതം ചെയ്ത് യുഎഇ; സുപ്രധാന ചുവടുവെപ്പെന്ന് അൻവർ ഗർഗാഷ്

  
June 27, 2026 | 11:08 AM

uae-welcomes-lebanon-israel-agreement-anwar-gargash

അബുദബി: ലെബനനും ഇസ്റാഈലും തമ്മിൽ യുഎസ് മധ്യസ്ഥതയിൽ രൂപീകരിച്ച കരാറിനെ പ്രശംസിച്ച് യുഎഇ. കരാർ ലെബനന്റെ പൂർണ്ണ പരമാധികാരം പുനഃസ്ഥാപിക്കുന്നതിനും രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള സുപ്രധാനമായ ഒരു ചുവടുവെപ്പാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് പ്രതികരിച്ചു.

സാമൂഹിക മാധ്യമമായ എക്‌സിലൂടെയായിരുന്നു അദ്ദേഹം യുഎഇയുടെ നിലപാട് വ്യക്തമാക്കിയത്. ലെബനന് സ്വന്തം പ്രദേശത്തിന്മേൽ പൂർണ്ണമായ അധികാരം തിരിച്ചുപിടിക്കാൻ ഈ കരാർ വഴി സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

"പതിറ്റാണ്ടുകളായി സ്വന്തം മണ്ണിൽ അന്യർ നടത്തിയ യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും കനത്ത പ്രത്യാഘാതങ്ങൾ അനുഭവിച്ചു തീർത്തവരാണ് ലെബനൻ ജനത. അവർ അതിന് വലിയ വില നൽകേണ്ടി വന്നിട്ടുണ്ട്," ഡോ. അൻവർ ഗർഗാഷ് എക്‌സിൽ കുറിച്ചു.

പ്രാദേശിക സുസ്ഥിരതയ്ക്കും മേഖലയിലെ സമാധാന ശ്രമങ്ങൾക്കും പുതിയ കരാർ കരുത്തുപകരുമെന്നാണ് യുഎഇ വിലയിരുത്തുന്നത്. അതേസമയം ഇന്ന് പുലർച്ചെയുണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണത്തെ അപലപിച്ചുകൊണ്ട ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം രം​ഗത്തെത്തി.

 

The UAE has welcomed the agreement between Lebanon and Israel, with Anwar Gargash describing it as a significant step toward regional stability, dialogue, and efforts to reduce tensions in the Middle East.

 

ഇറാന്റെ ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്നും ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

മേഖലയിലെ യുഎസ് സേനയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ നേരത്തെ അവകാശപ്പെട്ടിരുന്നുവെങ്കിലും, ഇവ എവിടെയാണെന്ന കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല.

പ്രാദേശികവും അന്തർദേശീയവുമായ തലങ്ങളിൽ സംഘർഷം ലഘൂകരിക്കാനുള്ള തീവ്രശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് ഇറാന്റെ ഭാഗത്തുനിന്ന് ഈ പ്രകോപനമുണ്ടായതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. തുടർച്ചയായ സൈനിക നടപടികളിലൂടെ ഇറാൻ പ്രാദേശിക സുരക്ഷയെ അസ്ഥിരപ്പെടുത്തുകയാണെന്നും സമാധാന ശ്രമങ്ങൾക്ക് തുരങ്കം വയ്ക്കുകയാണെന്നും ബഹ്‌റൈൻ ആരോപിച്ചു.

സൈനിക പ്രവർത്തനങ്ങൾ നിർത്തലാക്കാനും പ്രാദേശിക രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കാനും ജൂൺ 17 ലെ ധാരണാപത്ര പ്രകാരം ഇറാൻ പ്രതിജ്ഞാബദ്ധമായിരുന്നു. എന്നാൽ, ഈ കരാറുകളെയും അന്താരാഷ്ട്ര സമൂഹത്തെയും പാടെ അവഗണിക്കുന്നതാണ് ഇറാന്റെ പുതിയ നടപടിയെന്ന് ബഹ്‌റൈൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി തങ്ങളുടെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കാനുള്ള പൂർണ്ണ അവകാശം ബഹ്‌റൈനുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം ഓർമ്മിപ്പിച്ചു. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിന്റെ പ്രമേയങ്ങൾ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും, ഈ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ബഹ്‌റൈൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനിൽ ഇറാന്റെ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

bahrain
  •  4 hours ago
No Image

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തുടരുന്നു; എലിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

Kerala
  •  5 hours ago
No Image

വെനസ്വേലയിലെ ഇരട്ട ഭൂകമ്പം; ഇന്ത്യയുടെ എണ്ണ ഇറക്കുമതിക്ക് ആശങ്ക

International
  •  6 hours ago
No Image

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കരജീവി 'ജൊനാഥന്‍' നെ കാണാന്‍ മോദി; സീഷെല്‍സിലേക്ക് യാത്ര തിരിച്ചു

National
  •  6 hours ago
No Image

ട്രെയിന്‍ തട്ടി ഗുരുതരമായി പരുക്കേറ്റ എട്ടുവയസ്സുകാരന്‍ മരിച്ചു

Kerala
  •  6 hours ago
No Image

കീം ഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടം നേടി

Kerala
  •  7 hours ago
No Image

ഇന്‍സ്റ്റഗ്രാം സൗഹൃദം അവസാനിപ്പിച്ചു; യുവതിയെ നടുറോഡില്‍ 14 തവണ കുത്തി യുവാവ്

National
  •  7 hours ago
No Image

പാര്‍ക്ക് ചെയ്തിരുന്ന കാറിലെ എയര്‍ബാഗ് പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

National
  •  8 hours ago
No Image

തിരുവനന്തപുരം ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ നിലയില്‍; ഭര്‍തൃപീഡനമെന്ന ആരോപണവുമായി കുടുംബം

Kerala
  •  8 hours ago
No Image

തൃശൂർ ഒല്ലൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 24 പേര്‍ക്ക് പരിക്ക്

Kerala
  •  8 hours ago