HOME
DETAILS

'ഗോളടിച്ചത് കാരുണ്യത്തിന്';വേള്‍ഡ് കപ്പ് ആഘോഷം മാതൃകയാക്കി മോര്‍ണിംഗ് ഫുട്‌ബോള്‍ വൈബ്

  
June 28, 2026 | 10:07 AM

morning-football-vibe-charity-goals-inspired-by-world-cup-celebration

പന്തല്ലൂര്‍ : ലോകകപ്പ് ആവേശത്തില്‍ കാരുണ്യത്തിന്റെ ഗോള്‍ പോസ്റ്റിലേക്ക് ഗോളടിച്ച് ഫുള്‍ബോള്‍ ക്ലബ്. ആനക്കയം മുതല്‍ കിടങ്ങയം വരെയുള്ള യുവാക്കളുടെ സംഘടനയായ 'മോര്‍ണിംഗ് ഫുട്‌ബോള്‍ വൈബ്' കൂട്ടായ്മയാണ് പന്തല്ലൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന് സ്‌നേഹസമ്മാനമായി ഒരു പുതിയ ഹോം കെയര്‍ വാഹനം സംഭാവന ചെയ്തത്.

കട്ടൗട്ടുകളിലും ഫ്‌ലെക്‌സുകളിലും ആര്‍പ്പുവിളികളിലും ഒതുങ്ങാതെ, കളിയാവേശം സമൂഹനന്മയ്ക്ക് പ്രയോജനപ്പെടുത്തണമെന്ന ആലോചനയിലാണ് ഈ ആശയം ഉണ്ടായതെന്ന് സംഘാടകര്‍ പറഞ്ഞു. 

മുടിക്കോട് റോയല്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന ഫുട്‌ബോള്‍ കൂട്ടായ്മ അംഗങ്ങളുടെ കുടുംബ സംഗമത്തില്‍ വെച്ച്, സാമൂഹിക പ്രവര്‍ത്തക ഫൗസിയ കിടങ്ങയത്തില്‍ നിന്ന് പാലിയേറ്റീവ് കെയര്‍ ഭാരവാഹികള്‍ വാഹനത്തിന്റെ കീ ഏറ്റുവാങ്ങി. 

പന്തല്ലൂരിന്റെ കായിക സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കാന്‍ മിനി സ്റ്റേഡിയത്തിന് സൗജന്യമായി സ്ഥലം നല്‍കിയ ഇല്ലിക്കല്‍ റസാക്കിനെ ചടങ്ങില്‍ ആദരിച്ചു.

റമീസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി.എം. ഫൈസല്‍, കെ. കെ . സിറാജ്, എം പി.ഷാഫി എന്നിവര്‍ മുഖ്യാതിഥികള്‍ക്ക് ഉപഹാരം നല്‍കി. കെ പി നൗഷാദ്, കെ മുനീര്‍, പി പി സന്തോഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സി എം സിറാജ്ജുദ്ധീന്‍ സ്വാഗതവും, സി എച്ച് അനീസ് നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം കെ.വി. മുഹമ്മദാലി, അന്‍സില്‍ മഞ്ചേരി,നടി കവിത ബൈജു എന്നിവര്‍ മുഖ്യഅതിഥികളായി,ടി അനീസ് മാസ്റ്റര്‍,പി പി. രാജേന്ദ്രബാബു,ജോജോ മാസ്റ്റര്‍,സി.എം. സഹീര്‍, കെ.പി. മുഹമ്മദ് ഷാഫി,സി. പി മുഹമ്മദ് മാസ്റ്റര്‍, റഷീദ് മന്നിയില്‍ ആശംസകള്‍ അര്‍പ്പിച്ചു.

മോര്‍ണിംഗ് ഫുട്‌ബോള്‍ വൈബ് കുടുംബാംഗങ്ങള്‍, പാലിയേറ്റീവ് വളന്റിയര്‍മാര്‍, നാട്ടുകാര്‍, ക്ലബ് പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഹർറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത് 15,000 പേരെ കൊല്ലാൻ ലക്ഷ്യമിട്ടതിന് അറസ്റ്റിലായ ഫയാസ് പ്രേംജി എക്‌സ് മുസ്‌ലിം

National
  •  5 hours ago
No Image

കിഴക്കൻ സഊദിയിൽ സഊദി അരാംകൊ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം

International
  •  5 hours ago
No Image

സഞ്ജുവടക്കം മൂന്നുപേരെ വെട്ടിനിരത്തി ടെക്ടര്‍; ഐറിഷ് കൊടുങ്കാറ്റിലും വീഴാതെ 'ഹിറ്റ്മാന്‍' റെക്കോർഡ്!

Cricket
  •  5 hours ago
No Image

അയോധ്യ രാമക്ഷേത്രത്തിലെ തട്ടിപ്പ്: പ്രതികളുടെ ആസ്തിയിൽ നൂറിരട്ടി വർദ്ധനവ്; കാണിക്കപ്പണം കൊണ്ട് വാങ്ങിക്കൂട്ടിയത് ആഡംബര ഹോട്ടലുകളും ഭൂമിയും

National
  •  5 hours ago
No Image

അരങ്ങേറ്റത്തിൽ അയർലൻഡിനെ കെട്ടുകെട്ടിച്ച് പ്രിൻസ് യാദവ്; ഇന്ത്യയ്ക്ക് 155 റൺസ് ലക്ഷ്യം

Cricket
  •  5 hours ago
No Image

'കണ്ടാൽ സുന്ദരൻ, സ്വഭാവം ചെകുത്താന്റേത്'; മുഖ്യമന്ത്രി വി.ഡി സതീശനെതിരെ അധിക്ഷേപ പരാമർശവുമായി എം.എം. മണി

Kerala
  •  6 hours ago
No Image

ഇത് ആഫ്രിക്കൻ വസന്തം! ലോകകപ്പിൽ വൻശക്തികളെ വിറപ്പിച്ച് 'ആഫ്രിക്കൻ വൻകരയുടെ പടയോട്ടം'; 10-ൽ 9 ടീമുകളും നോക്കൗട്ടിൽ!

Football
  •  6 hours ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ധനബില്ലിൽ ഉൾപ്പെടുത്തിയതിൽ വിമർശനം; സ്വകാര്യ ലോബിയെ സഹായിക്കാനെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  6 hours ago
No Image

ലീഡ്സ് പുച്ഛിച്ചു, സ്വന്തം രാജ്യം കൈവിട്ടു; ഇന്ന് കാനഡയുടെ നായകനായി ജെസ്സി മാർഷ്!

Football
  •  6 hours ago
No Image

വിറങ്ങലിച്ച് ഫുട്ബോൾ ലോകം; വെനസ്വേലൻ ഭൂകമ്പത്തിൽ അർജന്റീനിയൻ താരത്തിന്റെ ഭാര്യക്കും രണ്ട് മക്കൾക്കും ദാരുണാന്ത്യം!

Football
  •  7 hours ago