'കണ്ടാൽ സുന്ദരൻ, സ്വഭാവം ചെകുത്താന്റേത്'; മുഖ്യമന്ത്രി വി.ഡി സതീശനെതിരെ അധിക്ഷേപ പരാമർശവുമായി എം.എം. മണി
തൊടുപുഴ: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷമായ അധിക്ഷേപ പരാമർശവുമായി സി.പി.എം. നേതാവും മുൻ മന്ത്രിയുമായ എം.എം. മണി. കണ്ടാൽ സുന്ദരനാണെങ്കിലും ചെകുത്താന്റെ സ്വഭാവമാണ് സതീശനെന്നും, ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ആളാണെന്നും എം.എം. മണി ആരോപിച്ചു. മൂന്നാറിൽ സംഘടിപ്പിച്ച ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം.
വി.ഡി. സതീശനെപ്പോലെ ഇത്രയും നയവഞ്ചകനായ മറ്റൊരു വ്യക്തിയില്ലെന്ന് മണി പറഞ്ഞു. പുറമെയുള്ള ചിരി കണ്ടാൽ ആരും വീണുപോകുമെന്നും എന്നാൽ അദ്ദേഹം ഒന്നാന്തരം തട്ടിപ്പുകാരനാണെന്നും മണി കൂട്ടിച്ചേർത്തു.
"കണ്ടാൽ സുന്ദരനാണെങ്കിലും ചെകുത്താന്റെ സ്വഭാവമാണ്. ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ആളാണ് വി.ഡി. സതീശൻ. അദ്ദേഹത്തിന്റെ അത്രയും നയവഞ്ചകരില്ലയെന്നും തുടങ്ങി അധിക്ഷേപ പരാമർശങ്ങളാണ് എം.എം. മണിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
എൽ.ഡി.എഫ്. സർക്കാരുകളുടെ ജനക്ഷേമ പദ്ധതികളെ തകർക്കാനാണ് നിലവിലെ സർക്കാർ ശ്രമിക്കുന്നതെന്നും മണി ആരോപിച്ചു. വി.എസ്. അച്യുതാനന്ദൻ, പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സർക്കാരുകൾ നടപ്പിലാക്കിയ ക്ഷേമപ്രവർത്തനങ്ങൾ, പാർപ്പിട പദ്ധതികൾ, പെൻഷൻ എന്നിവയെല്ലാം അട്ടിമറിക്കാനാണ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നത്. ഇത്തരം ജനവിരുദ്ധ നീക്കങ്ങളെ പരാജയപ്പെടുത്താൻ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, ഇതിനെതിരെ ജാഗ്രത പാലിക്കാൻ ഇടതുപക്ഷത്തിന് ബാധ്യതയുണ്ടെന്നും എം.എം. മണി ആരോപിക്കുന്നു.
"senior cpi(m) leader m.m. mani sparked a controversy by making a derogatory remark against kerala cheif minister v.d. satheesan, stating that he looks handsome but possesses the character of a devil. the comment has drawn sharp criticism from the congress party."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."