പാലക്കാട് അഞ്ചാം ക്ലാസുകാരിയായ മകളെ ക്രൂരമായി മർദിച്ച പിതാവ് കസ്റ്റഡിയിൽ; ക്രൂരത പുറത്തുകൊണ്ടുവന്നത് അയൽവാസികൾ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ
പാലക്കാട്: മീനാക്ഷിപുരത്ത് അഞ്ചാം ക്ലാസുകാരിയായ മകളെ വിറകുകഷ്ണം കൊണ്ട് ക്രൂരമായി മർദിച്ച സംഭവത്തിൽ പിതാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. വണ്ടിത്താവളം കെയോട് സ്വദേശിയായ ഇയാളെ മീനാക്ഷിപുരം പൊലിസാണ് കസ്റ്റഡിയിലെടുത്തത്. ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിംഗിൽ കുട്ടി മർദനവിവരം തുറന്നുപറഞ്ഞതോടെയാണ് പൊലിസ് കേസെടുത്തത്. കുട്ടിയെ നിലവിൽ ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.
കുട്ടിയെ പിതാവ് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സമീപവാസികളാണ് ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പൊലിസിന് കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലിസ് കുട്ടിയുടെ വീട്ടിലെത്തിയെങ്കിലും, പരാതി നൽകാൻ അമ്മയോ കുട്ടിയോ ആദ്യം തയ്യാറായില്ല. തുടർന്നാണ് പൊലിസ് വിഷയം ചൈൽഡ് ലൈനിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും നിയമനടപടികളിലേക്ക് കടക്കുകയും ചെയ്തത്.
പ്രതി ലഹരിക്ക് അടിമയാണെന്ന സംശയത്തെ തുടർന്ന് പൊലിസ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ലഹരിവസ്തുക്കളൊന്നും കണ്ടെത്താനായില്ല. പരാതി ലഭിക്കാതിരുന്ന സാഹചര്യത്തിൽ പൊലിസ് തന്നെയാണ് ദൃശ്യങ്ങൾ ചൈൽഡ് ലൈന് കൈമാറിയത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതരെത്തി കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കുകയായിരുന്നു.
In Palakkad, a father has been taken into custody by the police for brutally beating his daughter, a fifth-grade student. The shocking incident came to light after neighbors filmed the cruelty on a mobile phone, and the footage went viral.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."