HOME
DETAILS

രണ്ടാംക്ലാസ് വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂരമർദനം; പൊലിസ് കേസെടുത്തു

  
June 29, 2026 | 1:34 AM

Teacher brutally beats up second grade student police register case

ഇരിക്കൂർ (കണ്ണൂർ): രണ്ടാം ക്ലാസ് വിദ്യാർഥിയെ ക്രൂര മർദനത്തിന് ഇരയാക്കി എയ്ഡഡ് സ്കൂൾ അധ്യാപകൻ. മട്ടന്നൂർ ഉപവിദ്യാഭ്യാസ ജില്ലയിലെ കൊളപ്പ പട്ടാന്നൂർ എ.യു.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയെയാണ് ക്ലാസ് അധ്യാപകൻ  വിപിൻ അടിച്ചു പരുക്കേൽപിച്ചത്.  അധ്യാപകനെതിരേ മട്ടന്നൂർ പൊലിസ് കേസെടുത്തു. അടിയേറ്റ് കുട്ടിക്ക് പുറംഭാഗത്ത് മുറിവേൽക്കുകയും എല്ലിന് ചതവുണ്ടാവുകയും ചെയ്തതായി എക്‌സറേ റിപ്പോർട്ടിൽ വ്യക്തമാണെന്ന് ഡോക്ടർ പറഞ്ഞു. 

കഴിഞ്ഞ 16നായിരുന്നു സംഭവം. ക്ലാസിൽ അധ്യാപകൻ ബോർഡിൽ എഴുതിയത് വേഗത്തിൽ പുസ്തകത്തിലേക്ക് പകർത്തിയെഴുതാത്തതിനാണ് വിദ്യാർഥിയെ നാലു തവണ പുറത്ത് അടിച്ചത്. അടി കിട്ടിയ വിവരം വീട്ടിലെത്തിയ വിദ്യാർഥി പേടിച്ച് രക്ഷിതാക്കളോട് പറഞ്ഞിരുന്നില്ല. 

മർദനത്തിനു പിന്നാലെ പുറംവേദന മൂലം കുട്ടിക്ക് കിടന്നുറങ്ങാൻ പറ്റാതായി. രക്ഷിതാക്കൾ ചോദിച്ചപ്പോഴാണ് കുട്ടി അടി കിട്ടിയതും പുറംഭാഗത്തെ പരുക്കും കാണിച്ചത്.ഉടൻ തന്നെ രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിച്ചു. ഷോൾഡറിനും വേദനയുണ്ടായിരുന്നു. ആശുപതി അധികൃതരാണ് പൊലിസിനെയും ചൈൽഡ് ലൈനിലും വിവരം അറിയിച്ചത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ ശനിയാഴ്ച വീട്ടിലും സ്‌കൂളിലും എത്തിയ ശേഷം കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തി.  രക്ഷിതാക്കൾ വിവരം പ്രധാനാധ്യാപികയെ അറിയിച്ചെങ്കിലും സ്‌കൂൾ അധികൃതൽ വിഷയം ഗൗരവത്തിലെടുക്കാതെ തള്ളുകയായിരുന്നു. ഈ അധ്യാപകനെതിരേ മുമ്പും സമാന ആരോപണങ്ങൾ ഉയർന്നതായി പരാതിയുണ്ട്.  അടിയേറ്റ കുട്ടിയെ ഇനി സ്‌കൂളിലേക്ക് അയക്കില്ലെന്നും അധ്യാപകനെ പിരിച്ചുവിടണമെന്നും  രക്ഷിതാക്കൾ പറയുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഗീയ വിഡിയോ പങ്കുവെച്ച കേസ്: പിരിച്ചുവിടൽ ശുപാർശ നിലനിൽക്കെ അനിൽ മുഹമ്മദിനെ തിരിച്ചെടുത്തു

Kerala
  •  2 hours ago
No Image

ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ പണം തട്ടാന്‍ 'ബോസ് സ്‌കാം

Kerala
  •  3 hours ago
No Image

പ്ലസ് വണ്‍: മൂന്നാം അലോട്ട്‌മെന്റായി; 1.33 ലക്ഷം വിദ്യാർഥികൾ പുറത്ത്

Kerala
  •  3 hours ago
No Image

നാടകീയ ഇഞ്ചുറി ടൈം ഗോൾ; ദക്ഷിണാഫ്രിക്കൻ സ്വപ്നങ്ങൾ തകർത്ത് കാനഡ പ്രീ-ക്വാർട്ടറിൽ!

Football
  •  3 hours ago
No Image

സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; രണ്ടിടത്ത് ഓറഞ്ച് അലർട്ട്

Kerala
  •  3 hours ago
No Image

പതിനഞ്ചോളം പോക്സോ കേസുകളിലെ പ്രതികളായ രണ്ട് മലയാളികൾ നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലവിരിച്ച് കേരള പൊലിസ്

crime
  •  10 hours ago
No Image

കരിപ്പൂർ പൊലിസ് സ്റ്റേഷനിൽനിന്ന് 10 പവൻ സ്വർണം കാണാതായി; അന്വേഷണം അടുത്തിടെ സ്ഥലംമാറിപ്പോയ സിഐയിലേക്ക്

Kerala
  •  10 hours ago
No Image

ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിന് തോറ്റു; വനിതാ ടി-20 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്തായി

National
  •  11 hours ago
No Image

ആലപ്പുഴയിൽ ശിക്കാര ബോട്ടിൽനിന്ന് കായലിൽ വീണ് യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു

Kerala
  •  11 hours ago
No Image

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ജീവനക്കാരനെ കാറിടിച്ച് വീഴ്ത്തി വധശ്രമം; വേങ്ങേരി സ്വദേശിക്കെതിരെ വധശ്രമത്തിന് കേസ്, കാർ കസ്റ്റഡിയിൽ

Kerala
  •  12 hours ago