HOME
DETAILS
MAL
കീഴാറ്റൂര്‍ വയല്‍ക്കിളി സമരം: സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ 28 പ്രതികളെയും കോടതി വെറുതെ വിട്ടു
Web Desk
June 29, 2026 | 9:43 AM
തളിപ്പറമ്പ്: ദേശീയപാത ബൈപ്പാസ് നിര്‍മാണത്തിനായി കീഴാറ്റൂര്‍ വയല്‍ നികത്തുന്നതിനെതിരെ സമരം നടത്തിയ കേസിലെ പ്രതികളായ28 വയല്‍ക്കിളി പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു. തളിപ്പറമ്പ് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെയുള്ള 28 പ്രതികളെയും വെറുതേവിട്ടത്.
2018 മാര്‍ച്ച് 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹൈവേ അതോറിറ്റി സര്‍വേക്കെത്തിയപ്പോഴാണ് വയല്‍ക്കിളികള്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണിമുഴക്കി അളവെടുപ്പിനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞത്.
നിയമവിരുദ്ധമായി സംഘം ചേരല്‍, ലഹളയുണ്ടാക്കാന്‍ ശ്രമിക്കല്‍,ഉദ്യോഗസ്ഥരെ തടയല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."