പിണറായിയുടെ യാത്ര മുടങ്ങിയ സംഭവം: കേരള ഹൗസ് പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തില്‍ കേരള ഹൗസ് പ്രോട്ടോക്കോള്‍ വിഭാഗത്തിന് വീഴ്ച്ചയുണ്ടായെന്ന് അഡീഷനല്‍ റസിഡന്റ് കമ്മിഷണര്‍ അശ്വതി ശ്രീനിവാസ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ, പ്രാട്ടോക്കോള്‍ വിഭാഗത്തോട് സര്‍ക്കാര്‍ വിശദീകരണം തേടിയിരുന്നു.
ശനിയാഴ്ച്ച ഉച്ചയ്ക്ക് 2.50 ന് ഡല്‍ഹിയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് പിണറായി കേരളത്തിലേക്ക് മടങ്ങാനിരുന്നത്.ഈ വിമാനത്തില്‍ കയറാനായി പൊളിറ്റ് ബ്യൂറോ യോഗം കഴിയുന്നതിനു മുന്‍പെ പിണറായി പാര്‍ട്ടി ആസ്ഥാനത്തുനിന്നിറങ്ങി വിമാനത്താവളത്തിലെത്തിയിരുന്നു. എന്നാല്‍ വി.ഐ.പി ലോഞ്ചില്‍ ഇരുന്ന പിണറായിയെ സ്വീകരിക്കാന്‍ വിമാനക്കമ്പനി അധികൃതര്‍ എത്തിയിരുന്നില്ല.
കൃത്യമായ അറിയിപ്പ് ലഭിക്കാതിരുന്നതാണ് അദ്ദേഹത്തിന്റെ യാത്ര മുടങ്ങാന്‍ കാരണമായതെന്ന് ഒപ്പമുള്ളവര്‍ പറഞ്ഞു. പിണറായി വരുന്ന വിവരം പ്രോട്ടോക്കോള്‍ വിഭാഗം ഇന്‍ഡിഗോയെ അറിയിച്ചിരുന്നില്ല.
സാധാരണയായി വി.ഐ.പി യാത്രകള്‍ ഏകോപിപ്പിക്കുന്നത് പ്രോട്ടോക്കോള്‍ വിഭാഗമാണെങ്കിലും ഇത്തവണ വിമാനത്താവളത്തിനകത്ത് യാത്രയ്ക്കായി നല്‍കേണ്ട ബഗ്ഗി ഉള്‍പ്പെടെയുള്ള യാതൊരുവിധ പരിഗണനകളും അദ്ദേഹത്തിന് ലഭിച്ചില്ലെന്നും പരാതിയുയര്‍ന്നിട്ടുണ്ട്.
The Kerala government has suspended a protocol officer at Kerala House following an incident that disrupted Chief Minister Pinarayi Vijayan's travel schedule. The disciplinary action comes after an inquiry into the lapse, with officials examining the circumstances that led to the disruption.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."