HOME
DETAILS

വീര്യം കുറഞ്ഞ മദ്യം മുതല്‍ പി.എം ശ്രീവരെ; വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും

  
Web Desk
June 29, 2026 | 3:40 AM

legislative assembly session resumes today amid controversies and criticism

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതടക്കമുള്ള വിവാദങ്ങള്‍ക്കിടെ നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. ഭരണ-പ്രതിപക്ഷ ഭേദമന്യേ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സര്‍ക്കാര്‍. വിവാദമായ നികുതി ഇളവ് ഉള്‍പ്പെടുത്തിയ ധനബില്‍ ഈ സമ്മേളനത്തില്‍ തന്നെ പാസാക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നാണ് സൂചന. അതേസമയം, വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന നികുതി വിവാദം സഭയില്‍ കോളിളക്കം സൃഷ്ടിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 

എല്ലാവിധ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്ന വിഷയം ശ്രദ്ധ ക്ഷണിക്കലില്‍ വരുന്നുണ്ട്.  ചോദ്യോത്തരവേളയിലും പിഎംശ്രീ അടക്കമുള്ള വിഷയങ്ങള്‍ ഉണ്ടാകും. അടിയന്തര പ്രമേയമായി ഏതെങ്കിലും ജനകീയ വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തില്‍ യു.ഡി.എഫ് മദ്യനയമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ഇത് കൂടി മുന്നില്‍കണ്ടാണ് സര്‍ക്കാര്‍ 'വിജ്ഞാപനമിറക്കുന്നത് മുതല്‍' എന്ന ഉപാധി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

മദ്യത്തിന് നികുതി ഇളവ്:  മുഖ്യമന്ത്രിക്കെതിരേ സ്പീക്കര്‍, സതീശനൊപ്പം കെ. മുരളീധരന്‍
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യ വിവാദത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന്റെ നിലപാടിനെതിരേ തുറന്ന എതിര്‍പ്പുമായി വീണ്ടും നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എല്ലാക്കാലത്തും തനിക്ക് ഒരേ നിലപാടാണെന്നും മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള നീക്കത്തോട് എതിര്‍പ്പ് തന്നെയെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.


ഇത് രണ്ടാം തവണയാണ് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് നിര്‍ദേശത്തില്‍ സ്പീക്കര്‍ എതിര്‍പ്പ് പരസ്യമാക്കുന്നത്. ജനങ്ങളുടെ വികാരം മനസിലാക്കി പെരുമാറണമെന്ന് രണ്ട് ദിവസം മുമ്പും സ്പീക്കര്‍ ആവശ്യപ്പെട്ടിരുന്നു. നികുതിയിളവ് ഉള്‍പ്പെടുത്തി ധനബില്ലിന്റെ കരട് പുറത്തിറങ്ങിയതോടെ സ്പീക്കര്‍ വീണ്ടും എതിരഭിപ്രായം അറിയിക്കുകയായിരുന്നു. സര്‍ക്കാര്‍ നയത്തോട് നിയമസഭാ സ്പീക്കര്‍ പരസ്യമായി എതിര്‍പ്പ് രേഖപ്പെടുത്തുന്നത് അത്യപൂര്‍വമാണ്.എന്നാല്‍ തീരുമാനത്തെ ന്യായീകരിച്ച് വി.ഡി സതീശന്റെ പക്ഷം ചേരുകയാണ് മന്ത്രി കെ. മുരളീധരന്‍. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്‍കിയതിനെ ന്യായീകരിക്കുകയാണ് മന്ത്രി കെ. മുരളീധരന്‍. ഇത് സ്പിരിറ്റ് കലക്കിക്കൊടുക്കുന്ന സിസ്റ്റമല്ലെന്നും ബില്ല് പാസായാല്‍ നികുതിയിളവ് നടപ്പാക്കുന്ന കാര്യത്തില്‍ യു.ഡി.എഫുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മുരളീധരന്‍ പറഞ്ഞു. ആരോടും കൂടിയാലോചിക്കാതെ വി.ഡി സതീശന്‍ സ്വന്തം നിലയില്‍ തീരുമാനമെടുത്ത് മുന്നോട്ട് പോകുന്നതില്‍ മുന്നണിയിലും പാര്‍ട്ടിയിലും കടുത്ത അമര്‍ഷമുണ്ട്. എന്തുതന്നെയായാലും എടുത്ത തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി.


ഇതിനിടെ, സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വം പോയെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് എ.കെ ബാലന്‍ പറഞ്ഞു. നയപ്രഖ്യാപനത്തില്‍ ഇല്ലാത്ത കാര്യമാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതോടെ ബജറ്റിന്റെ പ്രസക്തി ഇല്ലാതായെന്ന്  ബാലന്‍ പറഞ്ഞു. മദ്യനയം രൂപീകരിച്ച ശേഷമേ വീര്യം കുറഞ്ഞ മദ്യം വില്‍ക്കൂവെന്ന വാദം നിലനില്‍ക്കില്ല. നയം പ്രഖ്യാപിക്കുന്നത് വരെ ധനബില്‍ അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുവദിക്കരുത്. സര്‍ക്കാരിനെ തുറന്നെതിര്‍ത്ത് രംഗത്തെത്തിയ വി.എം. സുധീരന്‍ ഇപ്പോഴും സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ബാലന്‍ പറഞ്ഞു.

മുന്‍പ് എതിര്‍ത്തില്ലെന്ന പ്രചാരണം തെറ്റ്: തിരുവഞ്ചൂര്‍
കോട്ടയം: മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മദ്യനയത്തില്‍ മാറ്റം വരുത്തിയപ്പോള്‍ സബ്ജക്ട് കമ്മിറ്റി അംഗമായ താന്‍ എതിര്‍ത്തില്ലെന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ പൂര്‍ണമായും തെറ്റാണെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സബ്ജക്ട് കമ്മിറ്റിയില്‍ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനത്തെ അന്ന് തന്നെ ശക്തമായി എതിര്‍ത്തിരുന്നുവെന്നും  അത് അന്നത്തെ ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ നേരിട്ട് അറിയിച്ചിരുന്നതായും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

the kerala legislative assembly session resumes today amid political controversies and criticism, with discussions expected on key issues, including the liquor policy and remarks involving the prime minister.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം; വമ്പൻ നാണക്കേടിലേക്ക് വീണ് സഞ്ജു

Cricket
  •  2 hours ago
No Image

ദുബൈയില്‍ താപനില 46 ഡിഗ്രി വരെ ഉയരും; പൊടിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Weather
  •  3 hours ago
No Image

കുടുംബസമേതം ഖത്തറിലുള്ള മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

qatar
  •  3 hours ago
No Image

ഏഴരപ്പൊന്നാന മാത്രമല്ല, തിരുവാഭരണങ്ങളും പരിശോധിക്കണം; ഏറ്റുമാനൂരിൽ സ്വത്തുക്കളുടെ ഓഡിറ്റ് ആവശ്യപ്പെട്ട് ഭക്തർ

Kerala
  •  3 hours ago
No Image

മുല്ലപ്പെരിയാര്‍ വിഷയം: പുതിയ ഡാമിനായുള്ള ചര്‍ച്ചകള്‍ക്കായി കേരളവും തമിഴ്‌നാടും ഇന്ന് മൂന്നാറില്‍ ഒത്തുചേരും

Kerala
  •  3 hours ago
No Image

രണ്ടാം ജന്മമില്ലാത്ത പടക്കളം! റൗണ്ട് ഓഫ് 32-ൽ വിട്ടുകൊടുക്കാതെ വമ്പന്മാർ

Football
  •  3 hours ago
No Image

സ്വപ്‌നത്തിന്റെ റാക്കറ്റേന്തി നജാഫുമുണ്ട് ലോകകപ്പ് വേദിയില്‍

International
  •  3 hours ago
No Image

ചില്ലറക്കളിയല്ല; റൗണ്ട്‌ ഓഫ് 32: വമ്പന്മാര്‍ നേർക്കുനേർ

Football
  •  4 hours ago
No Image

രണ്ടു പദ്ധതിക്കും കാവിവൽക്കരണത്തിൽ ഒരേമുഖം; പി.എം ഉഷ എന്നേ നടപ്പാക്കി, വിവാദം പി.എം ശ്രീയിൽ മാത്രം

Kerala
  •  4 hours ago
No Image

സംസ്ഥാനത്ത് പറയാതെ 'പവര്‍കട്ട് '; നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ഉയർന്ന വൈദ്യുതി ഉപയോഗമെന്ന് കെ.എസ്.ഇ.ബി

Kerala
  •  4 hours ago