HOME
DETAILS

കുണ്ടന്നൂരില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ്, സംഭവം പൊലിസില്‍ അറിയിച്ചത് യുവതിയുടെ സുഹൃത്ത്, അമ്മ അറസ്റ്റില്‍

  
June 29, 2026 | 6:22 AM

kundannoor-abandoned-newborn-case-mother-in-custody-friend-alerted-police

മരട്: കുണ്ടന്നൂരില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കുട്ടിയെ കണ്ടെന്ന് പറഞ്ഞ് പൊസിലിനെ വിളിച്ച അമ്മയുടെ സുഹൃത്തിനെയും പൊലിസ് കസ്റ്റഡിയിലെടുത്തു. 

കുണ്ടന്നൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി ഉടുമ്പന്‍ചോല സ്വദേശിനി അഞ്ജുവിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. മരട് ഫോറം മാളിന് സമീപമുള്ള തട്ടുകടയോട് ചേര്‍ന്നാണ് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള നവജാത ശിശുവിനെ ഉപേക്ഷിക്കാനുള്ള ശ്രമം നടന്നത്. 

ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ പുതിയ കാവ് സ്വദേശി മിഥുന്‍ ആണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെന്ന് പറഞ്ഞ് പൊലിസിനെ വിവരമറിയിച്ചത്. യാത്രക്കിടെ ചായ കുടിക്കാനായി തട്ടുകടയില്‍ എത്തിയപ്പോള്‍ കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുകയായിരുന്നുവെന്നും പൊക്കിള്‍ കൊടി ക്ലിപ്പ് ചെയ്ത് തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞെന്നുമാണ് ഇയാള്‍ ആദ്യം പൊലിസിനോട് പറഞ്ഞത്. 

തെരുവ് നായ ശല്യമുള്ള ഇവിടെ കൊതുകുകള്‍ പൊതിഞ്ഞ നിലയില്‍ കരയുന്ന ചോരക്കുഞ്ഞിന് കൂട്ടിരുന്ന മിഥുന്‍ ഉടന്‍ പൊലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌പൊലിസ് എത്തി കുഞ്ഞിനെ മരടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും പരിശോധനകള്‍ക്ക് ശേഷം എറണാകുളം അമ്മത്തൊട്ടിലിലേക്ക് കൈമാറുകയായിരുന്നു.

പിന്നീട് കുഞ്ഞിനെ ഉപേക്ഷിച്ചതാരാണെന്ന് കണ്ടെത്തുന്നതിനായി യുവാവിനെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് യുവതി പ്രസവിച്ചത്. കുഞ്ഞിനെ തട്ടുകടയില്‍ കൊണ്ടുവന്ന് കിടത്തിയ ശേഷം പൊലിസിനെ വിളിച്ചറിയിക്കാന്‍ അഞ്ജു സുഹൃത്തായ മിഥുന്റെ സഹായം തേടുകയായിരുന്നു. ഇതനുസരിച്ചാണ് മിഥുന്‍ വിവരം പൊലിസില്‍ അറിയിച്ചത്. കുഞ്ഞിനെ വളര്‍ത്താന്‍ പറ്റാത്തതിനാലും എന്നാല്‍ കുഞ്ഞ് സംരക്ഷിക്കപ്പെടണമെന്നുള്ളതിനാലുമാണ് ഇത്തരത്തില്‍ ചെയ്തതെന്ന് അഞ്ജു പൊലിസിനോട് പറഞ്ഞത്. 

 

A new twist has emerged in the case of a newborn found abandoned in Kundannoor. Police revealed that the incident was reported by the mother's friend, leading to a swift investigation. The baby's mother has been taken into custody, and authorities are continuing their probe to determine the circumstances surrounding the abandonment while ensuring the infant's safety and welfare.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പി- യു.ഡി.എഫ് കൈയ്യാങ്കളി, കൗണ്‍സിലറുടെ ഷര്‍ട്ട് വലിച്ചൂരി, വനിതാ അംഗങ്ങളെ കൈയ്യേറ്റം ചെയ്തു, ഹാജര്‍ രജിസ്റ്ററിനായി പിടിവലി

Kerala
  •  43 minutes ago
No Image

കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴ; മൂന്ന് വടക്കന്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

കീഴാറ്റൂര്‍ വയല്‍ക്കിളി സമരം: സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ 28 പ്രതികളെയും കോടതി വെറുതെ വിട്ടു

Kerala
  •  an hour ago
No Image

പിണറായിയുടെ യാത്ര മുടങ്ങിയ സംഭവം: കേരള ഹൗസ് പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 hours ago
No Image

'ഭൂപടത്തിൽ ബോസ്നിയ എവിടെയെന്ന് അറിയില്ല, അറിയേണ്ടതുമില്ല'; തത്സമയ ചർച്ചയിൽ വംശീയ അധിക്ഷേപം, ഒടുവിൽ മാപ്പപേക്ഷിച്ച് യുഎസ് മാധ്യമപ്രവർത്തക

Football
  •  4 hours ago
No Image

ഊരാളുങ്കലിന് ക്രമവിരുദ്ധമായി ഒന്നും നല്‍കിയിട്ടില്ല; അവരുടേത് നിലവാരമുള്ള പ്രവൃത്തി; പിന്തുണച്ച് സര്‍ക്കാര്‍

Kerala
  •  4 hours ago
No Image

ഗ്രൂപ്പ് ഘട്ടത്തിൽ പുലികളായാൽ കിരീടം കിട്ടില്ലേ? അർജന്റീനയെയും ഫ്രാൻസിനെയും ഭയപ്പെടുത്തുന്ന ലോകകപ്പ് ചരിത്രം!

Football
  •  4 hours ago
No Image

പ്ലസ് വണ്‍ മലബാര്‍ മേഖലക്ക് അധിക ബാച്ചുകള്‍; ആവശ്യാനുസരണം താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതും പരിഗണനയിലെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Kerala
  •  5 hours ago
No Image

തൃശൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

Kerala
  •  5 hours ago
No Image

'കഴിവില്ലാത്തവർ നേതൃത്വത്തിൽ'; ദക്ഷിണ കൊറിയൻ കോച്ച് ഹോങ് മ്യുങ്-ബോ രാജിവെച്ചു, അന്വേഷണത്തിന് ഉത്തരവിട്ട് ദക്ഷിണ കൊറിയൻ പ്രസിഡന്റ്

Football
  •  5 hours ago