കുടുംബസമേതം ഖത്തറിലുള്ള മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു
ദോഹ: കുടുംബസമേതം ഖത്തറിലുള്ള മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് നെല്ലിപ്പുഴ സ്വദേശി ജുനീഷ് (36) ആണ് ദോഹയില്‍ ഹൃദയാഘാതം മൂലം മരിച്ചത്. ഖത്തറില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന അച്ചിപ്ര അക്ബറിന്റെ മകനാണ്. എട്ട് വര്‍ഷമായി റിയല്‍ എസ്റ്റേറ്റ് ബിസിനസ് മേഖലയിലായിരുന്നു ജുനീഷും ജോലി നോക്കിയിരുന്നത്.
മാതാവ്: ജുവൈരിയ. ഭാര്യ: ജൂനിഷ അക്ബര്‍. രണ്ട് മക്കളുണ്ട്.
മയ്യിത്ത് നാട്ടിലെത്തിച്ച് മറവ് ചെയ്യും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ കെഎംസിസി അല്‍ ഇഹ്‌സാന്‍ നേതാക്കളുടെ നേതൃത്വത്തില്‍ ആണ് നടന്നുവരുന്നത്.
English Sumamry: A 36-year-old Malayali man, Juneesh, residing in Qatar with his family, passed away due to a heart attack. A native of Nellippuzha, Mannarkkad in Palakkad, he was the son of Achipra Akbar, who is in the real estate business. Juneesh had also been working in the real estate sector for the past eight years. He is survived by his mother Juwairiya, wife Juneesha Akbar, and two children. Procedures to repatriate his mortal remains to his home country for burial are currently being coordinated by KMCC Al-Ihsan leaders.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."