സീറോ ബള്‍ബ് കറന്റുബില്‍ കുറയ്ക്കുമോ?..
വീട്ടിലെ വൈദ്യുതി ബില്‍ കുറയ്ക്കാന്‍ വേണ്ടി പലരും പല വഴികളും നോക്കാറുണ്ട്. അത്തരത്തില്‍ ഒരു രീതിയാണ് സീറോ ബള്‍ബുകള്‍ വീടുകളില്‍ ഉപയോഗിക്കുന്നത്. വീടുകളില്‍ രാത്രി നേരിയ വെളിച്ചത്തിനായി ഉപയോഗിക്കുന്ന, വളരെ കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്ന ചെറിയ ബള്‍ബിനെയാണ് സാധാരണയായി 'സീറോ ബള്‍ബ്' എന്ന് വിളിക്കുന്നത്. സീറോ ബള്‍ബ് എന്നത് യഥാര്‍ത്ഥത്തില്‍ 0 വാട്ട് ബള്‍ബ് എന്നല്ല. ഇന്നത്തെ എല്‍ഇഡി സീറോ ബള്‍ബുകള്‍ സാധാരണയായി 0.52 വാട്ട് മാത്രമാണ് ഉപയോഗിക്കുന്നത്.
എന്നാല്‍ യഥാര്‍ഥത്തില്‍ സീറോ ബള്‍ബുകള്‍ വൈദ്യുതി ബില്‍ കുറയ്ക്കുന്നുണ്ടോ?...
സീറോ ബള്‍ബ് വെച്ചതുകൊണ്ട് മാത്രം മൊത്തം കറന്റ് ബില്‍ ഗണ്യമായി കുറയില്ല.വീട്ടിലെ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നത് സാധാരണയായി എയര്‍ കണ്ടീഷണര്‍, ഗീസര്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഇസ്തിരിപ്പെട്ടി തുടങ്ങിയ ഉപകരണങ്ങളാണ്.
അതിനാല്‍ ബില്‍ കുറയ്ക്കാന്‍, കുറഞ്ഞ വാട്ടേജുള്ള LED ബള്‍ബുകള്‍ ഉപയോഗിക്കുന്നതോടൊപ്പം ഉയര്‍ന്ന വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നതും പ്രധാനമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."