പരിശീലനത്തിനിടെ വീരമൃത്യ വരിച്ച സൈനികന്റെ കുടുംബത്തെ സന്ദർശിച്ച് യുഎഇ മന്ത്രിമാർ
ദുബൈ: രാജ്യത്ത് നടന്ന പരിശീലന ദൗത്യത്തിനിടെ വീരമൃത്യു വരിച്ച ഇമാറാത്തി സൈനികൻ ഫസ്റ്റ് കോർപ്പറൽ ഇസ്സ ഗലൂം അൽ ബലൂഷിയുടെ കുടുംബത്തെ സന്ദർശിച്ച് യുഎഇ മന്ത്രിമാരും പ്രമുഖ വ്യക്തികളും.
യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ എന്നിവർ ദുബൈയിലെ അനുശോചന മജ്‌ലിസ് സന്ദർശിച്ചു. വേർപാടിന്റെ ദുഃഖത്തിൽ കഴിയുന്ന കുടുംബത്തിന് ക്ഷമയും ആശ്വാസവും നൽകാൻ പ്രാർത്ഥിക്കുന്നതായി നേതാക്കൾ അറിയിച്ചു.
പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ നടന്ന പരിശീലന ദൗത്യത്തിനിടെ ജൂൺ 27 ശനിയാഴ്ചയായിരുന്നു ഇസ്സ ഗലൂം അൽ ബലൂഷി മരണപ്പെട്ടത്. ഞായറാഴ്ച ഔദ്യോഗിക ബഹുമതികളോടെയും വലിയ ജനപങ്കാളിത്തത്തോടെയുമാണ് മയ്യിത്ത് ഖബറടക്കിയത്. അദ്ദേഹത്തോടുള്ള ആദരസൂചകമായി നടന്ന പ്രത്യേക പ്രാർത്ഥനയിലും ചടങ്ങുകളിലും യുഎഇ നാവികസേനാ കമാൻഡർ മേജർ ജനറൽ ഹമീദ് മുഹമ്മദ് അൽ-റുമൈത്തി ഉൾപ്പെടെയുള്ള പ്രമുഖ സൈനിക ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു.
രാജ്യത്തെ സേവിക്കുന്നതിനിടയിൽ ജീവൻ വെടിഞ്ഞ സൈനികന്റെ വിയോഗത്തിൽ യുഎഇ പ്രതിരോധ മന്ത്രാലയം നേരത്തെ തന്നെ അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തിന് ശക്തി പകരട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.
UAE ministers visited the family of a soldier who died during military training, offering condolences, honoring his sacrifice, and reaffirming the nation's support for the family and armed forces.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."